2012, ജൂലൈ 27, വെള്ളിയാഴ്‌ച

'തീ 'വാരി


എന്‍... .ഡി.തീവാരി 

രക്തം ചതിക്കില്ല.  എന്നാല്‍ രക്തം രക്തത്തെ കയ്യൊഴിയാന്‍ ശ്രമിച്ചപ്പോഴാണ് രോഹിതിനും അമ്മ ഉജ്ജ്വലക്കും  കോടതിയെ സമീപിക്കേണ്ടി വന്നത്. അവസാനം തീവാരി ശരിക്കും 'തീ' വാരി. എതിര്‍ കക്ഷികള്‍ക്ക് ഉജ്ജ്വല വിജയവും ലഭിച്ചു. താന്‍ തിവാരിയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന ഉജ്വല ശര്‍മയുടെയും പുത്രനാണെന്നു രോഹിത് 2008 ല്‍ വിളിച്ചു പറഞ്ഞപ്പോള്‍ രാഷ്ട്രീയ എതിരാളികളുടെ കളിയാണെന്നാണ് അദ്ദേഹം പ്രചരണം നടത്തിയത്.  എങ്കില്‍ കോടതിയില്‍ കാണാമെന്നായി രോഹിത്. അച്ഛന്‍റെയല്ലേ മകന്‍, പിടിവാശിക്ക്‌ കുറവ് കാണുമോ? 
ഒടുവില്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറാകാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ പ്രായം കണക്കിലെടുത്ത് പരിശോധന ഒഴിവാക്കാന്‍ തീവാരി അപേക്ഷിച്ചു. എന്നാല്‍ നിയമ പോരാട്ടങ്ങളെല്ലാം വിഫലമായി. എ ണ്‍പതെട്ടുകാരനില്‍ നിന്നു രക്തമെടുത്തു പരിശോധനക്കയച്ചു. അപ്പോള്‍ 'സല്‍പ്പേരിനുള്ള അവകാശം' സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായി തീവാരിയുടെ നീക്കം. അതും കോടതി തള്ളി. 

രോഹിത് ശേഖര്‍ -  ഫേസ് ബുക്ക്‌ ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 

ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ ഡി.എന്‍.എ. ഫിംഗര്‍ പ്രിന്റിങ് ആന്‍ഡ് ഡയഗേ്‌നാസ്റ്റിക്‌സ് ' നടത്തിയ പരിശോധനാഫലം ഇപ്പോള്‍ പുറത്തു വരികയും ചെയ്തു.  മുന്‍ യു.പി. മുഖ്യമന്ത്രി, ആന്ധ്രാ ഗവര്‍ണര്‍, കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ച കോണ്‍ ഗ്ര സ്സ്  നേതാവ് കൂടിയായ തീവാരിക്ക് ആന്ധ്രാ ഗവര്‍ണറായിരിക്കെ , അശ്ലീല വീഡിയോ  വിവാദവുമായി ബന്ധപ്പെട്ടാണ് പുറത്തു പോകേണ്ടി വന്നത് . എന്തായാലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു . ആ രക്തത്തിലെ ജീന്‍ മറ്റൊരാള്‍ക്ക് ഉണ്ടാകില്ലെന്നതിനാല്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് കോളുമായി !!


2 അഭിപ്രായങ്ങൾ:

  1. നാണം കെട്ട ‘തീ’വാരി
    മുമ്പെ തന്നെയങ്ങ് സമ്മതിച്ചാരുന്നെങ്കില്‍ അത്രയെങ്കിലും മാനം രക്ഷിക്കാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. പിതൃത്വം അംഗീകരിക്കാത്ത ഒരു നാണം കേട്ട പിതാവിന്‍റെ മകനായി ജനിയ്കെണ്ടിവന്ന രോഹിതിന് ഇനി അഭിമാനത്തോടെ അയാളെ ഉപേക്ഷിക്കാം.

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...