ദര്‍ബാര്‍ഹാള്‍ വിദേശ സ്ഥാപനത്തിന് സൗജന്യമായി വിട്ടുനല്‍കി; ബിനാലെ ഫൗണ്ടേഷന്‍ വീണ്ടും വിവാദക്കുരുക്കില്ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക |
ചട്ടം ലംഘിച്ച് കൊച്ചി ദര്‍ബാര്‍ഹാള്‍ ജര്‍മന്‍ സ്വകാര്യ സ്ഥാപനത്തിന് രണ്ടുമാസക്കാലം സൗജന്യമായി വിട്ടുനല്‍കിയ ബിനാലെ ഫൗണ്ടേഷന്‍ നടപടി വിവാദമാകുന്നു. ചിത്രപ്രദര്‍ശനത്തിന്‍െറയും ദര്‍ബാര്‍ഹാള്‍ നവീകരണത്തിന്‍െറയും പേരില്‍ അഞ്ചുകോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ധൂര്‍ത്തടിച്ചെന്ന വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ഫൗണ്ടേഷനെതിരെ പുതിയ ആരോപണം. ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവി ആയ എസ് .കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിന് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ചിത്രപ്രദര്‍ശനം നടത്താനാണ് ബിനാലെ ഫൗണ്ടേഷന്‍ അനുമതി നല്‍കിയത്. സ്വകാര്യ ട്രസ്റ്റിലെ സര്‍ക്കാര്‍ പ്രതിനിധി സാജന്‍ പീറ്ററുടെ നേതൃത്വത്തിലാണ് തീരുമാനം എടുത്തതെന്നാണ് സൂചന. ഇക്കാലയളവിന് മുന്‍കൂട്ടി പണമടച്ച് ബുക്ക് ചെയ്ത 20 ചിത്രകാരന്മാരുടെ പ്രദര്‍ശനം ജര്‍മന്‍ മ്യൂസിയത്തിനുവേണ്ടി റദ്ദുചെയ്തെന്നും ആരോപണം ഉയരുന്നു.മുംബൈ കേന്ദ്രമായ ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ സഹകരണത്തോടെ ജര്‍മന്‍ മ്യൂസിയം ഒരു വര്‍ഷം നീളുന്ന പരിപാടി ഇന്ത്യയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നിലവില്‍ മുംബൈയില്‍ പ്രദര്‍ശനം നടത്തിവരികയാണ്. കേരളത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളില്‍ക്കൂടി പ്രദര്‍ശനം നടക്കും. ഡോ. ബാവുദാജി സിറ്റി മ്യൂസിയത്തിന്‍െറ ഡയറക്ടര്‍ തസ്നിം സക്കറിയ മത്തേ ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിലെ പുതിയ അംഗമാണ്. അതിനാല്‍ ജര്‍മന്‍ മ്യൂസിയത്തില്‍ നിന്നുള്ള വരുമാനം ബാവുദാജി സിറ്റി മ്യൂസിയം സ്വന്തമാക്കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.അക്കാദമിയുടെ പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്. സ്വകാര്യ- വിദേശ മ്യൂസിയത്തിനുവേണ്ടി നടത്തിയ ചട്ടലംഘനം ചിത്രകാരന്മാര്‍ സര്‍ക്കാറിനെ അറിയിച്ചെങ്കിലും അവഗണിച്ചതായും പരാതിയുണ്ട്.
______________________________________________________________________
ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Utility certificate submitted by the bienalle foundation |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!