ഇംഗ്ളീഷ് വാക്കുകള്‍ അങ്ങോട്ട് പറഞ്ഞ് തീരും മുമ്പേ ഇങ്ങോട്ട് അവയിലെ
അക്ഷരങ്ങളുടെ എണ്ണം പറയുന്ന ജോര്‍ഡി പൊറ്റാസ് ലിംക ബുക്ക് ഓഫ്
റെക്കോര്‍ഡിലേക്ക്. ഇംഗ്ളീഷ് വാക്കുകളിലെ അക്ഷരങ്ങള്‍ തലതിരിച്ച്
നിമിഷനേരം കൊണ്ട് പറഞ്ഞ് ഗിന്നസ് റെക്കോര്‍ഡ് നേടിയ മൂവാറ്റുപുഴയിലെ
പാചക വാതക വിതരണക്കാരനായ ജോബ് പൊറ്റാസിന്‍െറ മകനാണ് ഈ മിടുക്കന്‍.
എറണാകുളം പ്രസ് ക്ളബിലാണ് ജോര്‍ഡിയുടെ റെക്കോര്‍ഡ് പ്രകടനം നടന്നത്. ആദ്യ
ശ്രമത്തില്‍ തന്നെ റെക്കോര്‍ഡിന് അര്‍ഹത നേടി. 16 ന് മുകളില്‍
അക്ഷരങ്ങളുള്ള അമ്പതുവാക്കുകള്‍ വെറും മൂന്ന് മിനിറ്റ് അഞ്ച് സെക്കന്‍റ്
കൊണ്ടാണ് ഈ ഇരുപത്തിനാലുകാരന്‍ എണ്ണി പറഞ്ഞത്. മൂന്ന് മിനിട്ടും 24
സെക്കന്‍റുമെടുത്ത രണ്ടാം ശ്രമത്തില്‍ ‘പരിസ്ഥിതി സംരക്ഷണ തല്‍പ്പര
വിരുദ്ധന്‍’ എന്നതിന്‍െറ ഇംഗ്ളീഷ് പദം വില്ലനായെങ്കിലും
ലിംക നിയമ മനുസരിച്ച് മറ്റൊരു പദത്തിന്‍െറ കൃത്യമായ എണ്ണം പറഞ്ഞ് ജോര്‍ഡി ആ കുറവ് പരിഹരിച്ചു. സൗത്ത് മാറാടിയിലെ പൊറ്റാസ് കുടുംബത്തിലെ ജോര്‍ഡിയുടെ മറ്റ് നാല് സഹോദരങ്ങള്‍ക്കും ഇതേ കഴിവുണ്ട്. ജോബിന്‍െറ അഞ്ച് മക്കളില്‍ രണ്ടാമത്തെയാളാണ് ജോര്‍ഡി. പൂനെ സിംബയോസിസ് നിയമ സ്കൂളില്‍ നിന്നും നിയമ ബിരുദവും കളമശേരി എസ്.സി.എം.എസില്‍ നിന്ന് മാനേജ്മെന്‍റില്‍ ബിരുദാനന്തര ബിരുദവും നേടിയ ജോര്‍ഡിക്ക് ഐ.ഡി.ബി.ഐ ബാങ്കില്‍ അസി. മാനേജരായി ജോലിക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അഭിനയത്തിലും പാട്ടിലും താല്‍പര്യമുള്ള ജോര്‍ഡി നായകനായ ‘പാസ് പാസ്’ എന്ന സിനിമ ആറുകൊല്ലം മുമ്പ് ഷൂട്ടിങ് പൂര്‍ത്തിയായെങ്കിലും സാങ്കേതിക തടസങ്ങളാല്‍ റിലീസ് നടന്നില്ല. എങ്കിലും നാടകങ്ങളിലും ഭക്തി ഗാന കാസറ്റുകളിലും ആകാശവാണിയിലും ജോര്‍ഡി സജീവമാണ്. സാഹിത്യം, വൈദ്യശാസ്ത്രം, നിയമം, ഇംഗ്ളീഷ് എന്നീ വിഭിന്ന വിജ്ഞാന മേഖലയില്‍ നിന്നുള്ള വാക്കുകളാണ് ജോര്‍ഡി നേരിട്ടത്. മഹാരാജാസ് കോളജ് ഇംഗ്ളീഷ് ഗവേഷണ വിഭാഗം മുന്‍ മേധാവി ആയിരുന്ന പ്രഫ. രംഗരാജന്‍, മാധ്യമ പ്രവര്‍ത്തകന്‍ തോമസ് മാത്യു, പ്രഫ. ഇ.വി. ജോസ് എന്നിവരാണ് പ്രകടനം വിലയിരുത്തിയത്. രണ്ടുവര്‍ഷം മുമ്പ് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് നേടിയിട്ടുണ്ട്. നേരത്തെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയിരുന്ന ലൗലിയാണ് അമ്മ. മര്‍ച്ചന്‍റ് നേവി ഓഫിസറായ അനിത്ത്, എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അനൂജ്, ജാക്സ്, പ്ളസ് വണ്‍ വിദ്യാര്‍ഥിനി ജെമീമ എന്നിവര്‍ സഹോദരങ്ങളാണ്.

Athishayam thanne...GOD aa kudumbathinu nalkia varadhanam...
മറുപടിഇല്ലാതാക്കൂജിഷയുടെ ഒരു ഫിലിം റിവ്യു കണ്ടിട്ട് രണ്ടു മാസമാകുന്നു. ഐ തിങ്ക് ഇറ്റ്‌സ് ടൈം ഫോര്‍ വണ്‍!
മറുപടിഇല്ലാതാക്കൂ