ബ്ലഡി സെക്സി മിസ്ട്രസ്സ്
*********************
നിശബ്ദമായി വായിക്കുക. അല്ലെങ്കില്‍ അടുത്തിരിക്കുന്നവര്‍ നിങ്ങളെ തുറിച്ചു നോക്കും.ഒന്നാന്തരം തെറിയാണ്. ചിലപ്പോള്‍ രണ്ടു കിട്ടിയെന്നും വരും. താങ്കളുടെ സുരക്ഷ എന്റെ ഉത്തരവാദിത്തമല്ലെന്ന് ഓര്‍മിപ്പിക്കട്ടെ!
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ രണ്ടു ദിവസമായി സെക്സി* എന്ന വാക്കുണ്ടാക്കിയ പൊല്ലാപ്പ് കത്തുകയാണ്. സദാ 'ചാരം' ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരുപാട് ഉള്ളതിനാല്‍ വികരാധിക്യം കെട്ടടങ്ങട്ടെ എന്ന് കരുതിയാണ് ഈ പോസ്റ്റ് രണ്ടു ദിവസം വൈകിപ്പിച്ചത്. വായനക്കാരന് ആലോചിച്ചു തല പുകഞ്ഞ് വേണമെങ്കില്‍ ഭ്രാന്തു പിടിക്കാനുള്ള അവകാശത്തെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എങ്കിലും ഇവിടെ വിഷയം സെക്സി അല്ല.
ഇത്തിരി ഇംഗ്ലീഷ് അറിയാവുന്നവനും അറിയാത്തവനും സാമാന്യമായി ഉപയോഗിക്കുന്ന രണ്ടു വാക്കുകളാണ് ഇന്നത്തെ ചിന്താവിഷയം. മലയാളത്തില്‍ തെറി പറയാന്‍ മടിക്കുന്നവര്‍ കൂടി ബ്ലഡി എന്ന് കടുപ്പിച്ചു പറയുന്നതു കേട്ടിട്ടുണ്ട്. ''ബ്ലഡി...... ''എന്ന് വാചകം അവസാനിപ്പിക്കാതെ അവസാനിപ്പിക്കുന്നതാണ് അതിന്റെ ഒരു ശൈലി. സിനിമയിലൊക്കെ നായകന്‍ ഇഷ്ടം പോലെ ഉപയോഗിക്കുന്ന തെറിയും ബ്ലഡി തന്നെ.
ശപഥം , ചില വാക്കുകള്‍ക്കുള്ള പ്രത്യേക ഊന്നല്‍ , അശ്ലീലം, ദൈവ നിന്ദ എന്നിവ പ്രകടിപ്പിക്കാനും ഈ വാക്കുപയോഗിച്ചു വരുന്നു.എന്നാല്‍ ദൈവത്തിന്റെ രക്തത്തെ പ്രതി ശപഥം ചെയ്യുന്നു എന്ന അര്‍ത്ഥത്തിലാണ് തുടക്കത്തില്‍ ഈ വാക്ക് ഉപയോഗിച്ച് വന്നത് എന്ന് എത്ര പേര്‍ക്കറിയാം? . പിന്നീട് ദൈവനിന്ദാപരമായ പ്രാര്‍ത്ഥനകളില്‍ ഇത് ഉപയോഗിച്ചു. പരിശുദ്ധ കന്യാമറിയത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന പദ പ്രയോഗമാണ് "by Our Lady" എന്നത്. ഇത് ലോപിച് "By'r Lady" എന്നായി മാറി. ഷേക്ക്‌സ്പിയറിന്റെ നാടകങ്ങളില്‍ ഈ വാക്ക് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ബ്ലഡി മേരി എന്നതു വോഡ്കയും തക്കാളി ജ്യൂസും അടങ്ങിയ കോക്ടെയില്‍ ആണ്. രക്തം വാര്‍ന്നൊലിച്ച എന്ന അര്‍ത്ഥവും ഇതിനുണ്ട്. ഇനിയും കുറെയേറെ സന്ദര്‍ഭങ്ങളില്‍ മറ്റു അര്‍ത്ഥത്തില്‍ ഈ പദം ഉപയോഗിക്കുന്നു. ഒരു വാക്കിനു തന്നെ പല സന്ദര്‍ഭങ്ങളില്‍ പല അര്‍ഥം വരുന്നത് ഇംഗ്ലിഷിന്റെ പ്രത്യേകതയാണ്.
മിസ്ട്രസ്സ് എന്ന വാക്ക് നോക്കുക., സ്കൂളില്‍ -ഹെഡ് മിസ്ട്രസ്സ് , കോളജിലുള്ള അധ്യാപികമാരെയും വിവാഹം കഴിയുന്നതിനു മുന്‍പ് എല്ലാ സ്ത്രീകളെയും - മിസ്സ്, വിവാഹിതരായ സ്ത്രീകളെ- മിസ്സിസ് എന്നൊക്കെ നാം അഭിസംബോധന ചെയ്യുന്നതാണ്. അത്യധികം ബഹുമാനത്തോടെയാണ് ഈ വാക്കുകള്‍ ഉപയോഗിക്കുന്നത്. മിസ്ട്രസ്സ് ലോപിച്ചാണ് മേല്പറഞ്ഞ എല്ലാ വാക്കുകളും ഉണ്ടായത്. പ്രിയതമ, യജമാനത്തി, സ്വാമിനി, ഗൃഹനാഥ, അധ്യാപിക, വിദഗ്ധ, അധികാരമുള്ളവള്‍, ശ്രീമതി, കുമാരി എന്നൊക്കെ അര്‍ഥം. എന്നാല്‍ ഇതിനു വേറൊരു അര്‍ഥം കൂടിയുണ്ട്. വെപ്പാട്ടി, കുലട എന്നിവരെ സൂചിപ്പിക്കാനും ഇതേ വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. അങ്ങനെയെങ്കില്‍ ബഹുമാന്യ സ്ത്രീകളെ മുഖത്ത് നോക്കി വെപ്പാട്ടിയെന്നും കുലടയെന്നും വിളിച്ചെന്ന് ആരൊക്കെ പറയും?
താങ്ക്സ്... എന്ന് നൂറിനു നൂറ്റിപ്പത്ത് തവണ താങ്ക്സ് എന്നും താങ്ക്യൂ എന്നും പറയുന്നവരാണ് നമ്മള്‍. നന്ദി പറയാന്‍ ഇതിലും വികാരം നിറഞ്ഞ മറ്റൊരു വാക്ക് ഇല്ല.എന്നാല്‍, താങ്ക്സ് എന്ന വാക്കുണ്ടായത് Thousands of Hugs And Number of Kisses എന്നത് ലോപിച്ചാണെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍, പെണ്ണ് ആണിനോടും പെണ്ണ് പെണ്ണിനോടും ആണ് പെണ്ണിനോടും ആണ് ആണിനോടും മുഖത്ത് നോക്കി "ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും " എന്ന് പറഞ്ഞെന്നു പറഞ്ഞാലോ??!!!
ഓക്കേ... കാര്യങ്ങള്‍ അങ്ങനെ പലതും ഉണ്ടാകും.. എന്തായാലും സെക്സി എന്ന് വിളിക്കുന്നവര്‍ സൂക്ഷിക്കുക. മുഖമടച്ചു അടി വീഴും. പിന്നെ, അശ്ലീല ചുവയോടെയാണെങ്കില്‍ "മോളെ' എന്നതിനു 'മകള്‍' എന്ന അര്‍ത്ഥമാണോ ഉള്ളത്?
അവസാനമായി...മണ്ടയുള്ളവന്‍ / മണ്ടക്കകത്തു ആള്‍ താമസമുള്ളവന്‍ അഥവാ ബുദ്ധിയുള്ളവന്‍ മണ്ടന്‍ അഥവാ മണ്ടി. അങ്ങനെയെങ്കില്‍ , താങ്കള്‍ ഒരു മണ്ടനോ മണ്ടിയോ ആണെങ്കില്‍ മാത്രം, ഈ പോസ്റ്റിനു കമ്മന്റിടാം .
*( ''ആരെങ്കിലും സെക്സി എന്ന് വിളിച്ചാല്‍ ചൂളി പോകുകയൊന്നും വേണ്ട, അതിനെ പോസിറ്റീവ് ആയി എടുത്താല്‍ മതി " എന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ മമത ശര്‍മ പെണ്‍കുട്ടികളോട് ജയ്പൂരിലെ പൊതു ചടങ്ങില്‍ പറഞ്ഞിരുന്നു.സെക്സി എന്നാല്‍ ആകര്‍ഷണീയതയുള്ളവള്‍ , സുന്ദരി എന്നൊക്കെയാണ് അര്‍ത്ഥമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ചില വാക്കുകള്‍ക്ക് ഉപയോഗം കൊണ്ട് അതിന്റെ മൂര്‍ച്ച നഷ്ടപ്പെടുമെന്നും അത്തരമൊരു വാക്കാണ് സെക്സി എന്നതെന്നും കൊല്‍ക്കത്തയിലെ സാമൂഹിക ശാസ്ത്രജ്ഞനായ പ്രശാന്ത റോയ് വ്യക്തമാക്കിയിരുന്നു.)
യുക്തിയോടെയുള്ള , മാന്യമായ കമ്മന്റുകള്‍ മാത്രം അനുവദനീയം
vayanayilekku konduvannu vayippikkuka....nalla sramam
മറുപടിഇല്ലാതാക്കൂKeywords: A Vocabulary of Culture and Society enna thante pusthakathil Raymond Williams vaakkukalkku enganeyaanu kaalakramena puthiya arthangalum maanangalum kai varunnathu ennu kaanikkunnund. culture, communism muthalayaa chila vaakkukalude origine kurichulla addehathinte descriptions valareyadhikam insightful aanu.
മറുപടിഇല്ലാതാക്കൂnaam manasilaakkenda oru kaaryam oro vaakum origin cheydappol ulla athe meaning thanneyano ippoyum convey cheyyunnath, atho samskaarangalude kodukkal vaangalukalil pettu kaalantharathil avaykku matam vanno ennullathaanu. ivide sexy enna vaakkinte kaaryameduthaal palappozhum oru ashleela chuvayodeyaanu athu upayogikkaarullathu, allathe oru complement aayittalla ennanu enikku thonniyittullathu. sexy aavunnathu orikkalum oru thettalla. ennu vechu ellaavarodum athu poyi parayunnavante uddesham koodi naam kanakkiledukkanam.
pinne thanks enna vaakinte kaaryam. online etymology dictionarykal paraynnath thank enna vaakku varunnath think enna vaakil ninnanu ennanu. oru pakshe, nammude manasil oraalodundaavunna gratitude enna chinthayil ninnu aavam thank enna vaakku undaavunnath. kooduthal ariyaan ivide click cheyyuka http://www.etymonline.com/index.php?term=thank&allowed_in_frame=0
verbal diarrhea aanennu karutharuth. thaalparyamulla oru vishayam aayathu kondu oru kaaryam kude parayunnu. vaakkukal upayogathiloode moorcha kurayumennu prashanth roy paranjathu quote cheythu kondu. s guptan nair thante oru lekhanathil parayunnathu orma varunnu. vaakkukal chilwaanam poleyanu. karuthiye upayokkikkaavoo. naanayangal naam day to day kaaryangalkkupayogikkumbol notukal special occasionsinu vendi maatti vekkanamennum vaakkukalude overuse avaye onninum kollaathavayaakki mattumennum.
pls try to write in malayalam font...
മറുപടിഇല്ലാതാക്കൂനമസ്കാരം ചേച്ചി ,
ഇല്ലാതാക്കൂഒരുപാടു നന്ദി ഉണ്ട് .ഇത് പോലെ ഉള്ള നല്ല പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു . വിജയാശംസകള്‍ നേരുന്നു.
വാക്കുകള്‍ എങ്ങനെയും വ്യാഖ്യാനിക്കാം, അല്ലെ? പക്ഷെ കപട ഫെമിനിസ്റ്റുകള്‍ എന്തുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല? പെണ്ണിനെ താഴ്ത്തികെട്ടാണോ, മാനം തകര്‍ക്കാനോ ഒന്നിനും വേണ്ടിയെല്ല. ഈ വിദ്യാ ബാലന്‍ , ഖുശ്ബു ഒക്കെ പെണ്ണുങ്ങള്‍ തന്നെ അല്ലെ? വാക്കുകല്‍ക്കപ്പുരെതെക്കുള്ള അര്‍ഥങ്ങള്‍ ആരും തേടി പോകുനില്ല. അതല്ലേ സത്യം?
മറുപടിഇല്ലാതാക്കൂWriting in Malayalam font is quite difficult, especially when i steal some time from my work to read/comment. however,next time i will try to use Malayalam font itself to write in Malayalam.
മറുപടിഇല്ലാതാക്കൂhahaha.. nice jishaa...............
മറുപടിഇല്ലാതാക്കൂഅധികം ആര്‍ക്കും അറിയാത്ത ഒരു വിഷയം.... എന്നാല്‍, ആ അറിവില്ലായ്മ തിരിച്ചറിയുമ്പോള്‍ ഉണ്ടാകുന്ന, വിഷമം, ഇപ്പോള്‍ ഞാന്‍ അതാണ് അനുഭവിക്കുന്നത്. സത്യത്തില്‍, താങ്ക്സ് എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍.., മനസ്സില്‍ ചിരി പൊട്ടുന്നു. ഇന്ന് ഞാന്‍ എവിടെല്ലാം ആ വാക്ക് ഉപയോഗിച്ചു എന്നുകൂടി.... ഓര്‍ക്കുമ്പോള്‍.....,... താങ്ക്സ് ജിഷ..... ഓ..... സോറി.... നന്ദി ജിഷ.
മറുപടിഇല്ലാതാക്കൂഅനീഷ്.,
ജിഷ മറ്റൊരു സുഹൃത്തിന്റെ ബ്ലോഗില്‍ നിന്നും ഇവിടെ എത്തി
മറുപടിഇല്ലാതാക്കൂവന്നത് നഷ്ടായില്ല
ഉഗ്രന്‍ സംഗതികള്‍ മിസ്സ് ആകാതെ ഇവിടെ ചേര്‍ത്തിരിക്കുന്നു
പക്ഷെ ഒരു കാര്യം പറയട്ടെ പത്രക്കാരി മാത്രം ആയിട്ട് കാര്യം
ഇല്ലല്ലോ കുറച്ചു,,,,,, അയ്യോ പേടിച്ചു പോയോ, പോകാന്‍ വഴിയില്ല
പത്രക്കാരല്ലേ അവര്കാരെ പേടി അല്ല യേത് വാക്കിനെയ പേടി
ഒന്നും ഇല്ല എന്ന് തോന്നുന്നു
കാര്യമാത്ര പ്രസക്തമായ പലതു ഇവിട കണ്ടു പക്ഷെ കമന്റുകള്‍ വിരളം
കാരണം ഇവിടെ ഒരു പ്രോമോറേന്‍ ആവശ്യമാര്യിരിക്കുന്നു
ഒരു addon comment button embedd ചെയ്യുക
എന്തായാലും ഒരു പുതിയ വാക്ക് പഠിച്ചു
THANKS = :-) ഇനിയും പോരട്ടെ വാക്കുകള്‍
പലതു നര്‍മ്മത്തില്‍ കുതിര്തിയതും അല്ലാത്തതും
അതെ aneesh പറഞ്ഞതുപോലെ
Thanks അല്ല നന്ദി
നമസ്കാരം
വീണ്ടും വരാം
:-)
Thanks എന്നാ വാക്കിന്റെ അര്‍ഥം പറഞ്ഞു തന്നതിന് നന്ദി ...........
മറുപടിഇല്ലാതാക്കൂഎന്റെ ചേച്ചി.....ഞാന്‍ എത്ര പേരോട് thanks പറഞ്ഞിട്ടുന്ടെന്നോ...
നന്ദി നന്ദി നമസ്ക്കാരം..ഇനിയും thanks ഇല്ല...
Now i know the exact meaning of thanks........but i am not giving thanks to u now because taught it clearly.............
മറുപടിഇല്ലാതാക്കൂvery very thanks for the meaning or 'thanks'
മറുപടിഇല്ലാതാക്കൂu r grate ബ്ലഡി സെക്സി മിസ്ട്രസ്സ് any way T H A N K S
മറുപടിഇല്ലാതാക്കൂThis is nothing but importing consumer western culture....This is not our issues in women society...beauty is not measurable and let it be within and aware themselves...These feminists are diverting issues by simply creating useless topics.....
മറുപടിഇല്ലാതാക്കൂ