ഫേസ് ബുക്ക് ചര്‍ച്ച ഇവിടെ വായിക്കാം |
ആ സാധനം , അമൃത് , ഏതെങ്കിലും തോട്ടത്തില്‍ അടിച്ചു തീര്‍ത്താല്‍ കൃഷിക്കാരെ സര്‍ക്കാര്‍ കാര്‍ഷിക അനുബന്ധ സഹായം നല്കിയെന്നുമാകും, നശിപ്പിച്ചു കളയാനുള്ള കാശ് ചെലവാക്കുകയും വേണ്ട. അവിടെ പരിസരവാസികളായി കിടക്കുന്ന കുറച്ചു പേര്‍ ചാകുമെന്നെ ഉള്ളൂ .അവരുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ പത്തോ ഇരുപതോ ലക്ഷമേ വരൂ..അതും കേരളത്തിലെ പോലെ , മെഡിക്കല്‍ ക്യാമ്പ് നടത്തി പരിശോധിച്ചതില്‍ കുഴപ്പങ്ങളില്ല എന്ന പേരില്‍ കുറെ എണ്ണത്തിനെ ലിസ്റ്റില്‍ നിന്ന് വെട്ടി മാറ്റാം.അപ്പോഴും കുറെ ലാഭിക്കാം . അല്ലെങ്കില്‍ അത് ഏതേലും ശത്രു രാജ്യത്തേക്ക് മിസ്സേയ്ല്‍ അയക്കുന്ന കൂട്ടത്തില്‍ കേറ്റി വിട്ടാലും മതി. അണ്വായുധം എന്നൊക്കെ പറയുന്ന പോലെ എന്തോലുമൊക്കെ നടക്കും. കാസര്‍ഗോഡ് കാണുന്ന പോലെ തല വലുതായ, ഉടലില്‍ വക്രതയുള്ള കുറെ ജീവികളെ സൃഷ്ടിച്ച് ശത്രു രാജ്യങ്ങളെ ഭീഷണിപ്പെടുത്താം.
കല്‍ക്കരി പാടവും ടൂ ജിയും ദില്ലി വിമാന താവള കൈമാറ്റവും ഒക്കെ ഇതിനു മുകളില്‍ വരുമെങ്കിലും അത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കോടി ക്കണക്കിന് രൂപ ലാഭിച്ചു കൊടുക്കാനായില്ലേ? നാളെ ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ ഈ കൂട്ടര്‍ കാശിറക്കി വേണം എല്ലാ രാഷ്ട്രീയ പാര്ട്ടിക്കാര്‍ക്കും വന്‍തോതില്‍ പ്രചരണം നടത്താന്‍ പറ്റൂ. അങ്ങനെ കാശിറക്കിയാല്‍ വോട്ട് പിടിക്കാന്‍ ബുദ്ധിമുട്ടില്ല. അപ്പോള്‍ വോട്ട് കുത്തുന്ന സാധാരണക്കാരന്‍ ചവര്‍. . നമ്മള്‍ ഗുണമുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാകണം സഹായം ചെയ്യാന്‍. ...
ഒരു രഹസ്യം കൂടി... ഇതിപ്പോ ഞങ്ങളുടെ കൊടിക്ക് ഒറ്റ നിറമേ ഉള്ളൂ. കറുപ്പ്... എല്ലാ പാ ര്‍ട്ടിക്കാരും ഇതില്‍ കക്ഷികളാണ്. ഞങ്ങള്‍ ഇക്കാര്യത്തില്‍ നാനാത്വത്തില്‍ ഏകത്വം കാത്തു സൂക്ഷിക്കുന്നുണ്ട്.
അത് കൊണ്ട്, കോടതീ ...ദയവു ചെയ്തു ഇത് നശിപ്പിക്കാന്‍ പറഞ്ഞ് എന്തോ ഒരു സള്‍ഫാന്‍റെ പേരില്‍ ഇന്ത്യ മഹാരാജ്യത്തിന് നാണക്കേടുണ്ടാക്കരുത്. !!
സ്നേഹത്തോടെ
കേന്ദ്ര സര്‍ക്കാര്‍
ദുരിതം തിന്നാന്‍ നമ്മള്‍ ജനങ്ങള്‍ ഇനിയും ബാക്കിയുണ്ടല്ലോ....
മറുപടിഇല്ലാതാക്കൂഅനുഭവിക്കുക തന്നെ
മറുപടിഇല്ലാതാക്കൂഎന്ഡോസല്ഫാന് അമൃത് ഒന്നുമല്ല. മറ്റേത് കീടനാശിനിയും പോലെ ഒരു കീടനാശിനിയാണ് എന്‍ഡോസല്‍ഫാനും. എന്നാല്‍ ഒരു വ്യത്യാസമുണ്ട്, എന്‍ഡോസല്‍ഫാന്റെ ഫോര്‍മ്യൂല പേറ്റന്റ് ഉള്ളതല്ല ജനറിക്ക് ആണ്. ആര്‍ക്കും ഉല്പാദിപ്പിക്കാം. കീടനാശിനി എന്നാല്‍ അതേതായാലും കീടങ്ങള്‍ നശിക്കുന്നതിന് കാരണമാകുന്ന തരത്തില്‍ വിഷപദാര്‍ത്ഥം ആണ്. അധിക അളവില്‍ ഉപയോഗിച്ചാല്‍ മനുഷ്യര്‍ക്കും വിഷം ആണ്. എന്‍ഡോസല്‍ഫാന്‍ മാത്രമല്ല ഏത് കീടനാശിയുടെയും അവസ്ഥ അത് തന്നെ. കീടങ്ങളെ കൊല്ലേണ്ടത്കൊണ്ട് കീടനാശിനികളില്‍ വിഷം ഒഴിവാക്കാന്‍ പറ്റില്ല. എന്‍ഡോസല്‍ഫാന്‍ മാത്രം മാരകം മറ്റെല്ലാ കീടനാശിനികളും അമൃത് എന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല.
മറുപടിഇല്ലാതാക്കൂഎന്ഡോസല്ഫാന് 50വര്‍ഷമായി ലോകത്ത് കര്‍ഷകര്‍ ഉപയോഗിച്ചു വരുന്നു. കാസര്‍ക്കോട് പോലെയുള്ള ജനിതകവൈകല്യം എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആയിരക്കണക്കിന് പേര്‍ എന്‍ഡോസല്‍ഫാന്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളില്‍ ഇക്കാലമത്രയും ജോലി ചെയ്തിട്ടും ആര്‍ക്കും ജനിതകവൈകല്യം പറഞ്ഞുകേട്ടിട്ടില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും എവിടെയും കാസര്‍ക്കോട്ടെ മാതിരി പ്രശ്നങ്ങള്‍ കേട്ടുകേള്‍വിയില്ല. ലോകത്ത് പേറ്റന്റുള്ള കീടനാശിനികള്‍ ഉല്പാദിപ്പിക്കുന്ന യൂറോപ്യന്‍ യൂനിയന് തങ്ങളുടെ പെസ്റ്റിസൈഡ് വിപണി ലോകം മുഴുക്കെ വ്യാപിപിക്കാന്‍ എന്‍ഡോസല്‍ഫാന്‍ ഉല്പാദനം നിലയ്ക്കണമായിരുന്നു. കാരണം പേറ്റന്റ് ഇല്ല്ലാത്തതിനാല്‍ എന്‍ഡോസല്‍ഫാന്‍ ആര്‍ക്കും ഉല്പാദിപ്പിച്ച് കുറഞ്ഞ വിലയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നു.
അങ്ങനെ യൂറോപ്യന്‍ യൂനിയന്‍ കാസര്‍ക്കോട്ടെ ജനിതകവൈലക്യം ബാധിച്ചവരുടെ ചിത്രങ്ങള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചുകൊണ്ട് എന്‍ഡോസല്‍ഫാനെതിരെ പ്രചരണം നടത്തി. അവര്‍ക്ക് പ്രചരണം നടത്താന്‍ കാസര്‍ക്കോട്ട് നിന്ന് മാത്രമേ ചിത്രങ്ങള്‍ ലഭിച്ചുള്ളൂ എന്നത് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. എന്തായാലും പ്രചരണയുദ്ധത്തില്‍ അവര്‍ക്ക് മേല്‍ക്കൈ നേടാനായി. ഇവിടെ രണ്ട് കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാസര്‍ക്കോട്ടെ ജനിതകവൈകല്യങ്ങള്‍ക്ക് കാരണം എന്‍ഡോസല്‍ഫാന്‍ തന്നേയാണോ? ബയോളജിക്കല്‍ ടെസ്റ്റ് നടത്തി ഏതെങ്കിലും മെഡിക്കല്‍ ബോര്‍ഡ് അത് സാധൂകരിച്ചിട്ടുണ്ടോ? ലോകത്ത് മറ്റെവിടെ നിന്നും സമാനമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലല്ലൊ എന്ത്കൊണ്ട്? എന്‍ഡോസല്‍ഫാന്‍ എങ്ങനെയാണ് മറ്റ് കീടനാശിനിളേക്കാളും അതായത് യൂറോപ്യന്‍ കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന പേറ്റന്റുള്ള കീടനാശിനികളേക്കാളും മാരകമാകുന്നത്?
കേരളം ഒഴികെയുള്ള ഇതര സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് എന്‍ഡോസല്‍ഫാന്‍ വേണം എന്നതാണ് വാസ്തവം. എന്തെന്നാല്‍ എന്‍ഡോസല്‍ഫാന് വില കുറവാണ്. മറ്റൊന്ന് എന്‍ഡോസല്‍ഫാന്‍ തളിച്ചാല്‍ തേനീച്ചകള്‍ നശിക്കുന്നില്ല. തേനീച്ചകള്‍ ഉണ്ടെങ്കില്‍ മാത്രമേ പരപരാഗണം നടക്കുകയും കര്‍ഷകര്‍ക്ക് വിളവ് ലഭിക്കുകയുമുള്ളൂ. ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് കൃഷി ചെയ്യണമെങ്കില്‍ കീടനാശിനി കൂടിയേ തീരൂ. കൃഷിക്കാര്‍ അല്ലാത്തവര്‍ക്ക് ജൈവകീടനാശിനിയുടെ മാഹാത്മ്യം വര്‍ണ്ണിക്കാം. അതൊന്നും കര്‍ഷകര്‍ക്ക് പ്രായോഗികമല്ല. കീടനാശിനിയില്‍ കീടങ്ങളെ നശിപ്പിക്കുന്ന വിഷാംശം ഉണ്ടാവുകയും വേണം. അത്കൊണ്ട് ഏത് കീടനാശിനിയും അനുവദനീയമായ അളവില്‍ ഉപയോഗിച്ചാല്‍ ദോഷം ഒന്നും ഇല്ല എന്ന് മനസ്സിലാക്കുകയും അനാവശ്യമായ ഭീതി പ്രചരിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.
സുകുമാരന്‍ ചേട്ടാ, വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണു താങ്കള്‍ പറഞ്ഞിരിക്കുന്നത്. ഇതുവരെ പറഞ്ഞുകേട്ടതില്‍നിന്നും പ്രചരിപ്പിക്കപ്പെട്ടതില്‍നിന്നും അടിമുടി വ്യത്യസ്തം. എന്തായാലും ഞാനുമൊന്നു പഠിക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ ഉണ്ടെങ്കില്‍ നല്‍കുമല്ലോ.
ഇല്ലാതാക്കൂരാസവളത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പറഞ്ഞതു ശരിയാ. പറയുന്നവര്‍ക്ക് എന്തും പറയാം. വെണ്ടയ്ക്കു 10 രൂപാ കൂടിയാല്‍ ഇവരെല്ലാംകൂടി വെണ്ടക്ക നിരത്തി ജനങ്ങളെ കര്‍ഷകനും കച്ചവടക്കാരനും എതിരേ തിരിക്കും. ചീപ് റൈറ്റില്‍ സാധനങ്ങള്‍ കിട്ടണമെങ്കില്‍ ചീപ്പ് റൈറ്റില്‍ വളങ്ങളും ലഭ്യമായിരിക്കണം. കിലോയ്ക്കു 150 രൂപാ നിരക്കില്‍ ജൈവവളം മേടിച്ച് അഞ്ചു രൂപാ നിരക്കില്‍ തക്കാളി വില്‍ക്കാന്‍ കര്‍ഷകര്‍ മാത്രമെന്താ പിരാന്തന്‍മാരാണോ...?
എന്നിട്ടീപ്പറയുന്ന പച്ചക്കറിക്കൊക്കെ ചീപ്പ് റേറ്റാണോ സുഹ്യത്തേ ? ഇവിടെ പച്ചക്കറിക്ക് വില കൂടിയിട്ട് എപ്പോഴാണു സാധാരണ കർഷകനു അതിന്റെ ഗുണം ലഭിച്ചിട്ടുള്ളത് ?? തമിൾനാട്ടിലമ്യും, കർണാടകത്തിലെയും ജന്മികൾക്കും, ഇടനിലക്കാർക്കും മാത്രമല്ലേ ലാഭം ?? എന്നിട്ടീ വില മുഴുവൻ കൊടുത്ത് നമ്മൾ വാങ്ങി കഴിക്കുന്നതു വിഷമല്ലേ ?
ഇല്ലാതാക്കൂകാസർഗോഡ് മാത്രമേ ഇത് സംഭവിച്ചിട്ടുള്ളൂ എന്ന് പറയുന്നത് ഒരു ന്യായമേ അല്ല!! .... ചാരായം കല്ലുവാതിൽക്കലും ,അങ്ങനെ കുറച്ച് സ്ഥലത്തും മാത്രമേ ദുരന്തമുണ്ടാക്കിയിട്ടുള്ളൂ എന്ന് പറയുന്ന പോലെ ഇരിക്കും. ഈ എൻഡോസൾഫാൻ വിഷവും, അതുപോലുള്ള ഫലങ്ങൾ ചെയ്യുന്ന മറ്റ് കീടനാശിനികളും വേണ്ടാ എന്ന് വച്ചേ മതിയാവൂ...
തെമ്മാടിത്തരം!! ആ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍ കാണാന്‍ കാസര്‍ക്കോട്ടിന്റെ ഉള്‍പ്രദേശങ്ങളില്‍ പോകണമെന്നില്ല...ബസ്റ്റാന്റിലും,റയില്‍ വേ സ്റ്റേഷനിലും വന്നാല്‍ മതി...തുട്ട് നാണയത്തിനു വേണ്ടി ഗതിയില്ലാതെ പിച്ചക്കാരായ അഭിമാനമുള്ളവര്‍!!
മറുപടിഇല്ലാതാക്കൂ