2012, മേയ് 11, വെള്ളിയാഴ്‌ച

അസഭ്യ ജീന്‍സ്

 ജീന്‍സ് എന്നത് സഭ്യമാണോ  എന്നതാണ് ഈ ആഴ്ചത്തെ വെള്ളിക്കിഴമൈ കിന്റലിന്റെ വിഷയം.  ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു കൊണ്ട് ഹരിയാനയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള മന്ത്രാലയം  കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഉത്തരവ്  രാജ്യത്ത്  പ്രതിഷേധ തിരമാലകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 
ജോലി സ്ഥലങ്ങളിലെ മാന്യമായ വസ്ത്രധാരണം എന്ന തലക്കെട്ടോടെയുള്ള ഉത്തരവില്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത് മാന്യമല്ലെന്ന് പറയന്നു.. സാരി അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസാണ്‌ മാന്യമായ വസ്ത്രമത്രേ ! സല്‍വാര്‍ ധരിക്കുന്നെങ്കില്‍  ഒപ്പം ദുപ്പട്ട കൂടി ധരിച്ചില്ലെങ്കില്‍  മാന്യതയില്ലെന്നും പറയുന്നു. പാശ്ചാത്യ രിതിയില്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് അഭംഗിയാണെന്നതിനു പുറമെ വസ്ത്രധാരണം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.  പുരുഷന്മാര്‍ പാന്റ്സും ഷര്‍ട്ടും മാത്രമേ ധരിക്കാവൂ എന്നും ഉത്തരവ് പറയുന്നു.
അതെല്ലാം വായനക്കാരന്‍ തീരുമാനിക്ക്, സഭ്യമോ  അസഭ്യമോ  എന്ന്‌. അതിനു മുന്‍പ്‌ ചില  ചിത്രങ്ങള്‍ കാണുക. സാരിയും ചുരിദാറും പര്‍ദയും തന്നെ!










14 അഭിപ്രായങ്ങൾ:

  1. മോളേ... പ്രതിഷേധത്തിന്റെ “തിരമാലകൾ” ഒന്നും ഉണ്ടാക്കിയിട്ടില്ല... “ഓളങ്ങൾ” മാത്രമല്ലേയുള്ളൂ...!! ഏതായാലും, ജീൻസായാലും, സാരിയായാലും, സൽ-വാറായാലും.. ഒക്കെ കണക്കാ... ഞങ്ങ പാവം ആണുങ്ങൾ കണ്ണടച്ചു പിടിച്ചു നടക്കേണ്ട അവസ്ഥ....!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. 'paaaavam' purushanmaaare njaan kochiyil kaanaarunde...y.... Fasalu...

      ഇല്ലാതാക്കൂ
    2. കണ്ണടച്ച് നടക്കുന്നത് കൊള്ളാം. ഓടകള്‍ക്ക് മീതെ പലയിടത്തും സ്ലാബുകളില്ല. ആ കാര്യം ഓര്‍മിച്ചാല്‍ നന്ന്. തെരുവില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുമ്പോള്‍ ഇങ്ങനെ കണ്ണടയ്ക്കരുത്. ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് അവനവന്റെ പാട്ടിന് നടന്നുപോവുക :)

      ഇല്ലാതാക്കൂ
  2. ആഴ്ചയിലൊരിക്കലോ രണ്ടാഴചയിലൊരിക്കലോ ആണ് നമ്മളൊക്കെ ജീന്‍സ് തിരുമ്പുന്നത്. അക്കാരണത്താല്‍ ഉണ്ടാവാകുന്ന നാറ്റം മാത്രമേ ജീന്‍സിനെതിരെ ഉന്നയിക്കാവുന്ന എതിര്‍പ്പായി ഞാന്‍ കാണുന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  3. എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ജീന്‍സ്‌ സ്ത്രീകള്‍ക്ക് ഒരു erotic look നല്‍കുന്നുണ്ട്. Topന് വലിയ slit ഉണ്ടേല്‍ പോലും! :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മഞ്ഞപ്പിത്തമുള്ളവൻ കാണുന്നതെല്ലാം മഞ്ഞ എന്നുപറയുന്നതുപോലെ. പർദ്ദയും ബുർഖയും ധരിക്കുമ്പോഴേ സഭ്യമായ വസ്ത്രധാരണം ആകുന്നുള്ളൂ എന്ന് വാശിപിടിക്കാനും ആളുകളുണ്ട്.

      ഇല്ലാതാക്കൂ
  4. തൊഴിൽ സ്ഥലത്ത് ഡ്രസ്സ് കോഡ് നടപ്പാക്കുന്നതിൽ അപാകതയൊന്നുമില്ല. അത് മാന്യതയെ ഉയർത്തിക്കാണിക്കുമെന്നും കരുതാം. പക്ഷെ, ആ വേഷവിധാനത്തിന്റെ പരിധിയിൽ വരാത്തതിനെ അസഭ്യമായ വേഷം എന്ന് വിശേഷിപ്പിക്കുന്നതിനോട് യോജിപ്പില്ല.

    മറുപടിഇല്ലാതാക്കൂ
  5. പുരുഷന്മാരുടെ കാര്യത്തിലാണെങ്കിൽ ടൈ ഉൾപ്പെടെയുള്ളവേഷമാണ്‌ മാന്യവേഷമായി കരുതുന്നത്, പല കമ്പനികളിലും. കസേരയിലുരുന്നുകൊണ്ട്മാത്രം ചെയ്യാനാവാത്ത ജോലികൾക്ക് ഇത് അസൗകര്യം തന്നെ.കഴുത്തിനുചുറ്റും ഒരു വള്ളിയിട്ടതുപോലെയാണ്‌ ചില മാർക്കറ്റിംഗ്എക്സിക്യുട്ടീവുകൾ അതുമായി പാഞ്ഞുനടക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  6. personally.... Jeans is my favorite .........

    Men OR women.... wearing any dress gentle and beautiful is attractive always...no problem at all...
    But wearing created vulgarity and exhibitionism is ugly....

    മറുപടിഇല്ലാതാക്കൂ
  7. ചിത്രങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  8. കംഫോര്ട്ട് അയ എഹു വേഷവും ധരിക്കുന്നതില്‍ തെറ്റില്ല

    മറുപടിഇല്ലാതാക്കൂ
  9. eagle, the kazhukan.2012, ജൂൺ 23 12:24 PM

    മുന്‍പ് എപോഴോ പേപ്പറില്‍ വായിച്ചിട്ടുണ്ട് ..ഇറ്റലി യില്‍ നടന്ന ഒരു പഠനത്തില്‍ ജീന്‍സ് ധരിച്ചാല്‍ ബലാല്‍സംഗം ചെയ്യപെടാന്‍ ഏറ്റവും സാധ്യത കുറവുള്ള വസ്തരമാനെന്നു കണ്ടെത്തിയെന്നു ...സത്യമല്ലേ ..ഇത്രേം സ്കിന്‍ ഫിറ്റ്‌ ജീന്‍സ് ഒക്കെ അഴിച് കഷ്ടപെടാന്‍ ഇപ്പൊ ആര്‍ക നേരം...അങ്ങനെ നോകിയാല്‍ ജീന്‍സ് ആണ് കേരളത്തിന്റെ ദേശിയ വസ്ത്രമാകേണ്ടത് ..സ്ത്രീകള്‍ക്ക് ..

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...