പാവം ഷവര്‍മ! കൊതിയൂറും രുചിയുമായി മലയാളിയുടെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് ഇടിച്ചു കയറിയ ഷവര്‍മക്ക് ഇപ്പോള്‍ കഷ്ടകാലമാണ്. കാരണം ഷവര്‍മ കഴിച്ചു കേരളത്തിലല്ലാതെ ലോകത്തു മറ്റൊരിടത്തും ആളു തട്ടിപ്പോയിട്ടുണ്ടാകില്ല. അത് കൊണ്ട് തന്നെ കേരളത്തില്‍ ഷവര്‍മ കടകള്‍ അടി പേടിച്ച് ആരോടും മിണ്ടാതെ ഒരൊറ്റ ദിവസം കൊണ്ട് അടച്ചു പൂട്ടിപ്പോയി. എന്നും കഴിച്ചവര്‍ക്ക് ഒരല്‍പം പേടി ഇല്ലാതില്ല. എങ്കിലും ഷവര്‍മ കഴിക്കാന്‍ കൊതിച്ച ജനം അത് കിട്ടുന്നിടത്തെക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാപിചെന്നിടം പാതാളം!
ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക |
തിരുവനന്തപുരത്തെ സല്‍വ കഫേയില്‍ നിന്നും ഷവര്‍മ കഴിച്ചു മരണപ്പെട്ട ഹരിപ്പാട് സ്വദേശി സച്ചിന് ആദരാജ്ഞലികള്‍ !!!
നടന്‍ തിലകന്‍ അങ്കിളിന്റെ മകന്‍ ഷോബിയും കുടുംബവും 'ശവ'ര്‍മ കഴിച്ച് അവശ നിലയിലാണ്
സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെയും പൊതു നിരത്തിലെയും ചുമരുകളില്‍ പതിഞ്ഞെക്കാവുന്ന പോസ്റ്റര്‍ മാതൃകകള്‍
1) "ഷവര്‍മ വില്‍ക്കുന്ന കേരള സര്‍ക്കാര്‍ രാജി വക്കുക" ,
സുഹൃത്തുക്കളെ, ആഗോളവത്കരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നുഴഞ്ഞു കയറിയ ഷവര്‍മയെന്ന വിഷം വില്‍ക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നെരെം നാലിന് സെക്രട്ടറിയെറ്റ് പരിസരത്ത് നിരാഹാര ധര്‍ണ സംഘടിപ്പിക്കുന്നു. ധര്‍ണ ക്ക് ശേഷം ബദാം ഷേയ്ക്കും ഷവര്‍മയും വിതരണം ചെയ്യുന്നതാണ്.
2) മത തീവ്രവാദം തടയുക
1) "ഷവര്‍മ വില്‍ക്കുന്ന കേരള സര്‍ക്കാര്‍ രാജി വക്കുക" ,
സുഹൃത്തുക്കളെ, ആഗോളവത്കരണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നുഴഞ്ഞു കയറിയ ഷവര്‍മയെന്ന വിഷം വില്‍ക്കാന്‍ അനുമതി കൊടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നെരെം നാലിന് സെക്രട്ടറിയെറ്റ് പരിസരത്ത് നിരാഹാര ധര്‍ണ സംഘടിപ്പിക്കുന്നു. ധര്‍ണ ക്ക് ശേഷം ബദാം ഷേയ്ക്കും ഷവര്‍മയും വിതരണം ചെയ്യുന്നതാണ്.
2) മത തീവ്രവാദം തടയുക
ആളെക്കൊല്ലി അറേബ്യന്‍ ഭക്ഷണം ഇറക്കുമതി ചെയ്തു തീവ്രവാദംവളര്‍ത്തുന്നവരെ ചെറുക്കുക .
3) സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രതി ഷേധം പേടിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി
ഇതിനോടകം ഇത്തരം പോസ്റ്റുകള്‍ വ്യപക മായിട്ടുണ്ട് .
3) സോഷ്യല്‍ നെറ്റ് വര്‍ക്കിലെ പ്രതി ഷേധം പേടിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി
ഇതിനോടകം ഇത്തരം പോസ്റ്റുകള്‍ വ്യപക മായിട്ടുണ്ട് .
എന്തായാലും മേലനങ്ങാ ആരോഗ്യ വകുപ്പിന് പണിയായെന്നു ചുരുക്കം !! ശവ{ര്‍)))))))}മേ നിന്നെ കയ്യില്‍ കിട്ടിയാലുണ്ടല്ലോ ,തിന്നു ശരിയാക്കുന്നുണ്ട് എന്നാണു ഇപ്പോള്‍ ആ ഉദ്യോഗസ്ഥരുടെ കലിപ്പ് !
_________________________________________________________
ചരിത്രം (കടപ്പാട് - വിക്കിയുടെ പീടിക)
**********************************************
അറബ് രാജ്യങ്ങളിലെ ഒരു ഭക്ഷണവിഭവമാണ് ഷവർമ്മ അഥവാ ഷ്വാർമ്മ. ഇംഗ്ലീഷ്:Shawarma. തുർക്കിയാണ് ഇതിന്റെ ജന്മദേശം. തുർക്കികളുടെ മൂലവിഭവം ഡോണർ കബാബ് (കറങ്ങുന്ന കബാബ്) എന്നാണ് അറിയപ്പെടുന്നത്. ചുറ്റും കറക്കുവാൻ കഴിയുന്നവിധം ലംബമായി ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ ഇറച്ചി കഷണങ്ങൾ കൊരുത്ത് തീ ജ്വാലക്കു മുന്നിലൂടെ കറക്കി പാകം ചെയ്ത്, അവ ചെറുതായി അരിഞ്ഞ് മറ്റു മസാലക്കൂട്ടുകളും ചേർത്ത് റൊട്ടിയിലോ കുബ്ബൂസിലോ പൊതിഞ്ഞാണ് ഷവർമ്മ തയാറാക്കുന്നത്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും ടർക്കി,കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവർമ്മ ഉണ്ടാക്കാറുണ്ട്.
തിരിക്കുക എന്നർത്ഥമുള്ള ത്സെവിർമേ എന്ന തുർക്കി പദത്തിൽ നിന്നാണ് ഷവർമ്മ പേരിന്റെ ഉത്ഭവം. ഡോണർ എന്ന പേരും, തുർക്കിഷ് ഭാഷയിൽ കറങ്ങുന്നത് എന്നർത്ഥമുള്ള ഡോന്മെക് (Donmek) എന്ന പദത്തിൽ നിന്നാണ് ഉടലെടുത്തത്. ഓട്ടൊമൻ തുർക്കികളുടെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ബുർസയാണ് ഡോണർ കബാബിന്റെയും ജന്മദേശം. 1867-ൽ ഇസ്കന്ദർ ഉസ്തയാണ് ഈ ഭക്ഷണവിഭവം കണ്ടെത്തിയത്. വെറൂം റോട്ടിയോടൊപ്പം ചുട്ട ആട്ടിറച്ചി, ഇടയകാലഘട്ടം മുതലേ, തുർക്കികളുടെ ഭക്ഷണരീതിയിലെ അവിഭാജ്യഘടകമാണ്. നാടോടികളായിരുന്ന കാലം മുതൽക്കേ തുർക്കി പോരാളികൾ വലിയ മാംസക്കഷണങ്ങൾ വാളിൽക്കോർത്ത് തീയിൽ ചുട്ടെടുത്തിരുന്നു. ഇറച്ചിയിൽ നിന്നും ഉരുകുന്ന നേയ്യ് തീയിൽ വീഴുകയും അതുകൊണ്ടുതന്നെ ആളിക്കത്തുന്ന തീയിൽ ഇറച്ചി കരിയുകയും ചെയ്യാറുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരമായാണ് ഉസ്ത കൽക്കരി നിറക്കാവുന്ന കുത്തനെയുള്ള ഒരു അടുപ്പ് രൂപകൽപ്പന ചെയ്തത്. വാളിൽക്കോർത്ത് ഇറച്ചികഷണങ്ങൾ അടുപ്പിന് സമീപം കുത്തി നിർത്തി വേവിക്കുകയും ചെയ്തു. അതോടൊപ്പം ഉരുകുന്ന നെയ്യ് ഇറച്ചിയിൽത്തന്നെ പറ്റുകയും ചെയ്യുന്നു.
ഉണ്ടാക്കുന്നവിധം
മുകൾ ഭാഗത്ത് നിന്ന് താഴോട്ട് കനം കുറഞ്ഞ് വരത്തക്കവിധമാണ് ഷവർമ്മക്കമ്പിയിൽ ഇറച്ചി കൊരുക്കുന്നത്. ഏറ്റവും മുകളിലായി നാരങ്ങ, തക്കാളി, സവാള ഇവയെല്ലാമോ ഏതെങ്കിലുമോ കൊരുക്കുന്നു. പിന്നീട് ഷവർമ്മയുടെ രുചി വർദ്ധിപ്പിക്കുന്നതിനായി മൃഗക്കൊഴുപ്പ് കൊരുക്കും. തീ ജ്വലയിൽ കൊഴുപ്പ് ഉരുകി താഴെയുള്ള ഇറച്ചിയിൽ ചേരുന്നതിനാണിങ്ങനെ ചെയ്യുന്നത്. ഇറച്ചി വേകുന്നതിനനുസരിച്ച് കനം കുറഞ്ഞ കത്തി കൊണ്ട് ചെത്തി അരിഞ്ഞ് മാറ്റി ഷവർമ്മയുടെ എല്ലാ ഭാഗവും വേവുന്നതിനായി കമ്പി തിരിച്ചു കൊണ്ടിരിക്കും. അരിഞ്ഞ ഇറച്ചി നീളമുള്ള ബണ്ണിനകത്തോ, കുബ്ബൂസിനുള്ളിലോ നിറച്ചാണ് ഷവർമ്മ നിർമ്മിക്കുന്നത്.
മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കു പുറമെ മറ്റ് രാജ്യങ്ങളിലെക്കും ഷവർമ്മയുടെ പ്രചാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
__________________________________________________________________________________
__________________________________________________________________________________
'ശവ'ര്‍മ ... like it...
മറുപടിഇല്ലാതാക്കൂശവര്മ്മയ്ക്കല്ല കുഴപ്പം
മറുപടിഇല്ലാതാക്കൂഎന്തുവിറ്റും പണമുണ്ടാക്കണമെന്നുള്ള ദുഷ്ടമനസ്ഥിതിയാണു പ്രശ്നം
പേപ്പട്ടി കടിച്ച് പശുവിനെ അറത്ത് വില്‍ക്കുന്നതും, രോഗം വന്ന് ചത്ത പോത്തിനെ അറത്ത് വില്‍ക്കുന്നതും കുടിവെള്ളടാങ്കര്‍ രാത്രി തീട്ടം നിറച്ച് ഓടുന്നതും എല്ലാം ഈ ദുഷ്ടമന്‍സ്ഥിതിയുടെ പ്രശ്നങ്ങളല്ലേ ജിഷേ?
ശവര്‍മ്മ പാവമാണ്...വെറും പാവം