2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

സി . മേരി ചാണ്ടി കന്യാസ്ത്രീ അല്ലേ?


"സിസ്റ്റര്‍ മേരി ചാണ്ടി കന്യാസ്ത്രീയല്ല"-
 പറയുന്നത് അവരുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം എഴുതിയ  ജോസ് പാഴൂക്കാരന്‍. .

ക്രൈസ്തവ സഭയിലെ പോരോഹിത്യത്തിനെതിരെ  ലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്ന പുസ്തകം " നന്മ നിറഞ്ഞവരെ സ്വസ്തി " സമൂഹത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയാണ് പുറത്തു വന്നത്.  പുസ്തകം പിന്‍ വലിക്കണമെന്നു ആവശ്യപ്പെട്ട്‌ ജോസ്  കത്തു നല്‍കിയതോടെ വിഷയം വീണ്ടും വിവാദമായി. സാധാരണ ഒരു പുസ്തകം പിന്‍ വലിക്കണമെങ്കില്‍  കോടതിയോ പ്രസാധകരോ ഇടപെടണം. എന്നാല്‍ കേരളത്തില്‍ ആദ്യമായാണ്‌ ഒരു എഴുത്തുകാരന്‍  തന്നെ ഇത്തരത്തില്‍ ഒരു  പിന്‍വലിക്കല്‍ ആവശ്യം ഉന്നയിക്കുന്നത്.

നാലു മാസം മുന്‍പിറങ്ങിയ പുസ്തകം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ മേരി  ചാണ്ടി  കന്യാസ്ത്രീയേയല്ലെന്നും അത്‌ അവരുടെ തെറ്റായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണെന്നും അതിനാല്‍ പുസ്തകം പിന്‍വലിക്കണമെന്നും   ആവശ്യപ്പെട്ട്‌ ജോസ് കൈരളി ബുക്സിന് കത്തെഴുതി. കന്യാസ്ത്രീ വേഷധാരിയായ ഈ സ്ത്രീ വയനാട് പുല്‍പ്പള്ളിയിലെ പോരൂര്‍ കാട്ടിമൂല എന്ന സ്ഥലത്തെ അതിര്‍ത്തിമുക്കില്‍ കോരയുടെ മകളായ മറിയം ആണെന്നും  ജോസ് എഴുതുന്നു. അലഞ്ഞു തിരിഞ്ഞു കിട്ടുന്ന കാശ് കൂട്ടിവച്ച് ബാലസദനം നടത്തുന്ന അവരോടുള്ള അലിവിന്‍റെ ഭാഗമായിരുന്നു  ആ പുസ്തകം. എന്നാല്‍ അവര്‍ വീട്ടുപേരും തമാശ സ്ഥലവും മറച്ചു വച്ചു. 40  വര്‍ഷം അവര്‍ കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നു എന്ന്‌ തന്നെ തെറ്റിധരിപ്പിച്ചതാണ്  . അവരുടെ ആ ചിന്ത   സങ്കല്പം മാത്രമായിരുന്നു. പാല സെന്‍റ് മേരീസ് സ്കൂളില്‍ പഠിച്ചെന്നും പതിമൂന്നാം വയസ്സില്‍ ചേവായൂര്‍ കോണ്‍വെന്‍റി ല്‍ ചേര്‍ന്നുവെന്നും    പറയുന്നത്  വിശ്വാസ യോഗ്യമാല്ലെന്നും ജോസ് പറയുന്നു.  ആ ഓര്‍മ്മ കുറിപ്പിലെ കാര്യങ്ങള്‍  പല കന്യാസ്ത്രീക ളുമായി  ഇടപഴകിയപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ സ്വന്തം അനുഭവമായി അവര്‍  പറഞ്ഞതാണെന്നും കരുതുന്നുവെന്നാണ് ജോസിന്‍റെ ഇപ്പോഴത്തെ പക്ഷം. 

എന്നാല്‍ എഴുത്തുകാരന്‍ വായനക്കാരനെ വഞ്ചിക്കുകയാണെന്ന് പല കോണില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. സഭയുടെ ഇടപെടല്‍ കൊണ്ടാണ് പുസ്തകം പിന്‍വലിക്കാന്‍ ശ്രമം നടക്കുന്നതെന്നും ആരോപനങ്ങളുണ്ട്. എന്ത് കൊണ്ട് എഴുത്തുകാരന്‍ നേരത്തെ ഇക്കാര്യങ്ങള്‍ അന്വേഷിച്ചില്ലായെന്ന  ചോദ്യത്തിനും വായനക്കാര്‍ മറുപടി പ്രതീക്ഷിക്കുന്നുണ്ട്.

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. ഒരിയ്ക്കലും കന്യാസ്ത്രീ പോലും ആയിരുന്നിട്ടില്ലാത്ത ഒരു പുണ്യാളത്തിയുടെ വിശുദ്ധ നുണകള്‍ സത്യമായി കൊട്ടിഘോഷിക്കപ്പെട്ടു ജനത്തെ വിഡ്ഢികള്‍ ആക്കി കേട്ടുകേള്‍വികള്‍ക്കു നിറം പിടിപ്പിച്ചവരുടെ കള്ളത്തരം എങ്ങനെയും പുറത്തു വരാതിരിക്കില്ല. കേരളത്തിലെ മാദ്ധ്യമങ്ങള്‍ വിഷം തുപ്പുന്ന നാഗദന്തങ്ങള്‍ ആയി മാറിക്കൊണ്ടിരിക്കുന്നു. അറിവില്ലാത്തവന്‍ പറയുന്നവനും ഉറക്കെ പറയുന്നവനും അവസാനം പറഞ്ഞു നിര്‍ത്തുന്നവനും നുണകളെ സത്യമാക്കി ആത്മ രതി നടത്തുന്നു. അങ്ങിനെ അസത്യത്തിന്റെ മുഖം സത്യത്തിന്റെ മുഖത്തേക്കാള്‍ ജനശ്രദ്ധ നേടുന്നു. ഇത്തരം നുണകളെ പ്രോത്സാഹിപ്പിയ്ക്കുന്നത് സ്വബോധവും integrity യും ഉള്ളവര്‍ക്ക് ചേര്‍ന്നതല്ല.
    Reply

    മറുപടിഇല്ലാതാക്കൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...