ആനപ്രേമികള്‍ എന്ത് പറയുമോ എന്തോ! അമ്മയെ തല്ലിയാലും രണ്ടുണ്ടല്ലോ പക്ഷം! സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആനകളെ പ്രതീകാത്മകമായി നടയ്ക്കിരുത്തുന്നതു സംബന്ധിച്ചു ദേവസ്വം ബോര്‍ഡുകള്‍ അഭിപ്രായം അറിയിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം കഴിഞ്ഞ ദിവസം പുറത്തു വന്നിട്ടുണ്ട്. ആനകളെ നടക്കിരുത്തണമെന്നുള്ളവര്‍ തുല്യമായ തുക അടച്ചു ദേവസ്വത്തിനു കീഴിലുള്ള ആനകളെ തന്നെ പ്രതീകാത്മകമായി നടയ്ക്കിരുത്തണമെന്നാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം. സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആനകളെ പരിപാലിക്കുന്നതിനു വന്‍തുക ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ആനകളെ നടയ്ക്കിരുത്തുന്നവര്‍ നല്‍കുന്ന തുക ഉപയോഗിച്ച് ആനയുടെ ആയുസു മുഴുവനുള്ള പരിപാലനം സാധ്യമാവുകയില്ല. മാത്രമല്ല ആനകള്‍ വര്‍ധിച്ചുവരുന്നത് അനുസരിച്ച് ഇവയെ പരിപാലിക്കുന്നതിന് ദേവസ്വംബോര്‍ഡിന് കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുന്നു. അഭിപ്രായം അറിയിക്കാന്‍ തിരുവതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകളോടു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, കെ വിനോദ് ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം നടപടി പ്രത്യക്ഷത്തില്‍ പ്രയോജനപ്പെടുമെന്നാണ് കരുതുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതിയുടെ ഈ തീരുമാനം സംബന്ധിച്ചു വിവരങ്ങള്‍ തിരുവതാംകൂര്‍, ഗുരുവായൂര്‍, കൊച്ചിന്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡുകള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണമെന്നും ഏതെങ്കിലും ഭക്തര്‍ക്ക് ഇതുസംബന്ധിച്ച് അഭിപ്രായമുണെ്ടങ്കില്‍ ഈ മാസം എട്ടിന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൂടല്‍മാണിക്യത്ത് ആനയെ പരിപാലിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ആനയുടെ പരിപാലനം സംബന്ധിച്ചു ഹൈക്കോടതി ദേവസ്വം ബോര്‍ഡുകളോടു വിശദീകരണം തേടിയിരുന്നത്.
വമ്പു കാണിക്കാനോ ആഗ്രഹം നിവര്‍ത്തിക്കാനോ ആനയെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല തന്നെ!
ഹെന്ത്...?
മറുപടിഇല്ലാതാക്കൂഅന്തസ് കാണിക്കാന്‍ വേണ്ടീട്ടാ ആനയെത്തന്നെ നടയ്ക്കിരുത്തുന്നത്.
ഇത് വല്ലോനും മുമ്പെ നടയ്ക്കിരുത്തിയതിനെ പിന്നേം ഡ്യൂപ്ലിക്കേറ്റ് ചെയ്യാനോ...അതങ്ങ് കോത്താഴത്ത് പോയി പറഞ്ഞാ മതി. (എന്റെ വാക്കുകളല്ല......പൊട്ടന്‍ഷ്യല്‍ നടയ്ക്കിരുത്തുകാരുടെ വായീന്ന് വന്നേക്കാവുന്ന വചനങ്ങളാണ്)