ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക |
അത് കലക്കി, മിസ്റ്റര്‍ ക്ലോഡ്! അഭിനന്ദനങ്ങള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് റബേക്ക! ആ പേര് മാറ്റം കലക്കി !
പ്രണയം പ്രകടിപ്പിക്കാന്‍ ഇത്രയും എളുപ്പ വഴിയുണ്ടെന്ന് ആരും അറിയാതെ പോയല്ലോ! സാധാരണ ചില കാമുകന്മാര്‍ സാഹസങ്ങള്‍ കാണിച്ചാണ് പ്രണയം ഉണ്ടെന്നു തെളിയിക്കുന്നത്. അതിനായി നീന്താനറിയില്ലേലും കടലില്‍ ചാടിയും കയ്യില്‍ ബ്ലേഡ് കൊണ്ട് കാമുകിയുടെ പേരെഴുതിയും ബൈക്ക് അതിവേഗം പായിച്ചും അവര്‍ പ്രണയം തെളിയിക്കും . എന്നാല്‍ ക്ലോഡ് ...താങ്കള്‍ നിലപാടുകളിലാണ് സാഹസം കാണിച്ചിരിക്കുന്നത് . അത് കൊണ്ടാണല്ലോ അഹമദാബാദ് സ്വദേശിയായ ക്ലോഡ് പീറ്റര്‍ ഗോണ്‍സാല്‍വസ് ( 32)എന്നത് ക്ലോഡ് റബേക്ക ഗോണ്‍സാല്‍വസ് എന്നാക്കി മാറ്റാന്‍ താങ്കള്‍ ധൈര്യം കാണിച്ചത് . ഈ പേരുമാറ്റത്തില്‍ ഇത്ര വലിയ കാര്യമെന്തുണ്ട് എന്ന് പലരും ചോദിച്ചേക്കാം. പെണ്ണ് കോന്തന്‍ എന്ന് വരെ പലരും വിളിച്ചേക്കാം ( എങ്കില്‍ ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്ന പെണ്ണുങ്ങള്‍ ആണുകോന്തന്മാര്‍ ആകണമല്ലോ) അങ്ങനെ പേര് മാറ്റിയാലേ പ്രണയം ഉണ്ടെന്നു തെളിയൂ എന്ന് ചോദിക്കുന്നവരും ഉണ്ടാകാം. പക്ഷെ അങ്ങനെ പരിഹസിക്കുന്നവര്‍ക്കു പോലും താങ്കളെ പോലെ പേര് മാറ്റിക്കാണിക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍ പലരും ബലൂണ്‍ പൊട്ടുന്ന പോലെ അപ്പൊത്തന്നെ മുങ്ങും.
കല്യാണം കഴിഞ്ഞാല്‍ പേര് മാറ്റ ത്തിലെ നാട്ടു നടപ്പ് 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ഭര്‍ത്താവ്' ആണ്. എന്നാല്‍ ആ ടിപ്പിക്കല്‍ പേര് മാറ്റം ഉപേക്ഷിച്ച് 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ഭാര്യ' എന്നാക്കി മാറ്റിയത് പലരുടെയും നെറ്റി ചുളിപ്പിചിട്ടുണ്ട് .
എന്നാല്‍ താങ്കളുടെ ഭാര്യാ റബേക്ക മാനുവല്‍ സുഡാന്‍ തന്നെ പറഞ്ഞതു കേട്ടപ്പോള്‍ അത് അത്ര നിസാര കാര്യമല്ലെന്ന് മനസിലാകുന്നു.
ജനിച്ചത് മുതലുള്ള പേര് കല്യാണം കഴിയുന്നതോടെ രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും മാറ്റും. പിന്നെ പേരിനൊപ്പം ഉടമയുടെ പേര് പോലെ ഭര്‍ത്താവിന്‍റെ പേര് ചേര്‍ക്കും. അത് സന്തോഷത്തോടെ ചേര്‍ക്കുന്നവരാണ് ഭാരത സ്ത്രീകള്‍. . ,എന്നാല്‍ അതില്‍ വലിയ മഹത്വമൊന്നും സത്യത്തിലില്ലതാനും!! എന്നാല്‍ നാട്ടു നടപ്പ് അനുസരിച്ച് അങ്ങനെ മാറ്റി വരുന്നെന്നു മാത്രം. അത് കൊണ്ടാണല്ലോ എല്ലാ തരം അപേക്ഷ ഫോമുകളിലും സര്‍ട്ടിഫിക്കറ്റുകളിലും ഏതൊരു പെണ്ണിന്‍റെയും 'കെയര്‍ ഓഫ് ' പേരായി ഭര്‍ത്താവിന്‍റെയോ പിതാവിന്‍റെയോ മാത്രം പേരെഴുതി വന്നിരുന്നത് ( അടുത്ത കാലത്താണ് ഇത് " ഭാര്യയുടെയോ അമ്മയുടെയോ ' പേര് കൂടി ചേര്‍ക്കാന്‍ തുടങ്ങിയത്.) ഇത് പറഞ്ഞു വന്നത് കൊണ്ട് ഫെമിനിസം പറഞ്ഞുവെന്നു പലരും കുറ്റപ്പെടുത്തും . എന്നാല്‍ ഇത്ര നാളും നിലവിലിരുന്ന ഒരു പ്രക്രിയയില്‍ താങ്കള്‍ വഴിതെറ്റി പുറത്തു കടന്നതിന്‍റെ അത്ഭുതം മാത്രമാണുള്ളത് .
ഇങ്ങനെ ജനിച്ച കാലം മുതലുള്ള പേര് മാറാന്‍ സങ്കടം തോന്നിയെന്നു റബേക്ക . അപ്പോഴാണ് ഭര്‍ത്താവും ബാല്യകാല സുഹൃത്തുമായിരുന്ന ക്ലോഡ് ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഉടനെ കമ്പ്യൂട്ടര്‍ തുറന്നു പേരിനൊപ്പം ഭാര്യയുടെ പേര് കൂട്ടിച്ചേര്‍ത്തു ഫേസ് ബുക്ക് പ്രൊഫൈല്‍ നെയിം മാറ്റി.
ഇങ്ങനെ ജനിച്ച കാലം മുതലുള്ള പേര് മാറാന്‍ സങ്കടം തോന്നിയെന്നു റബേക്ക . അപ്പോഴാണ് ഭര്‍ത്താവും ബാല്യകാല സുഹൃത്തുമായിരുന്ന ക്ലോഡ് ഭാര്യക്ക് സര്‍പ്രൈസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഉടനെ കമ്പ്യൂട്ടര്‍ തുറന്നു പേരിനൊപ്പം ഭാര്യയുടെ പേര് കൂട്ടിച്ചേര്‍ത്തു ഫേസ് ബുക്ക് പ്രൊഫൈല്‍ നെയിം മാറ്റി.
എന്ന് കരുതി , ഞങ്ങള്‍, പ്രത്യേകിച്ച് മലയാളികളെ ഈ പണിക്ക് കിട്ടുമെന്ന് കരുതണ്ട !
to visit CLAUDE REBECCA GONSALVES on FACEBOOK, click here |
എന്നിട്ടെന്തു കാര്യം....???
മറുപടിഇല്ലാതാക്കൂഎന്തെങ്കിലും കാര്യമുണ്ടായിട്ടാണോ പച്ച കുത്തലും കടലില്‍ ചാടലും??
ഇല്ലാതാക്കൂചിത്രത്തിന്റെ സൈസ് ചെറുതാക്കാന്‍ പറ്റുമല്ലോ?
മറുപടിഇല്ലാതാക്കൂആക്കിയല്ലെന്നെ ഉള്ളൂ ....
ഇല്ലാതാക്കൂജിഷേ എല്ലാ സ്ത്രീകളും
മറുപടിഇല്ലാതാക്കൂഅവരുടെ പേരിനു പിന്നില്‍
''കൊന്തന്‍റെ''പേര് ചേര്‍കുനത
അവന്‍ പറഞ്ഞിട്ടാണോ എന്നറിയില
Middle Name ആരും കാണുന്ന ഒന്നല്ല. സ്ത്രീകള്‍ Last Name ആണ് മാറ്റുന്നത്, കല്യാണം കഴിയുമ്പോള്‍. Claude Peter Rebecca എന്ന് പേര് മാറ്റുന്ന കാലം വരട്ടെ. (അപ്പോഴേക്കും എന്നെ അങ്ങ് എടുക്കണേ!)
മറുപടിഇല്ലാതാക്കൂ