2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

ഫലിത ബിന്ദുക്കള്‍


1 . അതിക്രമങ്ങളെ നേരിടാന്‍ സ്ത്രീകള്‍ക്ക് കരാട്ടെ അടക്കമുള്ള പരിശീലനം സി.പി.ഐ നല്‍കും.

2 . സമുദായ നേതാക്കള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്നാല്‍ ഭരണം നന്നാകും- വെള്ളാപ്പള്ളി 

3 .സഭാതര്‍ക്കത്തില്‍ സര്‍ക്കാരിന്റെ നീതി നിഷേധം ചര്‍ച്ച ചെയ്യാന്‍ യാക്കോബായ എം.എല്‍.എമാരെ 'വിളിച്ചു വരുത്തി ' പ്രതിഷേധിക്കും- ബസേലിയസ് തോമസ്‌ പ്രഥമന്‍ ബാവ

4 .കപ്പല്‍ വെടിവെപ്പ്-  ഇനിയെങ്കിലും  സമാന കേസുകളില്‍   ഒത്തു തീര്‍പ്പിന് ശ്രമിക്കരുത്- കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം)

5 .18 വയസിനു താഴെയുള്ള പെണ്‍കുട്ടിയുമായി ഉഭയ സമ്മതമുണ്ടെങ്കിലും ശാരീരിക ബന്ധത്തിലെര്‍പ്പെട്ടാല്‍ നിയമവിരുദ്ധമായി കണക്കാക്കി ശിക്ഷിക്കും- കേന്ദ്ര സര്‍ക്കാര്‍





6 . കേരള യാത്ര സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കായി മംഗലാപുരത്ത് നിന്നും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത 'കാന്തപുരം എക്സ്പ്രസ്' ട്രെയിന്‍ യാത്ര പുറപ്പെട്ടു .
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 


7 . ക്ഷണിക്കാത്തത് കൊണ്ടാണ് നെയ്യാറ്റിന്‍കരയില്‍ പോകാത്തത്  - കെ. മുരളീധരന്‍

8 .കെ.പി.സി.സി യില്‍ വനിതകള്‍ക്ക് മൂന്നിലൊന്നു സംവരണം ഏര്‍പ്പെടുത്തണം - മഹിള കോണ്‍ഗ്രസ്




_______________
മാന്യവും വസ്തുതകള്‍ക്ക് നിരക്കുന്നതുമായ കമ്മന്റുകള്‍  മാത്രം നിലനിറുത്തും .
എല്ലാ ഫലിതങ്ങള്‍ക്കും ഒന്നിച്ചൊരു മറുപടി എഴുതാന്‍ ശ്രമിക്കുമല്ലോ!

ക്രിസ്ത്യാനി രാഷ്ട്രപതി

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കാന്‍  ഒരു ക്രിസ്ത്യാനിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുക.സുല്ല് - പറഞ്ഞത് വര്‍ഗീയമാണെങ്കിലും  അങ്ങനെ കരുതരുത് . കഴിഞ്ഞ ദിവസം ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലാണ് ഇക്കാര്യം  ആവശ്യപ്പെട്ട്‌ വാര്‍ത്ത സമ്മേളനം നടത്തിയത്.   എന്ത് പറഞ്ഞാലും സഭാ വിരുദ്ധമായി മാത്രം പ്രസ്താവനകളിറക്കുന്ന  കൌണ്‍സിലിനു ഇത്തവണ എന്ത് പറ്റിയെന്നാണ് അത്ഭുതം!
ബിഷപ്പുമാരുടെ ഏകാധിപത്യം അവസാനിപ്പിക്കുക, സഭ സ്വത്തുക്കള്‍ ട്രസ്റ്റിനു കീഴെ കൊണ്ടു വരിക തുടങ്ങി വിപ്ലവാത്മകമായ കാര്യങ്ങള്‍ ആവശ്യപെടുന്ന കൌണ്‍സിലിനു എവിടെയാണോ പിഴച്ചത്?

നാനാത്വത്തില്‍ ഏകാത്വമാര്‍ന്ന ഇന്ത്യ! ഹാ...എത്ര സുന്ദരമായ വാചകം! ആ വാചകം പഴകി പതിഞ്ഞതാണെന്ന് എല്ലാവര്‍ക്കും അറിയാം. അത്‌ കൊണ്ടാണല്ലോ പുത്തന്‍ തലമുറ എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന പോലെ ജോയിന്റ് ക്രിസ്ത്യന്‍ കൌണ്‍സിലും തെളിവ് ആവശ്യപ്പെടുന്നത്. അവര്‍ ഇത്രയേ പറഞ്ഞുള്ളൂ'' ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ ഹിന്ദു, മുസ്ലിം, ദലിത്, സിഖ് വിഭാഗങ്ങളിലെ വ്യക്തികള്‍ രാഷ്ട്രപതിമാര്‍ ആയിട്ടുണ്ട്. എന്നാല്‍, ഇതുവരെയും ഒരു ക്രൈസ്തവന്‍ ഈ പദവി അലങ്കരിച്ചിട്ടില്ല. അതിനാല്‍ ഒരു ക്രൈസ്തവനെ രാഷ്ട്രപതിയാക്കി
മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കണം. അതിനായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും  കത്തു മുഖേനെ ആവശ്യപ്പെടും"
(ആണി തറച്ച തുളയില്‍ വിരല്‍ തൊട്ടാലല്ലാതെ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്ന്‌ വിശ്വസിക്കില്ലെന്ന് പറഞ്ഞ അവിശ്വാസിയായ ക്രിസ്തു ശിഷ്യന്‍ തോമസിന്റെ ക്രൈസ്തവ സഭ അനുയായികള്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.. )
ഇതിലെ തമാശ, ഏറ്റവും വര്‍ഗീയമെന്നു ഭൂരിഭാഗവും വിശ്വസിക്കുന്ന ബി.ജെ.പിക്കാരും വര്‍ഗീയതയെ എതിര്‍ക്കുന്ന കമ്മ്യൂണിസ്റ്റുകാരും  ഒരേ ശബ്ദത്തില്‍ "പൊതുസമ്മതനാണെങ്കില്‍   പിന്തുണക്കും" എന്ന്‌ പറഞ്ഞതിന് തൊട്ടു പിന്നാലെയാണ് കൌണ്‍സിലുകാരുടെ  ഈ സുവിശേഷം എന്നതാണ്.    സംഭവം, അവരുടെ മനസിനകത്ത് ആരൊക്കെയോ ഉണ്ട്. രാഷ്ട്രപതിയാകാന്‍ പറ്റുന്ന ക്രിസ്ത്യാനിയുടെ പേര്  അറിയാതെ താഴെ വീണു പോകും മുന്‍പ്‌ പലരും പിടിച്ചു വച്ചെന്നെ ഉള്ളൂ... അന്തോണിയാണോ അവരുടെ മനസ്സില്‍ അതോ സാങ്ങ്മ  ,  അതോ മറ്റാരെങ്കിലുമോ? ആ ...ആര്‍ക്കറിയാം....!

ഇന്നത്തെ പരസ്യ വാചകം- മതേതര ജനാധിപത്യത്തിന്റെ മുഖ ശോഭ വര്‍ധിപ്പിക്കാന്‍ ഞാന്‍ ഇന്ദുലേഖ റെക്കമെന്റ്  ചെയ്യുന്നു.



 

2012, ഏപ്രിൽ 21, ശനിയാഴ്‌ച

ചിരി വാതകം ആവശ്യമുണ്ട്.

ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



പുഞ്ചിരി വരാന്‍ എന്തെങ്കിലും മരുന്നുമുണ്ടോ?   കേരള ടൂറിസം വികസന കോരപറേഷനിലെ  ജീവനക്കാര്‍ പരക്കം പാച്ചിലിലാണ്. 

കെ.ടി.ഡി.സി ഹോട്ടലുകളിലെത്തുന്നവരുടെ  മുഖത്ത് നോക്കി ഇടയ്ക്കിടെ പുഞ്ചിരിക്കണമെന്നാണ്  ഫ്രണ്‍ട്    ഓഫീസിലെ ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കിട്ടിയ ഓര്‍ഡര്‍!  കടുപ്പിച്ചു നോക്കിയിരുന്നവര്‍ പെട്ടെന്നൊരു ദിവസം രാവിലെ പത്തു മുതല്‍ ഊണ് കഴിക്കാനുള്ള ഒരു മണിക്കൂര്‍ ഒഴികെ അഞ്ചു മണി വരെ ഇപ്പോള്‍ കഷ്ടപ്പെട്ട്  ചിരിച്ചു തുടങ്ങിയിട്ടുണ്ട്. കാരണം കോര്‍പറേഷന്റെ സാമ്പത്തിക നില കാര്യമായി പരുങ്ങലിലാണ്. ആ പരുങ്ങല്‍ മാറ്റാനാണത്രെ , ഈ പുഞ്ചിരി കഷായം!

 സമ്പത്തും പുഞ്ചിരിയും തമ്മിലുള്ള ഇക്കണോമിക്സ്  അടുത്തിടെയാണ് കോര്‍പറേഷന് മനസിലായത്. പുഞ്ചിരിയില്ലാത്തതും മയമില്ലാതെ പെരുമാറുന്നതും കൊണ്ടാണ്  വരുന്ന വിനോദ സഞ്ചാരികളൊക്കെ സ്വകാര്യ ഹോട്ടലുകളിലേക്ക് പോകുന്നതെന്ന് വ്യക്തമായതോടെയാണ്  പെട്ടെന്നുള്ള ഈ തീരുമാനം.

എത്ര തിരക്കുണ്ടായാലും അതിഥിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ച്, വ്യക്തമായി കാര്യങ്ങള്‍ തിരക്കുകയും സംശയം തീര്‍ക്കുകയും വേണമെന്നാണ് ഓര്‍ഡറിലെ ഉത്തരവ് ! അഥിതികളെത്തിയാല്‍ കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുകയും ഉച്ചത്തില്‍ അഭിസംബോധന ചെയ്യുകയും വേണമത്രേ!

സ്വതേ,  ജോലിയില്‍ പ്രവേശിച്ചാല്‍  കഴുത്ത് മേല്‍പ്പോട്ടു പരമാവധി ഉയര്‍ത്തി കണ്ണടക്കു കീഴെ കൂടി മാത്രം നോക്കുകയും പുഞ്ചിരിച്ചാല്‍  വില കുറയുമെന്നും കരുതുന്ന കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍ പരം  അപമാനം ഈ അടുത്ത കാലത്തൊന്നും വരാനില്ല.



 അണിയറ വര്‍ത്തമാനം- ചിരി വാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്  കുപ്പിയിലാക്കി വിറ്റാല്‍  ഒരുപക്ഷെ  ഇനി കേരളത്തില്‍  കഷണ്ടിക്കുള്ള മരുന്നിനെക്കളും വലിയ വരുമാനം ഉണ്ടാക്കാമെന്നു ഒരു സരസന്‍ !പൊതുജനത്തിന് സന്തോഷത്തോടെ മനസ് നിറഞ്ഞു ചിരിക്കാനും വകയുണ്ട്- 108 ദിവസത്തിനകം സംസ്ഥാനത്ത് പുതിയ 15 ബിയര്‍ ബാറുകള്‍ തുടങ്ങാനും തീരുമാനമായിട്ടുണ്ട് .


2012, ഏപ്രിൽ 18, ബുധനാഴ്‌ച

മൊബൈലാംഗന്‍

''പണ്ടാരമടങ്ങാന്‍ , ആരാ ഈ ഹര്‍ത്താല്‍ കണ്ടു പിടിച്ചത് ? അവനെയൊക്കെ മുക്കാലിയില്‍ കെട്ടിയിട്ടടിക്കണം'' എന്ന് പ്രാകുന്ന റിംഗ് ടോണ്‍ സെറ്റ് ചെയ്യാനായി സ്റ്റാര്‍ ബട്ടന്‍ അമര്‍ത്തുക.
 
 (ഏപ്രില്‍ 19  നു ശേഷമുള്ള മൊബൈല്‍ മൂല്യവര്‍ധിത സേവന പരസ്യ ഫോണ്‍ കോളുകളുടെ മാതൃക) 
 _________________________________________________________________________________

""എന്റെ ദൈവമേ! ശത്രുക്കള്‍ക്ക് പോലും നീ ഈ ഗതികേട്‌ വരുത്തരുതേ!"" എന്ന് കേരളത്തിലുള്ള മുഴുവനാളുകളും പ്രാര്‍ത്തിക്കുന്ന സമത്വ സുന്ദര ദിനം എന്ന് വരും, അതുമൊരു ഹര്‍ത്താല്‍  ദിനം ???


സ്വപ്നം തന്നെ!



അങ്ങനെ സ്വപ്നം കാണാന്‍ കഴിയാത്ത ഈ ഒരു ഈ കാലഘട്ടത്തില്‍ , ''പണി കിട്ടി  മാഷേ.......''  എന്ന് ഉറക്കെ വിലപിക്കുന്ന മലയാളിയെ ഉടന്‍ കാണാം. ഇത് വായിക്കുന്ന ഞാനും നിങ്ങളുമെല്ലാം  ഒരൊറ്റ ദിവസത്തെക്കെങ്കിലും   വികലാംഗനാകുന്ന ദിനമാണ് 'ഏപ്രില്‍ 19 ' .



ബാലചന്ദ്രമേനോന്റെ ഒരു സിനിമയുടെ പേരല്ലേ അത് എന്നല്ലേ ചിന്തിക്കുന്നത്? അല്ല. പറയാം.


 ബന്ദും, പേര് മാറ്റിയെത്തിയ ഹര്‍ത്താലും മറ്റേതു ദേശീയോത്സവത്തെക്കാളും  കെങ്കേമമായി ആഘോഷിക്കുന്ന മലയാളികള്‍ ഹര്‍ത്താലിനെ മനസറിഞ്ഞു ശപിക്കാന്‍ പോകുകയാണ്. വീട്ടില്‍ കറണ്ടും  ടിവിയും കേബിള്‍ കണക്ഷനും രണ്ടു കിലോ ബ്രോയ് ലര്‍ ചിക്കനും ഒരു ഫുള്ളും ഒരു മൊബൈലും മാത്രം മതി അര്‍മാദിക്കാന്‍. ഇതില്‍ അവസാനം പറഞ്ഞ വസ്തു ഏതാണ്ട്  ശരീരത്തിന് പുറത്തു ഘടിപ്പിച്ച മറ്റൊരു അവയവം പോലെ മാറിക്കഴിഞ്ഞ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് 'പണി ' മൊബൈല്‍ ടവര്‍ വഴി വന്നു കൊണ്ടിരിക്കുന്നത്!



അതങ്ങ് ശബ്ടിക്കാതെയാകുന്ന ഒരു നിമിഷം പോലും നമുക്ക് ചിന്തിക്കാനാകില്ല. ചിന്തിക്കണ്ട, അതൊക്കെ അവര് തന്നെയങ്ങ് നടപ്പാക്കികൊള്ളും, മൊബൈല്‍ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍. സംസ്‌ഥാനത്തെ മൊബൈല്‍ ടവറുകളും സെല്‍ഫോണുകളും നിശ്‌ചലമാകുമെന്നു വെല്ലുവിളിച്ച് പുതിയൊരു ഹര്‍ത്താലാഘോഷ സംഘാടക സമിതിയായി അവര്‍  രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

പട്ടിക്കു കൊട്ടത്തേങ്ങ കിട്ടിയത് പോലെ എന്നൊരു ചൊല്ലുണ്ട്. മിക്കവാറും കയ്യിലെ മൊബൈല്‍ എടുത്ത് പട്ടിക്കെറിയേണ്ടി വരും .


വേതന വര്‍ധന ആവശ്യപ്പെട്ട്‌ കേരള സംസ്‌ഥാന മൊബൈല്‍ ടവര്‍ വര്‍ക്കേഴ്‌സ്
യൂണിയന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ മൊബൈല്‍ ടവര്‍ ടെക്‌നീഷ്യന്മാര്‍
'പണി'മുടക്കുന്നതോടെ  ബി.എസ്‌.എന്‍.എല്‍. ഒഴിച്ച് ആകാശത്തെക്ക്  ചിറകടിച്ചുയര്‍ന്ന  ടെലിഫോണ്‍ കോളുകളെല്ലാം താഴോട്ടു പോരാതെ ത്രിശങ്കു സ്വര്‍ഗ്ഗം പൂകും . അനിശ്ചിതകാലത്തെക്കാണ്   സമരം പ്രഖ്യാപിച്ചിട്ടുള്ളത്!  പൊതു ജനങ്ങളെല്ലാം മിക്കവാറും നരകത്തിലുമാകും.


എന്നാല്‍, ആര് എങ്ങനൊക്കെ ഹര്‍ത്താല്‍ നടത്തിയാലും ,  ദൈവം ദുഷ്ടനെ മൊബൈല്‍ ടവര്‍ പോലെ ഉയര്‍ത്തുക തന്നെ ചെയ്യും. ഹര്‍ത്താല്‍ വിരുദ്ധ റിംഗ് ടോണ്‍ വഴി  കുറെ കൂടി കാശ് വാരാന്‍  മൊബൈല്‍ സേവന ദാതാക്കളെ സഹായിക്കുമെന്നാണ് ഈ ആഴ്ചത്തെ വാരഫലം! 


ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

കോപ്രായം (കോബ്ര)

 ''കോപ്രായം എന്നാണോ ആ സിനിമയുടെ പേര്?  ഓ,സോറി ടിന്റു മോന്‍സ്, കോബ്ര എന്ന് കേട്ടത് പാട്ടുസീന്‍ കണ്ടപ്പോള്‍ തെറ്റിധരിച്ചതാണേയ്..........  എന്നാ'ണോ  ഇതിനൊക്കെ പറയേണ്ടത്!! ഒന്നല്ലെങ്കില്‍, പത്തമ്പത് വയസ്സ് കഴിഞ്ഞ, അമ്പതിനോട്  വയസ്സടുക്കുന്ന  ഇവരൊക്കെ എല്‍.കെ.ജി പിള്ളേരെ പോലെ കാണിച്ചാല്‍ പിന്നെന്നാ പറയാനാ , ഓ, കൂവേ! ''എന്ന് എന്റെ എതിരാളി ഫാന്‍സ്‌ അസോസ്സിയേഷന്‍കാരന്‍  പറയുന്നതു കേട്ടപ്പോള്‍ നെഞ്ചിലൊരു കുത്ത്! സത്യമാ...! എന്നാലും ഞാനതങ്ങു സഹിച്ചു. ഹും....


ലാലും ലാലു അലക്സും എന്റെ പ്രിയ നടന്‍ മമ്മൂക്കയും പാടിയത് അവര്‍ക്ക് തന്നെ അഭിനയിക്കണമെന്ന് തോന്നിയത്  വളരെ അഭിനന്ദനീയം. എനിക്കോ എന്റെ മമ്മുക്കയെ കുറ്റം പറഞ്ഞ നിനക്കോ  അതിനുള്ള യോഗം ഈ ജന്മത്തില്‍ കിട്ടില്ലാ എന്നതിന്റെ അസൂയ കൊണ്ട് തന്നെയാ ഇതൊക്കേം പറയുന്നത്, അല്ലെ?.  ഞാന്‍ തന്നെ പാടി ഞാന്‍ തന്നെ അഭിനയിക്കുമ്പോള്‍ കുറച്ചു ആവേശമൊക്കെ ഉണ്ടാകും. വേണേല്‍ കണ്ടാല്‍ മതിയെന്നേ! നിങ്ങള്‍ക്കെന്താ ചേതം! 


കൂവാന്‍ തിയ്യറ്ററില്‍ കേറുന്ന ഫാന്‍സ്‌ അസോസിയേഷന്‍കാരുടെ പ്രത്യേക ശ്രദ്ധക്ക്! കൂവിക്കഴിഞ്ഞാല്‍, പൊന്നു മക്കളെ, അടുത്ത സിനിമയില്‍ ഇതിലും 'മനോഹരമായി' ഡാന്‍സ് ചെയ്യിപ്പിക്കുമേ....

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

നേര്‍ച്ച കന്യകകള്‍




കര്‍ത്താവിന്റെ മണവാട്ടിമാരാണ്  കന്യാസ്ത്രീകള്‍. അതോ കര്‍ത്താവിന്റെ  പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള്‍ ഉണ്ടാക്കുന്നതാര്?   ഈ ചോദ്യം ഉറക്കെ ചോദിച്ചാല്‍ എല്ലാവരും കൂടി എന്നെ കുരിശില്‍ തറക്കുമെന്ന   ഉത്തമ ബോധ്യത്തോടെ തന്നെയാണ് ഇനിയുള്ളവ കൂടി പറയാന്‍ മുതിരുന്നത് .

സിസ്റ്റര്‍ ജെസ്മിക്ക് പുറകെ, കുറെ കാലം വൈകിയാണെങ്കിലും മറ്റൊരു കന്യാസ്ത്രീ കൂടി  മഠം നല്‍കിയ ലൈംഗിക സഹന  ജീവിതത്തെ കുറിച്ച് എഴുതാന്‍ തന്റേടം കാണിച്ചിരിക്കുന്നു. 'നന്‍മ നിറഞ്ഞവരേ സ്വസ്തി ' എന്ന പുസ്തകത്തിലൂടെ സിസ്റ്റര്‍ മേരി ചാണ്ടി വെളിപ്പെടുത്തുന്നവ ഭൂകമ്പം ഉണ്ടാക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. 40 വര്‍ഷത്തോളം സഭാ ചിട്ടവട്ടങ്ങളില്‍ നിന്ന് ആത്മീയജീവിതം നയിച്ച 68-കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തുവന്നുകഴിഞ്ഞു.   ക്രൈസ്തവ സഭയുടെ   ബ്രഹ്മചര്യ  ജീവിതങ്ങളിലെ  പുല്ലിംഗമായ പുരോഹിതന്മാരുടെ വേഴ്ചാമോഹങ്ങള്‍ക്ക്  അടിയറവു പറയാന്‍ നിന്നു കൊടുക്കാതെ 13 കൊല്ലം മുന്‍പാണ് അവര്‍  തിരുവസ്ത്രം ഉപേക്ഷിച്ചത്. വിശദമായ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
സി.മേരി 

സി.ജെസ്മി 














ബ്രഹ്മചര്യം , അനുസരണം, ദാരിദ്ര്യം - ഈ മൂന്നു സഹനങ്ങളുടെ ശക്തമായ അടിത്തറയില്‍ നിന്നു കൊണ്ടാണ്  ഓരോ കന്യകാ മഠങ്ങളും പുരോഹിത മഠങ്ങളും രൂപം കൊള്ളുന്നതെന്നു ചരിത്ര രേഖകള്‍ പറയുന്നു.. തിരു അള്‍ത്താരക്ക് മുന്നില്‍ നിന്ന്  കന്യാ വ്രതവാഗ്ദാനം ചെയ്യുമ്പോള്‍ ഈ മൂന്നു സഹനങ്ങളും ജീവിത കാലം മുഴുവന്‍ ത്യാഗ പ്രവൃത്തിയായി സ്വീകരിച്ചു കൊള്ളാമെന്ന്  അവര്‍ പ്രതിജ്ഞയെടുക്കുന്നുണ്ട്  .

ആദ്യ  കാലങ്ങളില്‍  ആ കന്യകമാര്‍ വീട്ടുകാര്‍ വാങ്ങി നല്‍കിയ നേര്‍മയും മിനുസവുമുള്ള തുണികള്‍ കൊണ്ടുണ്ടാക്കിയ വസ്ത്രങ്ങള്‍ക്ക് പകരം ചാക്ക് വസ്ത്രങ്ങള്‍ സ്വന്തമായി തുന്നി ധരിച്ചു. സ്ത്രീ സൌന്ദര്യത്തിന്റെ ഏറ്റവും മനോഹരമായ കാര്‍കൂന്തല്‍ പറ്റെ വെട്ടുകയോ തല മുണ്ഡനം ചെയ്യുകയോ ചെയ്തു. സൌന്ദര്യ ലേപനങ്ങള്‍ക്ക് പകരം ചാരം പൂശി. പലപ്പോഴും കൊടിയ ദാരിദ്രത്തില്‍ കഴിഞ്ഞു, അപ്പോഴും മുടങ്ങാതെ മറ്റുള്ളവര്‍ക്ക് പുഞ്ചിരിയും സേവനവും നല്‍കി. ദൈവത്തോട് ചേര്‍ന്നിരിക്കാനും മറ്റു ചിന്തകള്‍ ഒഴിവാക്കാനും അരയ്ക്കു ചുറ്റും മുള്ള് പടര്‍പ്പുകള്‍ വരിഞ്ഞു കെട്ടി വേദന അനുഭവിച്ചു.--എന്ന് എല്ലാ മഠങ്ങളുടെയും ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നു.  ഇത്തരം അനുഭവ കഥകള്‍ ഇപ്പോഴും കന്യാമഠങ്ങള്‍ക്കകത്തു എത്തിപ്പെടുന്ന കന്യകമാര്‍ക്ക് ജീവിത വിശുദ്ധി പാലിക്കാനുള്ള മാതൃകകളായി പകര്‍ന്നു നല്കാറുണ്ട്. 

കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് (ആണ്‍കുട്ടിക്കും) ദൈവവിളി ലഭിച്ചെന്നും    കന്യകാ മഠത്തില്‍ ചേര്‍ന്നു എന്നും  പറയുന്നത്  ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം സമുദായത്തില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം ലഭിക്കാനുള്ള അവസരമാണ്. അത്‌ കൊണ്ടു തന്നെ കുഞ്ഞ് ജനിക്കുമ്പോഴെക്കും നേര്‍ച്ച  നേരുന്ന മാതാപിതാക്കള്‍ പഴയ കാലത്തും പുതിയ കാലത്തും നിരവധിയാണ്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ മഠത്തില്‍ നിന്നു പുറത്തു വന്നാല്‍ ആ കുടുംബത്തിനു പിന്നെ തല ഉയര്‍ത്തി നടക്കാനാകില്ല തന്നെ!

ഒരു പെണ്ണു കന്യാസ്ത്രീ മഠത്തില്‍ ചേരുന്നതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് പറയാം.
1 . കുടുംബത്തിലെ മുതിര്‍ന്നവര്‍ നേര്‍ച്ച നേരുന്നത് കൊണ്ട്
2 .കുടുംബത്തില്‍ കുറെ മക്കള്‍ , പ്രത്യേകിച്ച് പെണ്മക്കള്‍ ഉണ്ടാകുന്നത്തു കൊണ്ട്, വിവാഹം കഴിപ്പിച്ചയക്കാന്‍ നിവൃത്തിയില്ലാത്തത് കൊണ്ട്
3 . മറ്റു കുട്ടികളെ വളര്‍ത്തി വലുതാക്കാന്‍ സഹായം ചെയ്യാനായി പകരം ഒരു പെണ്ണിനെ കന്യാസ്ത്രീയാക്കാന്‍ നല്‍കുന്നു
4 . പ്രണയ നൈരാശ്യം
5 . ചെറിയ പ്രായത്തില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ മുതിര്‍ന്ന കന്യാസ്ത്രീകള്‍ തെറ്റിധാരണ വളര്‍ത്തുന്നത് കൊണ്ട്
6 . കണ്മുന്നില്‍ കാണുന്ന കന്യാസ്ത്രീകളോടുള്ള ആദരവ്  കൊണ്ട്
7 .  കന്യാസ്ത്രീയാകാനുള്ള ക്ഷണം നിരസിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ കൊണ്ട്
8 .വീട്ടില്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ കന്യാസ്ത്രീ ആകാനെന്ന പേരില്‍ കുറച്ചു കാലം മഠത്തില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത് കൊണ്ട്
ഇതൊക്കെ സാധാരണ ഉണ്ടാകുന്ന കാര്യങ്ങളാണ്. എന്നാല്‍ സാമൂഹ്യ സേവനവും മറ്റുള്ളവരെ സഹായിക്കാനും ത്യാഗം സഹിക്കാന്‍ തയാറാകുന്ന വലിയൊരു വിഭാഗം കന്യാസ്ത്രീകളെ ഈ പട്ടികയില്‍    നിന്നു മാറ്റി നിറുത്തുന്നു. ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധ എന്നറിയപ്പെട്ട മദര്‍ തെരേസ, മനുഷ്യ ജീവിതങ്ങളില്‍ പച്ച വിരല്‍ തൊട്ട ദയാബായി എന്നിവര്‍ക്ക് പ്രണാമം!



കേരളത്തിന്റെ  വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ ഒരു  പെണ്ണിന് സ്വന്തം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, അതിനു മറ്റുള്ളവര്‍ സമ്മതം നല്‍കുന്ന പ്രായം എത്രയാണ്?
ഒരു പെണ്ണായിട്ടു കൂടി അതിനുള്ള മറുപടി കണ്ടെത്താന്‍ ഞാന്‍ ഇപ്പോഴും കുഴങ്ങുന്നു.
15  വയസ്സില്‍ ഒരു പെന്‍സില്‍ വാങ്ങുന്നതിന് പോലും സ്വന്തം തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ് പെണ്‍കുട്ടികള്‍. അത്തരം പെണ്‍കുട്ടികള്‍ എങ്ങനെയാണ് ജീവിത കാലം മുഴുവന്‍ ഒരു മഠത്തിനകത്ത്   താമസിക്കാന്‍ തീരുമാനമെടുക്കക? അതും, ജീവിതവും ശരീരവും അതിന്റെ ചോദനകളും തിരിച്ചറിയാന്‍ പക്വതയെത്താത്ത കാലത്ത്?

പത്താം ക്ലാസ് പഠിപ്പ് കഴിയുന്ന വേനലവധിക്ക്  ദൈവ വിളി ക്യാമ്പില്‍ പങ്കെടുക്കാത്ത കൃസ്ത്യന്‍ കുട്ടികള്‍ കുറവാണ്.  ജീവിതാന്തസ്സ് എന്താണെന്ന് തിരിച്ചറിയാന്‍ പ്രാപ്തരാക്കുന്നു എന്ന പേരിലാണ് ആണ്‍കുട്ടികള്‍ സന്യാസ  മഠങ്ങളിലെക്കും പെണ്‍കുട്ടികള്‍ കന്യാ മഠങ്ങളിലെക്കും ആനയിക്കപ്പെടുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ വളരെ സന്തോഷകരമായ അന്തരീക്ഷത്തില്‍ കളിയും പാട്ടും ചിരിയും  കലാപരിപാടികളുമായി കഴിയും. ഒന്നാം തരം ഭക്ഷണം. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങളില്‍ താമസം. മിക്ക കുട്ടികളും ആ ആഡംഭരത്തില്‍  മനം മയങ്ങി പോകും. ക്ലാസ്സിനോടുവില്‍ എഴുതി കൊടുക്കുന്ന കടലാസില്‍ സന്യാസം സ്വീകരിക്കാന്‍ തയ്യാറാകുന്നവരുണ്ടോ  എന്ന്‌ എഴുതി വാങ്ങും. പിന്നീട് അത്തരത്തില്‍ എഴുതി കൊടുത്തവരുടെ വീടുകളിലെത്തി മാതാപിതാക്കളെ  സ്വാധീനിക്കും. ഇതാണു പതിവ്.
മദര്‍ തെരേസ

ദയാബായി


പഠിക്കാന്‍ മിടുക്കിയും കാണാന്‍ അതീവ സുന്ദരിയുമായ എന്റെയൊരു അടുത്ത ബന്ധുവിനെ കന്യാസ്ത്രീയാക്കാന്‍ ഉദ്ദേശിച് കച്ച കെട്ടിയിറങ്ങിയ അവളുടെ അധ്യാപകരായ കന്യാസ്ത്രീകള്‍ വീട്ടിലെത്തി. മകളെ മഠത്തില്‍ വിടുന്നില്ലെന്ന അവളുടെ അപ്പച്ചന്റെ തീരുമാനം ചെകുത്താന്റെ തീരുമാനമാണെന്നും അത് നീക്കിക്കളയാന്‍ അനുഗ്രഹിക്കണമെന്നും പറഞ്ഞ് പ്രാര്‍ത്ഥന നടത്തിയതും ഇവിടെ പങ്കു വക്കട്ടെ! അധ്യാപികമാരോട് മുഖത്ത് നോക്കി 'തയ്യാറല്ല' എന്ന് പറയാന്‍ മടിച്ച ആ പെണ്‍കുട്ടിക്ക് വേണ്ടി മറ്റു രണ്ടു ബന്ധുക്കള്‍  ചേര്‍ന്ന് മഠത്തിലേക്കു ഫോണ്‍ വിളിച്ച് വിസമ്മതം അറിയിച്ചതും മറ്റും ഓര്‍ക്കുന്നു. അവള്‍ ഇപ്പോള്‍ വിവാഹിതയും അമ്മയുമാണ്.


പഠിക്കാന്‍ മിടുക്കിയായിരുന്ന എന്റെ ഏറ്റവും അടുത്ത ചങ്ങാതിയെ പ്രലോഭിപ്പിച്ചു മഠത്തില്‍ ചേര്‍ത്ത് പഠനം മുടക്കി നാല് കൊല്ലം പശു തൊഴുത്തില്‍ 'സേവനം' പരിശീലിക്കാന്‍ അയച്ചു.  മിടുക്ക് കുറവാണെന്ന പേരില്‍ നാല് കൊല്ലത്തിനു ശേഷം വീട്ടിലേക്ക്‌ പറഞ്ഞു വിടുമ്പോള്‍ 'സ്വ മനസാലെ വിട്ടു പോകുന്നു' എന്ന് മാത്രം നാട്ടുകാരോട് പറയണമെന്നും  മഠത്തിനകത്തുള്ളവര്‍ ആവശ്യപ്പെട്ടു.അല്ലെങ്കില്‍ ദൈവ കോപം ഉണ്ടാകുമത്രേ! മകള്‍ കന്യാസ്ത്രീ ആകുന്നതിനോട് വിയോജിപ്പുണ്ടായിരുന്ന മാതാപിതാക്കള്‍ അവളുടെ കല്യാണം നടത്തി. പഠനം തുടര്‍ന്ന അവളിപ്പോള്‍ ഒരു ബാങ്ക് ഉധ്യോഗസ്ഥയാണ്, സന്തോഷം! .


മറ്റൊരു  ബന്ധു - അവള്‍ക്കു മഠത്തില്‍ ചേര്‍ന്നേ മതിയാകൂ. ചേര്‍ന്നു. ഒടുവില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം പറഞ്ഞു വിട്ടു. പഠിക്കാന്‍ കഴിവില്ലെന്ന് പറഞ്ഞു. മികച്ച രീതിയില്‍ പഠിക്കാന്‍ കഴിയാത്തവര്‍ക്ക് സന്യാസം പാടില്ലെന്നുണ്ടോ?

ഇക്കാലത്ത് സൌന്ദര്യം, പഠിപ്പ്, ഉയര്‍ന്ന സാമ്പത്തിക സ്ഥിതി എന്നിവ ഉള്ള പെണ്‍കുട്ടികള്‍ക്കാണ് കന്യാസ്ത്രീ മഠത്തില്‍ ചേരാന്‍ കൂടുതല്‍ പരിഗണന. കന്യാസ്ത്രീ ആകാന്‍ ഈ മൂന്നും തീര്‍ത്തും ആവശ്യമില്ലതിരിക്കെ, ഈ നിബന്ധനകള്‍ എന്തിന് ?? 

 ബിരുദ പഠനത്തിനു ശേഷം ആന്ധ്രയിലെ മിഷിനറി സിസ്റ്റര്‍മാര്‍ നടത്തുന്ന സ്കൂള്ളില്‍ അധ്യാപക ആയിരിക്കാന്‍ കുറച്ചു നാള്‍ അവസരം കിട്ടി. വെറും മൂന്നു മാസത്തെ കന്യാസ്ത്രീ മഠത്തിനകത്തെ ജീവിതം കൊണ്ട് മനസിലെ പല വിഗ്രഹങ്ങളും ഉടഞ്ഞു . ചെന്ന് ചേര്‍ന്ന ദിവസം നാട്ടുകാരിയായ കന്യാസ്ത്രീ ഞങ്ങളെ വിളിച്ചിരുത്തി പലതും ഉപദേശിച്ചു. അതിലൊന്ന് ഇങ്ങനെ ആയിരുന്നു' നാട്ടിലെ പോലെയല്ല കാര്യങ്ങള്‍. നമ്മള്‍ കണ്ടതും അറിഞ്ഞതും വേറെ പലതുമാണ്. ഇവിടെ പള്ളിയിലച്ചന്മാര്‍ മിണ്ടാനും പറയാനുമെല്ലാം വരും. സംസാരിച്ചു സംസാരിച്ചു 'ദേ, ഇങ്ങനെ ആയാല്‍ ( ഗര്‍ഭിണികളുടെ വയറിന്റെ മുകളില്‍ കയ്യോടിക്കുന്ന പോലെ ആംഗ്യം ) ഞങ്ങള്‍ ഉത്തരവാദികളല്ല '' എന്ന്. അന്ന് മനസ്സില്‍ വെട്ടിയ വെള്ളിടിയുടെ വെളിച്ചത്തില്‍ പല കാര്യങ്ങളും വ്യക്തമായി. 
ഒറീസയിലെ എണ്ണക്കൂടുതലുള്ള കുടുംബത്തില്‍ നിന്നും പഠിപ്പിക്കാം എന്നാ പേരില്‍ വിളിച്ചു കൊണ്ട് വന്ന പെണ്‍കുട്ടികളെ  പുലര്‍ച്ചെ മുതല്‍ രാവെളുക്കുവോളം  എല്ല് മുറിയ പണിയെടുപ്പിച്ചത് കണ്ടപ്പോഴേ 'അമ്മ'മാരോടുള്ള എല്ലാ ആദരവും പോയി. നാട്ടില്‍ പോയാല്‍ തിരികെ വരില്ലെന്ന് ബോധ്യമുള്ളതിനാല്‍ ആറേഴു കൊല്ലമായി അവരെ വീട്ടിലയച്ചിരുന്നില്ല. ആര്‍ത്തവ ദിനങ്ങളിലെ  വയറു വേദന ചെറുക്കന്‍ വയറിനു മുകളില്‍ ബെല്‍റ്റ്‌ വലിച്ചു മുറുക്കി കെട്ടി നില്‍ക്കുമായിരുന്ന ആ പെണ്‍കുട്ടികളില്‍ ഒരാളിനെ അതിലും മുറുക്കെ പള്ളിയിലെ വെള്ള ലോഹയിട്ട  യുവപുരോഹിതന്‍  കെട്ടിപ്പിടിക്കുന്നതു കണ്ടപ്പോള്‍ പേടിച്ചു ഓടിപോകേണ്ടിയും വന്നിട്ടുണ്ട്.

 കണ്ണിനു മുന്നിലൂടെ ഒരു ഗ്ലാസ്‌ വൈറ്റ് റം ( അത് പോലുള്ള ഏതോ മദ്യം) വിളമ്പുകാരന്‍ കൊടുത്തത് എന്റെ പ്രിന്‍സിപാള്‍ കന്യാസ്ത്രീക്ക്.   ഒറ്റവലിക്ക് അവരത് കുടിക്കുന്നത് കണ്ട എന്റെ കൂടി നെഞ്ച്  കരിഞ്ഞ പോലെയായി. സ്കൂള്‍ വിട്ടു വരുന്ന വഴിയെ ''എടീ കൊച്ചെ, അച്ചന്‍ പറയുവാണേ, ആ കൊച്ചിന് മാറില്ലെന്ന്'' എന്ന് ഇതേ കന്യാസ്ത്രീ( അവരൊരു മധ്യവയസ്ക ആണ്)   ഇടവകയിലെ വികാരിയായ, എഴുന്നേറ്റു നടക്കാന്‍ പറ്റാത്ത ഇറ്റാലിയന്‍ പുരോഹിതനെ കുറിച്ച് പറഞ്ഞത്  കേട്ട് സ്തംഭിച്ചു നിന്ന് പോയിട്ടുമുണ്ട്.  പാവങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍  അയക്കുന്ന ഫണ്ടിന്റെ  ഉപയോഗം വിലയിരുത്താന്‍  വിരുന്നെത്തുന്ന വിദേശികള്‍ക്ക്  കിടക്ക വിരിക്കേണ്ട ഗതികേട് കാണേണ്ടി വന്നത് കൊണ്ടാണ് , സ്വന്തം  കുടുംബത്തില്‍ നിന്നും
കന്യാ മഠങ്ങളിലേക്ക് ഇറങ്ങി പുറപ്പെട്ട പെണ്‍കുട്ടികളെ ''കെട്ടിയാല്‍ ഒരുത്തന്‍, അല്ലേല്‍ കുറെ പേര്‍'' എന്ന് എനിക്ക്  ഭീഷണിപ്പെടുത്തേണ്ടി വന്നത്.

സീരിയലുകള്‍ കാണാന്‍ റിമോട്ടിന് വേണ്ടി അടികൂടുന്ന , വല്ലപ്പോഴും സന്ദര്‍ശനത്തിനു വരുന്ന  വീട്ടുകാര്‍ നല്‍കുന്ന പലഹാരം ഒരാള്‍  ഒളിപ്പിച്ചു വച്ചത് മറ്റുള്ളവര്‍ കട്ടു തിന്നുന്ന , നാല് നേരവും പഞ്ച നക്ഷത്ര രീതിയില്‍ ഭക്ഷണം കഴിക്കുന്ന കന്യാസ്ത്രീമാരും ബിഷപ്പിനൊപ്പം അന്തിയുറങ്ങുന്ന മദറുമുള്ള മത്തിനകത്ത്  ജീവിച്ചു   മതിയായതു കൊണ്ടാകണം മാലാഖയെ പോലെ സുന്ദരിയായ കന്യാസ്ത്രീ പലപ്പോഴും ഞങ്ങള്‍ മലയാളി ടീച്ചര്‍മാരെ ഉപദേശിച്ചിരുന്നു .  രക്ഷപ്പെട്ട് പുറത്തു ചാടാന്‍ കഴിയാത്തതിന്റെ നിസ്സഹായാവസ്ഥയുടെയും അങ്ങനെ ചെയ്‌താല്‍ കേള്‍ക്കാന്‍ പോകുന്ന 'മഠത്തിന്റെ ചുമര് പൊളിച്ചു ചാടി' എന്ന ആരോപണത്തിന്റെയും കുന്തമുന പേടിച്ചാണ് ജീവിക്കുന്നതെന്ന് അവര്‍ രഹസ്യമായി പറഞ്ഞിട്ടുമുണ്ട്. ഒരിക്കല്‍, ഞാനും സിസ്റ്റര്‍ ആയാലോ എന്ന എന്റെ ആരായലിനോട് '' ഇവിടെ വന്നാല്‍ നീ സിസ്റ്ററല്ല, മദറാ ആകുക. നിന്നെ ഞാന്‍ ചാണകം മുക്കിയ ചൂല് കൊണ്ട് അടിച്ചോടിക്കും'' എന്ന് അവര്‍ പറയാന്‍ കാരണവും ഈ നിസ്സഹായാവസ്ഥ തന്നെ ആണ്.
ഒരു വാര്‍ത്ത‍


എന്റെ പ്രിയപ്പെട്ട  കന്യാസ്ത്രീയുടെ ( അവരിപ്പോഴും എനിക്ക് പ്രിയപ്പെട്ടവര്‍ ആണ്) ക്ലാസില്‍ ഇരുത്തിയില്ലെങ്കില്‍ പഠിപ്പ് നിറുത്തും എന്ന് പറഞ്ഞ ബാലികയില്‍ നിന്നും ആ വിഭാഗത്തോട് കടുത്ത എതിര്‍പ്പ് തോന്നുന്ന വിധം ആന്ധ്രയിലെ ജീവിതമാണ് എന്നെ മാറ്റി മറിച്ചത്. മലയാളിക്ക് കന്യാസ്ത്രീമാര്‍ പ്രിയപ്പെട്ട  അമ്മയാണ്, അധ്യാപികയാണ്, വഴി കാട്ടിയാണ്. പഠന കാലത്തിന്റെ ഭൂരിഭാഗവും കന്യാസ്ത്രീമാര്‍ക്കൊപ്പം കഴിഞ്ഞ എനിക്ക് ഇപ്പോഴും ബഹുമാന്യരായ, മാതൃകകള്‍ ആയ  നിരവധി കന്യകകള്‍ ഉണ്ട്.


അമ്മമാര്‍ ആയതു കൊണ്ട് തന്നെ മഠത്തിന്റെ വലിയ മതില്‍ക്കെട്ടിനകത്തെക്ക്  എത്തിനോക്കാന്‍ മലയാളികള്‍ തയ്യാറല്ല. കേരളത്തിന്‌ വെളിയിലെത്തുമ്പോഴാണ് പലപ്പോഴും സദാചാരത്തിന്റെയും ധാര്‍മികതയുടെയും മൂല്യങ്ങള്‍ നഷ്ട്ടപ്പെടുന്നത്. പണ്ട് കാലത്ത് വികാരം അടക്കാന്‍ കടുക്ക വെള്ളം കുടിച്ചിരുന്നവര്‍ ഇപ്പോള്‍ അതുപേക്ഷിച്ചു ലഹരിയിലേക്ക് തിരിഞ്ഞു. സിനിമ കണ്ടു മനസിടരാതെ നോക്കിയിരുന്നവര്‍ നീലചിത്രങ്ങളുടെ പിടിയിലാണ്. സ്വവര്‍ഗ രതിയെ നിശിതമായി വിമര്‍ശിക്കുന്നവര്‍  തന്നെ അതിന്റെ അഭ്യസനം നടത്തുന്നു. ബ്രഹ്മചര്യം ഉഭയസമ്മതത്തോടെ ഒഴിവാക്കുന്നു. ആര്‍ക്കു വേണ്ടിയാണ് ഇത്തരം 'സന്ന്യാസം'?

 ബോധമുദിക്കാത്ത പ്രായത്തില്‍ ദൈവവിളി കേള്‍പ്പിക്കരുതെന്നും സന്യാസികള്‍ക്ക് വിവാഹം കഴിക്കാന്‍ അനുമതി നല്‍കണമെന്നും കാലങ്ങളായി സഭാനേതൃത്വത്തിന് മുന്നില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് വക വെക്കാന്‍ ആരും തയ്യാറാകുന്നില്ല. തിരുവസ്ത്രം ധരിക്കുന്നതിനു മുന്പ് അതുപേക്ഷിക്കാന്‍ കഴിയുമല്ലോ എന്ന് വാദിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇങ്ങനെ ഉപേക്ഷിക്കാന്‍ തക്ക മാനസിക കരുത്ത്‌ പലപ്പോഴും ഉണ്ടാകില്ലെന്നതാണ് വസ്തുത.   ഏറ്റവും കുറഞ്ഞത്‌ , ബോധത്തോടെ മാത്രം സന്യാസം സ്വീകരിക്കാന്‍ തക്ക പ്രായത്തില്‍ അതിനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്. നിലവില്‍ 23 - 24 വയസിനു ശേഷം മഠത്തില്‍ ചേരാന്‍ അനുമതിയില്ല. ഒരിക്കല്‍ മഠം വിട്ടവര്‍ക്ക് തിരിച്ചു ചെല്ലാനുമാകില്ല. എന്നാല്‍ പുരോഹിതര്‍ക്ക് ഈ 'തിരിച്ചു വരവ് വിലക്ക്' ഇല്ല എന്നാണ് അറിവ്.

സമ്പത്തിന്റെ കാര്യത്തിലും കന്യാസ്ത്രീകള്‍ നിസ്സഹായരാണ്. ജീവിത കാലം മുഴുവന്‍ സമ്പാദിക്കുന്ന പണവും വീട്ടുകാര്‍ നല്‍കുന്ന ഒപ്പാവകാശവും മഠത്തിനും അത്  വഴി സഭക്കും ചെന്ന് ചേരുന്നു. ഏതെങ്കിലും കാലത്ത് മഠം വിടാന്‍ തോന്നിയാല്‍ അത് വരെ സമ്പാദിച്ചത് മുഴുവന്‍ ഉപേക്ഷിച്ചു പോകുകയും വേണം. ഡോക്ടര്‍, നഴ്സ് , അധ്യാപിക , സ്കൂള്‍ മാനേജര്‍ എന്നീ തസ്തികയില്‍ നിരവധി പേരുണ്ട്.  ആ വഴി വലിയ വരുമാനം ഉള്ളതിനാല്‍ മഠങ്ങള്‍ വേണ്ടെന്നു  സഭയ്ക്കും പറയാനാകില്ലെന്നതാണ് സത്യം.


സി.അഭയ

സി.ആന്‍സി 
കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിസ്റ്റര്‍ അഭയയെയും  വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയ സിസ്റ്റര്‍ ആന്‍സിയെയും  ഓര്‍ത്തു കൊണ്ടെങ്കിലും മാതാപിതാക്കള്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം.ഈ കേസുകളിലെല്ലാം കുറ്റാരോപിതരെ സംരക്ഷിക്കുന്ന സഭയുടെ നിലപാട്  സഭവിശ്വാസികള്‍ക്കിടയിലും മറ്റു മത വിഭാഗങ്ങള്‍ക്കിടയിലും മതമില്ലാത്തവര്‍ക്കിടയിലും ഏറെ പരിഹാസത്തിനു ഇട നല്‍കിയിരുന്നു. സ്വര്‍ഗരതി, മദ്യപാനം, ലൈംഗികത, തുടങ്ങിയവ പാപമാണെന്നു പ്രസംഗിക്കുകയും അത്‌ തന്നെ രഹസ്യമായി അനുവര്‍ത്തിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളോടാണ് നമ്മുടെ സമരം. അത്‌ ഏതെങ്കിലും ചില വുക്തികളോടല്ല . :D


ഏതെങ്കിലുമൊരു അവയവം ഇടര്‍ച്ച വരുത്തുന്നെങ്കില്‍ അത്‌ കടലില്‍ കല്ല് കെട്ടി താഴ്ത്തുക എന്നാണ്. ഏതെങ്കിലുമൊരു "സാഹചര്യം ' എന്നതും പ്രസക്തമാണ്. അത്തരം സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കാമല്ലോ! എല്ലാ സഭകളിലും സന്യസ്തര്‍ ബ്രഹ്മചാരികള്‍ അല്ല. നിലവില്‍ പോപ്പിന് കീഴെയുള്ള സഭകളിലെ നിരവധി പേര്‍ (സന്യസ്തര്‍ തന്നെ) പരിഷ്കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് കണ്ണടച്ച് കളയരുത്. "സന്യാസം" അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാകുന്നതല്ലേ നല്ലത്?

"ദൈവ വിശ്വാസവും മത വിശ്വാസവും രണ്ടും, രണ്ടാണ്. മതത്തെ മാത്രം വിശ്വസിക്കുന്നവരാണ് കൂടുതല്‍! ദൈവം തന്നെ സത്യവുമായി രംഗത്ത് വന്നാലും , അത്തരക്കാര്‍ എതിരെ വരും" എന്ന് അറിഞ്ഞു തന്നെയാണ് ഈ പോസ്ട് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നത്!





സ്റ്റോപ്പ്‌ പ്രസ്‌- ഒച്ചപ്പാടുകാരിയെ പള്ളിയില്‍ നിന്ന് പുറത്താക്കുമോ? കുറഞ്ഞത്‌  'കെട്ടു കുറി ' കിട്ടാനെങ്കിലും തടസ്സം നേരിട്ടേക്കാം. എങ്കിലും ഇത്രയെങ്കിലും പറയാതെ വയ്യ!


NB--ബ്ലോഗ്‌ പോസ്റ്റ്‌ മുഴുവന്‍ വായിച്ചതിനു ശേഷം മാത്രം കമന്റ്‌ ചെയ്യാന്‍ മുതിരുക . അസഭ്യവും മാന്യമല്ലാത്തതും വസ്തുതവിരുദ്ധവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക! മതം (അതേതുമാകാം) വികാരമായി കാണുന്നവര്‍ യുക്തിയില്ലാത്ത കമ്മന്റുകള്‍ ഇടുന്നതിനും നല്ലത്, ഈ പോസ്റ്റ്‌ കണ്ടില്ലെന്നു നടിക്കുകയാണ്. വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. അത്തരം കമ്മന്റുകളും അവ്യക്തമായവയും നീക്കം ചെയ്യുക  തന്നെ  ചെയ്യും !

2012, ഏപ്രിൽ 11, ബുധനാഴ്‌ച

പാലം വരുന്നതിനു മുന്നേ വിളിച്ചു പറഞ്ഞവന്റെ ശബ്ദം!

വടക്കാഞ്ചേരി മേല്‍പ്പാലത്തിനു വേണ്ടി 1994 -ലെ തിരുവോണ നാളില്‍ നടന്ന പ്രതിഷേധ സമരം. അപ്പച്ചനൊപ്പം ഞാനും എന്റെ അനുജന്മാരായ ജിന്റോ, ജിജാസല്‍ എന്നിവരും!
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മറ്റൊരു ലിങ്ക് 










_____________________________________________________________________________________
ഇനി ഓര്‍മ്മകള്‍ മാത്രം!




വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു


മാതൃഭുമി 11 /4 /12 
'വേറിട്ട പോരാട്ടങ്ങളുടെ ഒരു ഗേറ്റ് അടയുന്നു' എന്ന തലക്കെട്ടിനു കീഴെ എന്റെ അനുജന്‍ ജിജാസല്‍ അപ്പച്ചനെ ഓര്‍ക്കുന്നു.

വടക്കാഞ്ചേരി: റെയില്‍വേ ഗേറ്റില്‍ കാത്തുകെട്ടിക്കിടന്ന വാഹനങ്ങള്‍ക്കിടയിലൂടെ സൈക്കിള്‍ അതിവേഗം വെട്ടിച്ചെടുത്ത് ജിജാസല്‍  നീങ്ങി. ജോര്‍ജേട്ടന്റെ വേറിട്ട അനേകം സമരങ്ങള്‍ക്ക് സാക്ഷിയായ ഗേറ്റ് ഇനി ഒരുദിവസമേ ഉണ്ടാകൂയെന്ന് അവനറിയാം. ഇത്രനാള്‍ വഴിമുടക്കി തങ്ങളെ കൂവിവിളിച്ച് കടന്നുപോയ തീവണ്ടികള്‍ക്ക് മുകളിലൂടെ ബസ്സുകള്‍ക്ക് ഇനി കൂവിവിളിച്ച് പായാം. പക്ഷേ അതു കാണാന്‍ ജോര്‍ജേട്ടനില്ലെന്നു മാത്രം.

ജിജാസലിന്റെ അച്ഛനാണ് ജോര്‍ജേട്ടന്‍. സ്‌നേഹം കൂടുന്നതിനാല്‍ സ്വകാര്യമായി അച്ഛനെ അവനങ്ങനെയാണ് വിളിക്കുക. തന്റെ കയ്യിലുള്ള ഒരു നോട്ട് ബുക്ക് അവന്‍ തുറന്നു. അതില്‍ നിറയെ റെയില്‍വേ മേല്‍പ്പാലത്തിനായുള്ള സമരങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളുമാണ്. എല്ലാത്തിലും നായകന്‍ സി.ഡി. ജോര്‍ജ്. ഉപനായകര്‍ കുടുംബാംഗങ്ങളും.

'അഞ്ച് വയസ്സുള്ള എന്നെയും കൂട്ടി 94ലെ ഒരോണത്തിന് അച്ഛന്‍ സെന്ററിലെത്തി. ഒപ്പം ചേട്ടന്‍ ജിന്റോയും ചേച്ചി ജിഷയുമുണ്ട്.ഞങ്ങളോട് മുട്ടുകുത്തിനില്‍ക്കാന്‍ പറഞ്ഞു. ഞങ്ങള്‍ നിന്നു. എന്തിനാണെന്ന് അന്നറിയുമായിരുന്നില്ല.' ജിജാസല്‍ നോട്ടുബുക്ക് മറിച്ച് അന്നത്തെ വാര്‍ത്താചിത്രം കാട്ടി. വടക്കാഞ്ചേരി മേല്‍പ്പാലത്തിനായി ജോര്‍ജും കുടുംബവും നടത്തിയ പ്രാര്‍ത്ഥനാ സമരമായിരുന്നു അത്.ധാരാളം വളര്‍ത്തുമൃഗങ്ങളുണ്ടായിരുന്നു ജോര്‍ജിന്.
  ഒരുദിവസം അവയെയെല്ലാം കൂട്ടി മക്കളെയുമായി ഗേറ്റിനു മുന്നില്‍ വഴിതടയാനും ധൈര്യം കാട്ടി ജോര്‍ജ്. ഓര്‍ത്തുനോക്കൂ... ആരൊക്കെയാണ് സമരക്കാര്‍?പശു, ആട്, കോഴി, പട്ടി, മുയല്‍, അണ്ണാന്‍... തുടങ്ങിയവ. റോഡില്‍ പശുവിന് കാവലായിരുന്നു കൊച്ചു ജിജാസലിന്റെ ജോലി.

ഗേറ്റിനടുത്തായിരുന്നു ജോര്‍ജിന്റെ അന്നത്തെ വീട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനുമുന്നില്‍ കുടുങ്ങിയ ആംബുലന്‍സുകളും രോഗികളുടെ നിലവിളിയുമൊക്കെ നൊമ്പരപ്പെടുത്തുമ്പോഴാണ് ജോര്‍ജ് മക്കളെയുമായി സമരത്തിനിറങ്ങുക. കേരള കോണ്‍ഗ്രസ്സു(ബി)ക്കാരനായിരുന്നെങ്കിലും പാര്‍ട്ടിയുടെ അനുവാദത്തിനൊന്നും അദ്ദേഹം കാത്തുനിന്നില്ല. മൗനമാര്‍ച്ച്, മനുഷ്യത്തൂണ്‍... അങ്ങനെ വ്യത്യസ്തമായ പരിപാടികള്‍. എന്നിട്ടും പാലം ഉയരാത്തതില്‍ നിരാശനായി അദ്ദേഹം കുരിശിലേറിയും ഒരുസമരം നടത്തി.
വടക്കാഞ്ചേരി മേല്‍പാലത്തിന്റെ  ദൃശ്യം 

ഓരോ സമരവും പാലമെന്ന സ്വപ്നത്തെ വടക്കാഞ്ചേരിക്കാരുടെ മനസ്സുകളില്‍ കെട്ടിയുയര്‍ത്തി. അത് യാഥാര്‍ത്ഥ്യമാകുന്നത് കാണാതെ അപ്പച്ചന്‍ യാത്രയായതിന്റെ ദുഃഖമുണ്ട് ,അഞ്ചാംവയസ്സിലേ പാലം സമരത്തിനിറങ്ങിയ ജിജാസലിന് ...

____________________________________________________________________________________


മേല്‍പ്പാലം മറ്റു വാര്‍ത്തകള്‍ 
മാതൃഭുമി 12 /4 /12 


മനോരമ 12 /4 /12

മനോരമ 

മാധ്യമം 
മനോരമ
മാതൃഭുമി 

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

പെറരുത്!




ഒച്ചപ്പാടിനു പറയാനുള്ളത്  _ പെണ്ണുങ്ങളുടെ പേറെടുക്കുന്ന  പേറ്റിച്ചികള്‍  പെറരുത്  എന്ന്‌ അഭിനവ കാല പേറ്റു  കേന്ദ്രങ്ങള്‍  പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ  ! ഹാ'ആ ....ഒരു മഗ് കഞ്ഞിക്കു  വിളമ്പല്‍ കൂലി സഹിതം120 രൂപ   വാങ്ങുന്ന ആശുപത്രികളില്‍ , ഇതല്ല , ഇതിലപ്പുറവും നടക്കും.


 

2012, ഏപ്രിൽ 3, ചൊവ്വാഴ്ച

കൊച്ചി ദര്‍ബാര്‍ ഹാള്‍ ജര്‍മന്‍കാരന് : നിയമം ലംഘിച്ച് ചിത്രപ്രദര്‍ശനത്തിന് ഒത്താശ നല്‍കിയത് സര്‍ക്കാര്‍

വിര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുപതിലധികം പ്രാദേശിക ചിത്രകാരന്മാരുടെ പ്രദര്‍ശനം റദ്ദാക്കി ജര്‍മന്‍ ചിത്രകാരന് രണ്ടുമാസക്കാലം സൗജന്യമായി കൊച്ചി ദര്‍ബാര്‍ ഹാള്‍ വിട്ടുകൊടുക്കാന്‍ നിയമലംഘനം നടത്തിയത് സര്‍ക്കാര്‍.
ജര്‍മന്‍ ചിത്രകാരനായ എബര്‍ഹാര്‍ഡ് ഹെവേക്കോസ്റ്റ് മേധാവിയായ,   എസ്.കെ.ഡി ഗാലറിയെന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഏപ്രില്‍ 13 മുതല്‍ ജൂണ്‍ ആദ്യവാരം വരെ ദര്‍ബാള്‍ ഹാള്‍ വിട്ടുകൊടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തത്.
ഇത് അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ബിനാലെ ഫൗണ്ടേഷനെ സഹായിക്കാനാണെന്ന്  ആക്ഷേപം ഉയര്‍ന്നിരുന്നു. ബുക്കിങ് റദ്ദാക്കിയ നടപടിക്കെതിരെ രംഗത്തെത്തിയ ചിത്രകാരന്മാരെ സ്വാധീനിച്ച് വിവാദം ഒതുക്കി ത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍.
 പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ മാര്‍ച്ച് 16ന് ഒപ്പുവെച്ച 07/ഡി.ആര്‍.എല്‍.എസ്.ഇ.സി.വൈ / സി.എ.ഡി / 2012 എന്ന കത്ത് വഴിയാണ് അക്കാദമിയുടെ നിയമം ലംഘിച്ച് ഹാള്‍ വിട്ടുകൊടുക്കാന്‍ തീരുമാനമായത്. എബര്‍ഹാര്‍ഡിന് ദര്‍ബാര്‍ ഹാളിലെ താഴെയും മുകള്‍ നിലയിലുമുള്ള  മുഴുവന്‍ സ്ഥലവും വിട്ടുകൊടുക്കാനാണ് അക്കാദമിയോട് ആവശ്യപ്പെട്ടത്.  എന്നാല്‍, നേരത്തേ ബുക് ചെയ്തവര്‍ പ്രശ്നം ഉണ്ടാക്കുമെന്നതിനാല്‍ താഴെ നില മാത്രം വിട്ടുകൊടുക്കുകയായിരുന്നു. മാര്‍ച്ച് നാലിന് ചേര്‍ന്ന അക്കാദമി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.  ചിത്രകാരന്മാരുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ മാര്‍ച്ച് 27 ന് ചേര്‍ന്ന അക്കാദമി കമ്മിറ്റി മുകള്‍ നില വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഇത് സര്‍ക്കാറിനെ അറിയിച്ചു. തുടര്‍ന്ന്, ബുക് ചെയ്ത എല്ലാ ചിത്രകാരന്മാരെയും വ്യക്തിപരമായി വിളിച്ച് മുകള്‍ നിലയില്‍ പ്രദര്‍ശനം നടത്താമെന്ന് അറിയിച്ചു. എല്ലാവരും ഈ വാഗ്ദാനം സ്വീകരിക്കാന്‍ തയാറായില്ല. താഴെ നിലയിലുള്ള ഹാളിന് പ്രതിദിനം 300 രൂപയും മുകളിലെ നിലയില്‍ 500 രൂപയുമാണ് വാടക. 300 രൂപക്ക് ബുക് ചെയ്തവരെ നിര്‍ബന്ധപൂര്‍വം ഉയര്‍ന്ന തുക വാങ്ങി മുകള്‍ നിലയിലേക്ക് മാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ഇത് വിദേശിക്ക് വേണ്ടി സൗജന്യമായി സ്ഥലം നല്‍കാനാണെന്നതിനാല്‍ പ്രതിഷേധം രൂക്ഷമാണ്്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ സര്‍ക്കാറിന് പരാതി നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവത്രെ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും പരാതി അയക്കാനും നിയമപരമായി മുന്നോട്ട് നീങ്ങാനുമുള്ള നീക്കത്തിലാണ് ചിത്രകാരന്മാര്‍. അക്കാദമിയുടെ സ്വന്തം പ്രദര്‍ശനം നടത്തുന്നതിന് മാത്രമാണ് മറ്റ് ചിത്രകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ റദ്ദുചെയ്യാന്‍ നിയമം അനുവദിക്കുന്നത്.  ഇത് ലംഘിച്ചത് ബിനാലെ ഫൗണ്ടേഷന്‍െറ പുതിയ ട്രസ്റ്റി അംഗമായ  തസ്നിം സക്കറിയ മത്തേക്ക് വേണ്ടിയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് നിയമം തെറ്റിച്ച് ഇത്തരമൊരു സൗകര്യം ചെയ്തുകൊടുക്കുന്നതെന്ന് ലളിത കലാ അക്കാദമി ചെയര്‍മാന്‍ കെ.എ. ഫ്രാന്‍സിസ് പറഞ്ഞു.
ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

2012, ഏപ്രിൽ 1, ഞായറാഴ്‌ച

കടലാസ് പുലി


മോനെ ..മനസ്സില്‍ ലഡ്ഡു പൊട്ടി...
ട്ടോ ട്ടോ എന്ന് രണ്ടു തവണ!

ഞെട്ടിപ്പോയി, ആ വാര്‍ത്ത വായിച്ചപ്പോള്‍.
സന്തോഷം കൊണ്ടാണ് ഞാന്‍ ഞെട്ടിയത് ട്ടോ.


ആ വാര്‍ത്ത വായിച്ചാല്‍ ചിലപ്പോള്‍ മറ്റുള്ളവരും ഞെട്ടിയേക്കും ട്ടോ .


കാര്യം  പറയാം.

അതിനു മുന്‍പ് രണ്ടു വാക്ക്-


1 . കൂലി കൂട്ടാന്‍ കട്ടപ്പുറത്ത് സൈക്കിള്‍ കയറ്റി വച്ച പത്ര വിതരണക്കാരെ...ഇല്ലം കത്തിച്ചും എലിയെ ചുടണമെന്നു  അതിശക്തമായി തീരുമാനിച്ച ചങ്ങാതിമാരെ,  നിങ്ങള്‍ക്കെന്റെ ഐക്യദാര്‍ഡ്യം!!  .ട്യോം.. ട്യോം ...!!

2 . പുലര്‍ച്ചെ തന്നെ ഒരു ലഹരി വസ്തുവായ കാപ്പിക്കൊപ്പം മറ്റൊരു ലഹരി വസ്തുവായ പത്രം കുടിക്കുന്ന വായനക്കാരന്റെ ദുശീലം ഒഴിവാക്കാന്‍  ഡി-അഡിക്ഷന്‍  സെന്റര്‍ വേണ്ടെന്നു തെളിയിച്ചതിനു അഭിനന്ദനം!

3 . പത്രം ഒഴിവാക്കി വായനകാരന്റെ ബി.പി, കൊളസ്ട്രോള്‍ എന്നിവ നല്ല രീതിയില്‍ നിലനിറുത്താനും കരള്‍ , ഹൃദയം എന്നിവ പരിപാലിക്കാനും നിങ്ങള്‍ ചെയ്യുന്ന സ്തുസ്ത്യര്‍ഹ സേവനം വിലമതിച്ച്  കുറഞ്ഞത്‌ കംബൌണ്ടാര്‍  പദവിയെങ്കിലും  നല്‍കണമെന്ന്  രാഷ്ട്രപതിക്ക് ഭീമഹരജി സമര്‍പ്പിക്കാന്‍ പോകുന്നുവെന്ന് എന്റെയൊരു ചങ്ങാതി അറിയിച്ച കാര്യം നിങ്ങളെ സന്തോഷ പൂര്‍വ്വം അറിയിക്കട്ടെ!

4 . പത്രമെന്നാല്‍ പുലര്‍ച്ചെ എന്നതാണ്‌ സമവാക്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആ സമവാക്യങ്ങള്‍ തിരുത്തി കുറിക്കാന്‍ നിങ്ങള്‍ കാണിച്ച ആര്ജ്ജവത്തിനും അഭിനന്ദനം!
പത്തു മണി കഴിഞ്ഞാല്‍ ചാള പൊതിയാനോ വെള്ളത്തില്‍ മുക്കി ചില്ല് തുടക്കാനോ മാത്രമേ പറ്റൂ എന്ന ഗതികേട് മാറ്റി, എന്നെ പോലെ പകല്‍ പത്തിന് ശേഷം പ്രഭാത കിരണം ദര്‍ശിക്കുന്നവര്‍ക്ക്  ചൂടോടെ കയ്യില്‍ കിട്ടുന്ന വിധം സമയ മാറ്റം നടത്തിയതിനും ഒരു കൊട്ട നന്ദി!


ഇനി പറയാം ലേ...

എല്‍ ജി കമ്പനിക്കാര് ഒപ്പിച്ച ഒരു പണിയാ...ഇലക്ട്രോണിക് പത്ര താള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആ കമ്പനി.
ഇനി പുലര്‍ച്ചെയോ നട്ടുച്ചക്കോ സായം സന്ധ്യയിലോ നല്ല ചൂടന്‍ വാര്‍ത്തകള്‍ ചൂടോടെ കടലാസില്‍ അച്ചടിച്ച പത്രത്തില്‍ വായിക്കുന്ന അതെ സുഖത്തോടെ വായിക്കാം.കടലാസ് പോലെ വളക്കാം, ഒടിക്കാം.


പത്ര വിതരണക്കാരന്റെ ആവശ്യം ഇനിയില്ലെന്ന് ചുരുക്കം.

നമ്മുടെ നാട്ടിലെ മുഖ്യധാര പത്രങ്ങളിലെ ജീവനക്കാര്‍ തന്നെ റോഡിലിറങ്ങി നിന്ന് പത്രം വിതരണം ചെയ്യേണ്ടി വരുന്ന ദയനീയ അവസ്ഥ കണ്ട്, പത്രക്കാരിയായ  എന്നെ വിളിച്ചു കളിയാക്കിയ എന്റെ സ്വന്തം ചേട്ടനെ ഈ നിമിഷം ഓര്‍ക്കുന്നു. അത്തരം ദുരവസ്ഥയില്‍ നിന്നും  കരകയറാന്‍ വൈക്കോല്‍ തുരുമ്പ് കിട്ടിയ സന്തോഷം കൊണ്ടാകണം എനിക്ക് ഞെട്ടല്‍ വന്നത്.


പത്ര വിതരണം നിറുത്തി ആദ്യം വായനക്കാരനെയും പിന്നെ കമ്പനികളെയും ഞെട്ടിപ്പിച്ചവര്‍ , കടലാസില്‍ വാര്‍ത്ത വില്‍ക്കുന്ന കമ്പനികളെ  വെറും കടലാസ് പുലികളാക്കി മാറ്റിയവര്‍ , ഞെട്ടുമോ?? ഞെട്ടിയാലും പൊട്ടാതിരുന്നാല്‍ മതിയായിരുന്നു, ലഡ്ഡു പോലെ , ആ ഹൃദയങ്ങള്‍  !















ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...