ഫേസ് ബുക്ക് ചര്‍ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക |
ഒടുവില്‍ ശ്വേത പ്രസവിച്ചു. പൊന്ന് പോലൊരു പെണ്‍കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയില്‍. കന്നി മാസത്തിലെ അവിട്ടം നാളില്‍ വൈകുന്നേരം 5.27 ന് സുഖപ്രസവം.
സിസേറിയനാകുമോ എന്ന ആശങ്ക ആയിരുന്നു മലയാളിക്ക് ഇത്ര നാളും. അവരുടെ വയര്‍ കീറുമോ എന്ന പേടി കൊണ്ടൊന്നുമല്ല. വയറു കീറിയാല്‍ സുഖപ്രസവത്തില്‍ കാണാവുന്ന ഭാഗങ്ങള്‍ കാണുന്ന സുഖം കിട്ടില്ലല്ലോ.
ഇപ്പോള്‍ ആകാംക്ഷ, പ്രസവ മുറിയില്‍ കാമെറ വച്ചപ്പോള്‍ സംവിധായകന്‍ ബ്ലെസി ശ്വേതയുടെ ഉടുപ്പിനടിയില്‍ കാമെറ വച്ചോ എന്നാണ്. എങ്കിലല്ലേ സീനില്‍ എന്തേലും കാണാന്‍ പറ്റൂ..
ഇത്രക്കും സുന്ദരമാണോ പ്രസവം ? അത് കാണാത്തവര്‍ക്ക് യൂട്യൂബ് എന്നൊരു സ്ഥലമുണ്ടല്ലോ. പോയി ആസ്വദിക്കാമല്ലോ.! ഇതിപ്പോ ശ്വേത പ്രസവിക്കുന്നത് കാമസൂത്ര ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ കണ്ടത്രയും കാമവികാരത്തോടെ ആകുമെന്നാണോ കരുതുന്നത്? ആഹാ...ആകാംക്ഷ കൂടി അല്ലേ? കൂടും.
അങ്ങനെ കാണാന്‍ മുട്ടി നിക്കുന്നവര്‍ക്കായി രണ്ട് വീഡിയോ പോസ്റ്റ് ചെയ്യുന്നു. കണ്ടു നിര്‍വൃതിയടയ് ! പണ്ടാരമടങ്ങ് ! ഒടുക്കം വീഡിയോ കണ്ടു കഴിഞ്ഞിട്ട് ആ വാക്ക് ( പണ്ടാരമടങ്ങ് ) പറഞ്ഞു പോകാതെ നോക്കിയാല്‍ മതി!
സദാചാര വാദികള്‍ കൊടുവാള്‍ എടുത്തിട്ടുണ്ട്. ( അവര് തന്നെ ആദ്യം തലയില്‍ മുണ്ടിട്ടും അല്ലാതെയും സിനിമ കാണാന്‍ പോകും ) വാളെടുത്തവന്‍ വാളാലെ !!
അനുബന്ധ പോസ്റ്റ് വായിക്കാം --
പക്ഷം ചേരാതെ എഴുതിയത് കൊള്ളാം...എങ്കിലും ചോദിക്കട്ടെ...ഇതില്‍ ആരുടെ ഭാഗത്താണ് ജിഷ....?
മറുപടിഇല്ലാതാക്കൂhaloo ethu penitta matharmm puniya karmamm annnna
മറുപടിഇല്ലാതാക്കൂoru aninana konttu patilla
pasha ethu vacha barthakan marrra kurshikunnna pen kutti kallla nigalku durithamm
ഇതെന്തൊരു പരിപാടിയാ. ഞങ്ങള്‍ക്ക് ഏതെങ്കിലും പെണ്ണിന്റെ പ്രസവം അല്ല കാണേണ്ടിയത്. ഒരു celebrity യുടെതാ. എല്ലാ അവളുമാര്‍ക്കും വലിയ ഗമ. ഇതൊന്നും കാണിക്കുകയില്ല എന്ന്. ഇപ്പോള്‍ തയാറായി വന്ന ഈ കൊച്ചു celebrity യുടെതെങ്കിലും ഞങ്ങള്‍ കണ്ടൊന്നു ആസ്വദിക്കട്ടെ. ശോ...ബാക്കി പറയാന്‍ നാണമാകുന്നു.... അങ്കോം കാണാം, താളിയും ഒടിക്കാം എന്ന് മനസിലാക്കിയാല്‍ മതി.
മറുപടിഇല്ലാതാക്കൂThat was one of the most beautiful videos I have ever seen... priceless...
മറുപടിഇല്ലാതാക്കൂIts true !
ഇല്ലാതാക്കൂJisha,
മറുപടിഇല്ലാതാക്കൂWhile there are many videos available to see how birth takes place, it is a shame to view a celebrity delivery for a commercial film. The producer whoever defame women by taking a celebrity for his marketing....Here we, men are silent and will watch film once it is filmed.....you the women who has to voice on exposing your body through a celebrity...... Don't accuse males since you the women folk forgets what you are and OK to such......!!!! Are any women outthere to voice....
naj.... ശ്വേത ഒരു സെലിബ്രിറ്റിയാണ് . അവരുടെ ശരീര സൌന്ദര്യത്തെ മാത്രം കാണുന്ന ഒരാള്‍ ( അതു ആണോ പെണ്ണോ ആകട്ടെ) അവരുടെ പ്രസവം ഷൂട്ട് ചെയ്ത സീന്‍ ഉണ്ടെന്നു പറയുമ്പോള്‍ തിയറ്ററില്‍ ഇടിച്ചു കേറുമെന്നു സംവിധായകന് അറിയാം.
മറുപടിഇല്ലാതാക്കൂമുകളില് കൊടുത്ത രണ്ടു വീഡിയോകളില്‍ ഒന്ന് പ്രസവത്തിന്റെ ക്ലോസ് അപ്പ് ആണ്. മറ്റേതു പ്രസവിക്കുകയും കുഞ്ഞിനെ കൈകളില്‍ എട്ടു വാങ്ങുകയും ചെയ്യുന്ന ഒരമ്മയുടെ വേദനയും സന്തോഷവും അടങ്ങുന്ന വീഡിയോ. പ്രസവത്തിന്റെ വീഡിയോ കാണുന്ന ഒരു പെണ്ണും പ്രസവിക്കാന്‍ കൂട്ടാക്കില്ല, ഒരാണും മറ്റൊരു പെണ്ണിന്റെ പ്രസവം കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യില്ല. ഹൃദയമുള്ളവന് കണ്ടു നിന്നാല്‍ ഹൃദയം പൊട്ടി പോകും .അത് മുഖമില്ലാതെ കാണിച്ച ഈ അമ്മയുടെ മാത്രമല്ല, ശ്വേതയുടെയോ ഐശ്വര്യ റായിയുടെതോ ആകട്ടെ , ഹൃദയം പൊട്ടും. അപ്പോള്‍ അത്തരം വീഡിയോ സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ ചെര്‍ക്കില്ലെന്നു സാമാന്യ ബോധമുള്ള ഏതൊരുവനും മനസിലാകും. നടക്കാത്ത കാര്യം കാണിക്കുമെന്ന് പറഞ്ഞു മലയാളികള്‍ കൊടുവാള്‍ എടുക്കുന്നതെന്തിനെന്നു മാത്രമേ എനിക്ക് മനസിലാകാത്തതുള്ളൂ.. ഇതേ കൊടുവാള്‍ എടുക്കുന്നയാളാണ് ആദ്യം തിയറ്ററില്‍ എത്തുന്നത് എന്നും നമ്മള്‍ കണ്ടു വരുന്നുണ്ട്.
ഇനി രണ്ടാമത്തെ വീഡിയോ... അതില്‍ പ്രസവിക്കുന്ന അമ്മയുടെ മുഖമാണ് കാണിക്കുന്നത് .ആ അമ്മ അനുഭവിക്കുന്ന വേദനയും പ്രയാസവും എല്ലാം അതിലുണ്ട്. ഒടുക്കം കുഞ്ഞിനെ കയ്യില്‍ കിട്ടുമ്പോള്‍ ഉള്ള പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും മറ്റും കണ്ടാല്‍ ഹൃദയമുള്ളവന് അവര്‍ക്കൊപ്പം വേദനിക്കുകയും സന്തോഷിക്കുകയും ചെയ്യും. അപ്പോള്‍ പിന്നെ അത്തരമൊരു സീന്‍ ആണ് ബ്ലെസി ചിത്രീകരിച്ചതു എങ്കിലോ?
ആ സിനിമ കാണാത്തിടത്തോളം അവരെന്തു ചെയ്തു എന്ന് നമുക്കെങ്ങനെ ഊഹിക്കാന്‍ പറ്റും??? അപ്പോഴെങ്ങനെയാ സ്ത്രീ സമൂഹത്തെ അധിക്ഷിപിക്കുന്നു എന്ന് കുറ്റപ്പെടുത്താനാകും???
അതാണ് ഞാന്‍ എന്റെ ബ്ലോഗു പോസ്റ്റില്‍ എഴുതിയിരിക്കുന്നതും.... അത് കാണാന്‍ ആഗ്രഹിക്കുന്നവര്‍ ആണുങ്ങളാണെന്നാണ് ആണുങ്ങളായ ചിലര്‍ എഴുതി വിടുന്നത് ... എന്തിനാണ് ആരോപണ ഭാരം ഒരു കൂട്ടരുടെ മുഴുവന്‍ തലയില്‍ കൊണ്ടിടാടന്‍ അവര്‍ ശ്രമിക്കുന്നത് ?? അവര്‍ തന്നെ ഉത്തരം പറയട്ടെ !!
ജിഷ , പ്രസവതിന്‍റെ വീഡിയോകാണുന്ന ഒരു സ്ത്രീയും പ്രസവിക്കാന്‍ കൂട്ടാക്കില്ല എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല ഇപ്പോഴത്തെ തലമുറയിലെ സ്ത്രീകള്‍ ക്ക് പ്രസവ വേദന എന്താണെന്നുപോലുമറിയില്ല, ഇപ്പോള്‍ സുഗപ്രസവം നടക്കുന്ന സ്ത്രീകള്‍ സൌഭാഗ്യവതികളാണ്,ഇന്ന് ഭൂരിഭാഗം പെണ്ണുങ്ങളും സിസേറിയന്‍ മതി എന്ന് ശാഡ്യം പിടിക്കുന്നവരാണ്' (പ്രസവവേദന സഹിക്കാന്‍ ഇന്ന് ഇഷ്ടപ്പെടുന്നില്ല)' ,അതുകൂടാതെ പണ്ടുകാലത്തെ ശരീര പ്രക്രുതിയല്ല ഇപ്പോഴത്തെ സ്ത്രീകള്ക്കുള്ളത് സുഗപ്രസവത്തിനനുയോജ്യമല്ലാത്ത ശരീരപ്രക്രുതമാണ്' ഭൂരിഭാഗം സ്ത്രീകള്‍ ക്കും എന്നാണ് എനിക്കഭിപ്രായപ്പെടാനുള്ളത് (ഇതിനോട് യോജിപ്പില്ലെങ്കില്‍ സദയം ക്ഷമിക്കുക)
മറുപടിഇല്ലാതാക്കൂപിന്നെ ഇവിടെ സം വിധായകന്‍ ശ്വേദാമേനോന്‍റെ പ്രസവം നാട്ടുകാരെകാണിക്കാനല്ല മുതിരുന്നത് , സ്ത്രീ മാതാവാകുന്ന നിമിഷം അത് ഒരു സ്ത്രീയുടെ ജീവിതത്തിലെ സുപ്രധാന നിമിഷമാണ്' സ്ത്രീ പ്രസവിക്കുമ്പോള്‍ ആസ്ത്രീയില്‍ ഉണ്ടാകുന്ന ഭാവഭേധങ്ങള്‍ , ആദ്യമായി കുഞ്ഞിനെ കൈയ്യി കിട്ടുമ്പോള്‍ ഉള്ള സന്തോഷം ,അത് അഭിനയിച്ചി പ്രതിഫലിപ്പിക്കുന്നതിനേക്കാളും സത്യത്തില്‍ നിന്ന് പകര്‍ ത്തിയെടുക്കുമ്പോള്‍ അതിന്' ഒരു പ്രത്യേക ഭാവമായിരിക്കും , അതുകൊണ്ട് ഇതു കാണുന്ന ഏതൊരു സ്ത്രീകളും ആ ഒരു നിമിഷം തന്‍ റെ ജീവിതത്തിലും ഉണ്ടാകുന്ന ആ നിമിഷങ്ങള്‍ ക്കുവേണ്ടി കാത്തിരിക്കും തീര്‍ ച്ച ..
അനില്‍ സി വിശ്വം
അനില്‍ ... സംവിധായകന്റെ സിനിമ കണ്ട് സ്ത്രീ പ്രസവിക്കില്ല എന്നല്ലല്ലോ ഞാന്‍ പറഞ്ഞത് .. താങ്കള്‍ക്കു തെറ്റിയോ വായിച്ചപ്പോള്‍, എന്റെ ബ്ലോഗ് പോസ്റ്റില്‍ ആഡ് ചെയ്ത വീഡിയോകളില്‍ ഒരെണ്ണം കണ്ടാല്‍ എന്നാണു
ഇല്ലാതാക്കൂഅങ്ങനെ സാംസ്കാരിക കേരളത്തിലെ ബുദ്ധി ജീവികളുടെ ആകാംഷകളും ക്യാമറകണ്ണുകളും അവിടെവരെ എത്തി...ഇനി എതെല്ലാം ഈ സാക്ഷരകേരളം കാണേണ്ടി വരുമാവോ?!
മറുപടിഇല്ലാതാക്കൂഎന്നാലും ശ്വേതയുടെ ധൈര്യം ഒപ്പം ജിഷയുടേയും.
മറുപടിഇല്ലാതാക്കൂnaj.... ശ്വേത ഒരു സെലിബ്രിറ്റിയാണ് . അവരുടെ ശരീര സൌന്ദര്യത്തെ മാത്രം കാണുന്ന ഒരാള്‍ ( അതു ആണോ പെണ്ണോ ആകട്ടെ) അവരുടെ പ്രസവം ഷൂട്ട് ചെയ്ത സീന്‍ ഉണ്ടെന്നു പറയുമ്പോള്‍ തിയറ്ററില്‍ ഇടിച്ചു കേറുമെന്നു സംവിധായകന് അറിയാം.
മറുപടിഇല്ലാതാക്കൂ________________________
ഇതാണ് സ്ത്രീയെ ഉഭാഭോഗ വസ്തു അക്കുകയെന്നു പറഞ്ഞതത്തിന്റെ അര്‍ഥം...ഇവിടെ സമൂഹത്തില്‍ ഇങ്ങിനെയൊന്ന് അവതരിപ്പിക്കുന്നതിന്റെ പിറകിലെ ഉദ്ദേശം പ്രസവ വെധനയല്ല...അതും അഭിനയം തൊഴിലാക്കിയ സ്ത്രീ, തന്റെ പ്രസവം സിനിമക്ക് വേണ്ടി ചെയ്യുമ്പോള്‍ അതിലെ എക്സ്പ്രേശന്‍ പോലും സംശയാസ്പദമാണ്...ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പ്രസവിക്കുന്നത്. പ്രസവ വേദനയെ കുറിച്ചു എല്ലാ അമ്മമാര്‍ക്കും അറിയാം...ഇനി ഇതാണ് പ്രസവ വേദന എന്ന് സിനിമ പിടിച്ചു പഠിപ്പിക്കേണ്ടതില്ല. ഇനി എന്തിനാണ് അങ്ങിനെ ഒരു ലെസ്സന്‍. ഇവിടെയുള്ള അവിവാഹിതരായവര്‍ക്ക് വേണ്ടിയോ...പ്രസവിക്കരുതെന്നു പറയാനോ..അതോ പ്രസവത്തിനു വേദനയുണ്ട് അത് കൊണ്ടു വേദനയില്ല പ്രസവം (സിസ്സെരിയന്‍) മതിയെന്ന ഇന്ടയരക്റ്റ് ഹോസ്പിടല്‍ ബിസിനസ് മെസ്സേജ് നല്‍കാനോ...! എന്താണ് ഉദേശിക്കുന്നത്....
തീര്‍ച്ചയായും ചുറ്റും കാമറ വെച്ചു പിടിച്ചാലും, കമെരമാന്‍ പിട്ചാലും കാമറ ഒപ്പിയെടുക്കുന്നത് ആളുകളെ കാണിക്കാന്‍ വേണ്ടിയാണ്. ഡെലിവരിയില്‍ സ്ത്രീയുടെ പ്രൈവറ്റ് പാര്‍ട്ട് ഇമ്പോര്ടന്റ്റ് മര്കടിംഗ് ടൂള്‍ ആകുമ്പോള്‍ അത് സെലെബ്രിടിയുടെതാകുമ്പോള്‍ പ്രത്യേകിച്ചും വേദനയുടെ എക്സ്പ്രേശന്‍ പോലും നിസ്സാരവല്‍ക്കരിക്കപെടും..! സിനിമാക്കാര്‍ക്ക് തെരുവില്‍ കിടന്നു പ്രസവിക്കുന്നവരുടെ വേദനയോ സീനോ, വേണ്ട....കാരണം അത് വില്‍പ്പനക്ക് വെച്ചാല്‍ കസ്ടമര്‍ കുറയും...!
താങ്കള്‍ പറഞ്ഞു : " പ്രസവത്തിന്റെ വീഡിയോ കാണുന്ന ഒരു പെണ്ണും പ്രസവിക്കാന്‍ കൂട്ടാക്കില്ല""
അതാണോ ഇതിലൂടെ നല്‍കുന്ന സന്ദേശം...അതോ സിസ്സെരിയന്‍ മാര്കടിന്ഗോ ???
you said."ഒരാണും മറ്റൊരു പെണ്ണിന്റെ പ്രസവം കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്യില്ല...."
(ഇത് വരെ എല്ലാരും ക്യൂവില്‍ ആയിരുന്നോ ??)
you said: "ഹൃദയമുള്ളവന് കണ്ടു നിന്നാല്‍ ഹൃദയം പൊട്ടി പോകും"
ഇതൊക്കെ യാണോ സെലെബ്രിടി ചിത്രീകരണ ന്യായീകരണങ്ങള്‍....
you said: "ശ്വേതയുടെയോ ഐശ്വര്യ റായിയുടെതോ ആകട്ടെ , ഹൃദയം പൊട്ടും. "
(ഇത് വൈകി വന്ന ബോധോദയമാണോ ?? ഇങ്ങിനെയൊരു സാധ്യത അനുവധിക്കുമായിരുന്നുവെങ്കില്‍ എല്ലാ കാമേരകളും പണ്ടേ ഇങ്ങിനെയുള്ള സ്ഥലങ്ങളില്‍ സ്ഥിര താമസം ആകുമായിരുന്നു....
കണ്മുന്നിലിട്ടു വെട്ടി kollunna സീന്‍ സമൂഹത്തിലും, സീരിയലുകളിലും, സിനിമകളിലും, വരെ ഉണ്ടായിട്ടും, അതൊക്കെ നിര്‍വികാരതയോടെ പരിചയപെട്ട സമൂഹത്തില്‍ ആണ് "ഒരു ഹൃദയം പൊട്ടല്‍...". ഞാന്‍ പറയുകയാണെങ്കില്‍ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഒറ്റവാക്ക് ധാരാളം..പവിത്രമായ വേദനയെ..വില്‍പ്പനക്ക് വെച്ചു...!
you said: "" അത്തരം വീഡിയോ സെന്‍സര്‍ ബോര്‍ഡ് സിനിമയില്‍ ചെര്‍ക്കില്ലെന്നു സാമാന്യ ബോധമുള്ള ഏതൊരുവനും മനസിലാകും. നടക്കാത്ത കാര്യം കാണിക്കുമെന്ന് പറഞ്ഞു മലയാളികള്‍ കൊടുവാള്‍ എടുക്കുന്നതെന്തിനെന്നു മാത്രമേ എനിക്ക് മനസിലാകാത്തതുള്ളൂ..""
എന്നീട്ടും താങ്കളുടെ മാദ്യമ ധര്‍മം ചോദിച്ചില്ല..എന്തിനായിരുന്നു കാമെരകള്‍ ചുറ്റും സ്ഥാപിച്ചതെന്ന്...സിനിമയുടെ പേരു പറഞ്ഞു ഒരു സ്ത്രീയുടെ ഡെലിവറി പകര്‍ത്തുന്നത് എന്തിനു വേണ്ടിയാണെന്ന്...എന്തായാലും അത് പിടിക്കുന്നവര്‍ക്കെതിരെ അതുവരെയില്ലാത്ത സെന്സരിംഗ് പിന്നീട് ഉണ്ടായാലും, ഇല്ലെങ്കിലും വിഷയം ഇവിടെ അതിന്റെ മാര്‍ക്തിംഗ് ടാക്ടിക്സ് ആണ്...അതും വന്‍ അട്വേര്‍തൈസിങ്ങും, വിവാദവും സൃഷ്ടിച്ചു...മലയാളിയെ ഇങ്ങിനെ ഞരമ്പ് രോഗിയാക്കുന്ന സിനിമാക്കാര്‍ക്കെതിരെ കൊടുവാള്‍ എടുക്കേണ്ട നാലാം കണ്ണായ താങ്കളുടെ നിശബ്ദതയാണ് ഞാന്‍ ഗൌരവമായി കാണുന്നത് !!!
you said: ""ഇതേ കൊടുവാള്‍ എടുക്കുന്നയാളാണ് ആദ്യം തിയറ്ററില്‍ എത്തുന്നത് എന്നും നമ്മള്‍ കണ്ടു വരുന്നുണ്ട്""
ഞാന്‍ ഇതിനെതിരെ എഴുതുമെങ്കിലും അങ്ങിനെയൊന്നു പ്രദര്‍ശിപ്പിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ കാണും, അത് ഏത് കോണില്‍ നിന്നു കാണുമെന്നത് താങ്കള്‍ക്കു പറയാന്‍ കഴിയില്ല...ആസ്വാദനം, അങ്ങിനെ ഒന്നു ഉയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങള്‍...അതിലെ തെറ്റായ സന്ദേശം...കഥ എന്താണ് പറയുന്നത്...ഇതില്‍ ഏതെങ്കിലുമൊന്നില്‍ ഒരു കാഴ്ചക്കാരന്‍ എന്ന നിലയില്‍ ഞാന്‍ സമീപിക്കും.....in absence of this, no demand..So..??
ജിഷ, ഐ സ്റ്റോപ്പ് ഹിയര്‍....
താങ്കള്‍ അവസാനിപ്പിച്ചിടത്തു നിന്ന് തുടങ്ങുന്നു, ഞാന്‍.
ഇല്ലാതാക്കൂകാണിക്കാത്ത കാര്യം കാണിക്കുമെന്നുള്ള ധാരണയില്‍ ഇപ്പോഴേ കൊടുവാള്‍ എടുക്കണ്ട എന്ന് തന്നെയാണ് എന്‍റെ നിലപാട്.
പത്രങ്ങളോ ടി.വി ചാനലുകളോ ഒരു വാര്‍ത്ത കൊടുക്കുന്നുണ്ടെങ്കില്‍ ഭൂരിപക്ഷ വായനാക്കാരോ കാണികാളോ ആവശ്യപ്പെടുന്ന തരം ആയിരിക്കും എന്നതില്‍ സംശയം വേണ്ട. അതിനര്‍ത്ഥം, ഇത് തന്നെയാണ്, മലയാളിക്ക് വേണ്ടത് പത്രങ്ങളും ടി വി ചാനലുകളും , അപ്പുറത്ത് സിനിമ എന്നാ മാധ്യമവും നല്‍കും. അത് വിട്ടു കാശാക്കും.
ഒറ്റ കാര്യം ഇതിനോട് കൂട്ടി ചേര്‍ക്കട്ടെ... അത് താങ്കള്‍ പറഞ്ഞത് പോലെ ഏതെന്കിലും തരത്തില്‍ ആസ്വാദനം നല്‍കുന്നത് ആയിരിക്കും. അത് തന്നെയാണല്ലോ താങ്കളും സിനിമക്ക് പോകുന്നത്.. മാര്ക്കെറ്റിംഗ് എന്നത് അവരുടെ കാര്യം, താങ്കളുടെതോ - ആസ്വാദനം.
ആ സിനിമയില്‍ ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം കാണിക്കുന്നു. അഭിനയിക്കാന്‍ ഏതെങ്കിലുമൊരു പെണ്ണ് ഗര്‍ഭിണിയായി വയര് കെട്ടി വെച്ചും ഒപെരേശന്‍ തിയറ്ററില്‍ കാമെറ വച്ചും അഭിനയിക്കും. ഇതില്‍ ശ്വേത സ്വാഭാവിക ഗര്‍ഭിണിയാണ് അവര് എവിടെ കാമെറ വച്ചെന്നു ആദ്യം സിനിമ കണ്ടാലല്ലേ മനസിലാകൂ.. വെറുതെ സിനിമ എന്തെന്ന് അറിയാതെ അതിനെ അടചാക്ഷേപിക്കുന്നവര്‍ തന്നെ ആദ്യം തിയറ്ററില്‍ എത്തുമെന്ന് പറഞ്ഞത് അതാണ്.
നാജ് ..ചൂടാകാന്‍ തക്ക കാര്യമൊന്നും അതിലില്ല. മാധ്യമ ധാര്‍മികതയുടെ പ്രശനവും അതിലില്ല. രതിചെച്ചി പെറ്റു, ആ സീന്‍ കാണണം എന്ന് പറയുന്നവര്‍ക്കുല്ലതാണ് ഈ പോസ്റ്റ്./. .
കോമണ്‍ സെന്‍സ് അല്പം ഉപയോഗിച്ചാല്‍ ഇതിന്റെ എല്ലാ കാര്യവും അറിയാം. അതില്ലതവരുടെ കപട ധാര്‍മികത എന്റെയടുത്ത് വിലപ്പോവില്ല.
പേര് പറയാതെ ഡെലിവറി സീന്‍ കാണിക്കുന്ന ഒരു വീഡിയോ ഇതിലുണ്ട്. കണ്ടു നോക്കണം. അപ്പോഴറിയാം, അതില്‍ എന്താണ് അശ്ലീലം ഉള്ളതെന്ന്. മാഷേ..നിങ്ങള്‍ ഈ ലോകതോന്നുമല്ലേ ??? ശ്വേതതയുടെയും മുഖമോ മുഖ ഭാവമോ കാണിക്കും. അതില്‍ അധാര്‍മികതയുടെ ഇതു അംശം ആണുള്ളത് ???
ലോകത്തു എല്ലാ ഡെലിവറി റൂമിലും വീഡിയോ കാമെറ ഉണ്ട് ( കേരളത്തില്‍ ഉണ്ടാകില്ല) .. അറിവുള്ളവരോട് ചോദിച്ചു മനസിലാക്കുക
കാണിക്കാത്ത കാര്യം കാണിക്കുമെന്നുള്ള ധാരണയില്‍ ഇപ്പോഴേ കൊടുവാള്‍ എടുക്കണ്ട എന്ന് തന്നെയാണ് എന്‍റെ നിലപാട്.
മറുപടിഇല്ലാതാക്കൂഇതുവരെ ഇല്ലാത്ത ഒരു കൊടുവാള്‍ എന്ന നിലയില്‍ ഈ ആവിഷ്കാരം വരുമ്പോള്‍ അതിനെതിരേ ശബ്ദിക്കുന്നത് കൊടുവാള്‍ അല്ല. ഈ കൊടുവാള്‍ എന്ന പ്രയോഗം എതര്തതിലാണ് എന്നറിയില്ല. താങ്കള്‍ അതിനെ അനുകൂലിച്ചു എഴുതുന്ന അഭിപ്രായം എന്നത് അതിനെ എതിര്‍ക്കുന്നവരെ സംഭാന്ധിച്ചു ആ സിനിമ പോലെ കൊടുവാള്‍ ആണ്..തിരിച്ചും താങ്കള്‍ക്കു അങ്ങിനെ തോന്നാം...ഹു ക്രിയെട്സ് ഇന്‍ ഫസ്റ്റ് പ്ലേസ്. .ആന്‍റ് ഓന്‍ വാട്ട് മോടീവ്സ്..?? അഫ്ടെര്‍ ഓള്‍ മണി വിച്ച് ഈസ് ഫില്തി.....
""പത്രങ്ങളോ ടി.വി ചാനലുകളോ ഒരു വാര്‍ത്ത കൊടുക്കുന്നുണ്ടെങ്കില്‍ ഭൂരിപക്ഷ വായനാക്കാരോ കാണികാളോ ആവശ്യപ്പെടുന്ന തരം ആയിരിക്കും എന്നതില്‍ സംശയം വേണ്ട. ""
താങ്കള്‍ ഒരു പത്ര പ്രവര്‍ത്തകയാണ് എന്നെനിക്കറിയാം..പക്ഷെ ഈ അഭിപ്രായം താങ്കള്‍ക്കു യോജിച്ചതല്ല..
"ആവശ്യപെടുന്ന തരം" എന്നത് ടോടലി റോങ്ങ് !
നിങ്ങള്‍ മീഡിയ സീകരിക്കുന്ന ശൈലി, ബി ഇറ്റ് പാപ്പരാസി ഓര്‍ അദര്‍...വായനക്കാര്‍ അങ്ങിനെയോന്നിനെ സീകരിക്കുന്ന തരത്തിലേക്ക് നിങ്ങള്‍ അവരെ മാറ്റുന്നു എന്നതാണ് അതിലെ സൈക്കോളജി. ഇറ്റ് ഈസ് നോട്ട് എ റിസ്കി ജോബ്...അങ്ങിനെയാക്കി കഴിഞ്ഞാല്‍ പിന്നെ ഉല്പന്നം പെട്ടെന്ന് വിറ്റഴിക്കാം. ഒരിക്കലും ജനങ്ങള്‍ ഇന്‍ ദ ഫസ്റ്റ് പ്ലേസ് അങ്ങിനെയല്ല..യു ആര്‍ മേകിംഗ് തെം അക്സെപ്റ്റ് സൊ ആസ് ദേ ആര്‍ യൂസ്ഡ് ഓര്‍ ഫോര്സ്ദ് ടു എക്സ്പീരിയന്‍സ് സൊ....ജനങ്ങളെ അല്ലെങ്കില്‍ സമൂഹത്തെ ഒരു പരിധിവരെയെങ്കിലും ഇങ്ങിനെയൊരു മാനസിക തലത്തിലേക്ക് എത്തിച്ചതില്‍ മീടിയക്ക് പങ്കുണ്ട്...അതിന് കുട്ടപെടുതെണ്ടത് സ്വയം തന്നെയാണ്...ഇറ്റ് ഈസ് നതിംഗ് ബട്ട് എ പാപ്പരാസി മീഡിയ ആന്‍റ് ജേര്‍ണലിസം !! അതിന് പ്രത്യേകിച്ച് യോഗ്യതയോന്നും വേണ്ടതില്ല എന്നാണ് ബട്ട് എ ടെക്നിക്കല്‍ സ്കില്‍ ഓണ്‍ ഫീല്‍ഡ് ദേ വര്‍ക്ക് ഫൊര്‍.....
ഒറ്റ കാര്യം ഇതിനോട് കൂട്ടി ചേര്‍ക്കട്ടെ... അത് താങ്കള്‍ പറഞ്ഞത് പോലെ ഏതെന്കിലും തരത്തില്‍ ആസ്വാദനം നല്‍കുന്നത് ആയിരിക്കും. അത് തന്നെയാണല്ലോ താങ്കളും സിനിമക്ക് പോകുന്നത്.. മാര്ക്കെറ്റിംഗ് എന്നത് അവരുടെ കാര്യം, താങ്കളുടെതോ - ആസ്വാദനം.
ഞാന്‍ എഴുതിയത് ശരിക്ക് വായിക്കുക..ഞാന്‍ ആസ്വാദനത്തിനു പോകുന്നു എന്നല്ല ഞാന്‍ പറഞ്ഞത്..എല്ലാവരെയും ആ ആങ്കിളില്‍ കാണരുത് എന്നാണ്..ആ ആസ്വാദനത്തില്‍ ആണ് അപകടം..അത് തന്നെയാണ് ഒരു സമൂഹത്തെ അത്തരമൊരു രീതിയിലേക്ക് പോയതിന്റെ ഇമ്പാക്റ്റ് കാണുന്നത്. അതില്‍ മീടിയക്ക് വലിയ പങ്കുണ്ട്...
സമൂഹം ഇതൊന്നും കിട്ടാതെ വിയര്തിരിക്കുകയല്ല. തങ്ങള്‍ക്കു കാഴ്ചക്കായി ഒരു സിനിമ എന്ന മീഡിയയെ കിട്ടുന്ന സമയത്തെ വെച്ചു കാണുന്നു. രതി ചേച്ചിയെ ആ സ്പേസില്‍ കുത്തികേറ്റുമ്പോള്‍ അവിടെയും ഈ സമൂഹം ഉണ്ടാവും...പിന്നെ പ്രസവവും, വേദന അനുഭവിക്കുന്ന തന്നെയും ഒരു സെലെബ്രിടി കേമര വെച്ചു പിടിച്ചു പുറം ലോകത്തെ കാണിക്കുമ്പോള്‍ അതൊന്നും കാണിക്കാന്‍ ഇഷ്ടപെടാത്ത സ്ത്രീ വര്‍ഗ്ഗത്തെയാണ് രേപ്രേസേന്റ്റ് ചെയ്യുന്നത് എന്ന ബോധം താങ്കള്‍ക്കും ഉണ്ടാകണം. റിയാലിറ്റിക്ക് വേണ്ടി വേദനയും, സുഖവും ഒക്കെ തുറന്നു കാണിക്കുമ്പോള്‍ അതിനെ ആവിഷ്കാരം എന്ന് പേരിട്ടു വിളിക്കുന്നത് വലിയ പുരോഗമനം ആണെന്ന് തോന്നുന്നില്ല. എല്ലാവര്ക്കും ന്യായീകരണം ഉണ്ടാകും, അവിടെ നാല് ചുമരുകള്‍ പൊളിച്ചു മാറ്റിയെന്ന പോലെ കമെരകള്‍ ഫിറ്റ് ചെയ്‌താല്‍ മതി..സുഖവും, വേദനയും ഒക്കെ പുറമേക്ക് കാണിക്കാം...ആസ്വധിക്കുന്നവര്‍ക്ക് ആസ്വദിക്കാം, അല്ലാത്തവര്‍ക്ക് മാറി നില്‍ക്കാം എന്ന ബോഡ് വെച്ചാല്‍ മതി !!
Jisha: ലോകത്തു എല്ലാ ഡെലിവറി റൂമിലും വീഡിയോ കാമെറ ഉണ്ട് ( കേരളത്തില്‍ ഉണ്ടാകില്ല) .. അറിവുള്ളവരോട് ചോദിച്ചു മനസിലാക്കു
അതെ ലോകത്ത് എല്ലാ ഡെലിവറി റൂമിലും ഉണ്ട് വീഡിയോ കാമെറ..പക്ഷെ അതെല്ലാം കമ്മേഴ്സിയാല്‍ ഫിലിമിനു വേണ്ടിയാണോ എന്നറിയില്ല.
ആ വിവരം ഉണ്ടെങ്കില്‍ പറയുക.
പിന്നെ ജിഷ, ഞാന്‍ ഇമോഷണല്‍ ആയിട്ടില്ല ട്ടോ..! രതി ചെചിയാലും, തങ്കമണി ആയാലും, എല്ലാം തുറന്നിടുമ്പോള്‍ അതിന്റെ ഇമ്പാക്റ്റ് ഒരു സ്ത്രീ വര്‍ഗത്തെ debase ചെയ്യുന്നു എന്ന് ഫീല്‍ ചെയ്തത് കമന്റിയതാ.... എല്ലാത്തിനും മാപ്പ് !:)
ആ സിനിമ പുറത്തിറങ്ങുമ്പോള്‍ മൊത്തം സ്ത്രീ സമൂഹത്തിനോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന വിധത്തിലാണ് സംവിധായകന്‍ ചിത്രീകരിച്ചുട്ടുണ്ടാകുക എന്നാണ് എന്‍റെ തോന്നല്‍., ബ്ലെസ്സിയുടെ സിനിമകളെ കുറിച്ച് ഞാന്‍ പറഞ്ഞു വേണ്ടല്ലോ താങ്കള്‍ക്ക് അറിയാന്‍...., അല്ലെ ?
ഇല്ലാതാക്കൂതാങ്കളും മറ്റു പലരും കരുതിയത് പോലെ "എല്ലാം തുറന്നിടുമ്പോള്‍ അതിന്റെ ഇമ്പാക്റ്റ് ഒരു സ്ത്രീ വര്‍ഗത്തെ debase ചെയ്യുന്നു " എന്നാ ചിന്ത എങ്ങനെ വന്നെന്നാണ് മനസിലാകാത്തത് .... അത് തന്നെയാണ് ഞാന്‍ ഇത്ര നേരവും പറഞ്ഞു കൊണ്ടിരിക്കുന്നത്, പ്രസവ മുറിയില്‍ കാമെറ വച്ചെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവരുടെ ഉടുപ്പിനടിയില്‍ കുഞ്ഞു പുറത്തേക്കു വരുന്ന ഭാഗത്ത് കാമെറ വചെന്നല്ല, എന്ന് ഓര്‍മിപ്പിക്കട്ടെ ......
"നിങ്ങടെയൊക്കെ വിചാരം ശ്വേതയുടെ പ്രസവം ഷൂട്ട് ചെയ്തെന്നു പറഞ്ഞാല്‍ അവരുടെ കുഞ്ഞു പുറത്തു വരുന്നത് ഷൂട്ട് ചെയ്തെന്നാണ്"
ഇല്ലാതാക്കൂഅങ്ങിനെ ധ്വനിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് അതിന്റെ പബ്ലിസിറ്റി നിര്‍വഹിച്ചിരിക്കുന്നത്.
""സ്ത്രീ സമൂഹത്തിനോടുള്ള ആദരവ് വര്‍ധിപ്പിക്കുന്ന വിധത്തിലാണ് സംവിധായകന്‍ ചിത്രീകരിച്ചുട്ടുണ്ടാകുക എന്നാണ് എന്‍റെ തോന്നല്‍."
ആ തോന്നല്‍ യാധാര്ത്യമാകട്ടെ ! അത് തന്നെയാണ് എന്റെ പ്രതികരനന്തില്‍ നിന്നും താങ്കള്‍ക്കു മനസ്സിലാക്കാന്‍ കഴിയുക. പക്ഷെ താങ്കളുടെ മനസ്സ് നെഗടീവ് മോഡില്‍ എന്നെ വായിക്കുന്നത്. മരിചാനെനെന്ന ആശങ്കയില്‍ നിന്നു മാത്രമാണ് എന്റെ അഭിപ്രായങ്ങള്‍. അതല്ലായെങ്കില്‍ ഈ പ്രതികരണം എന്തിനു ?
താങ്കളും മറ്റു പലരും കരുതിയത് പോലെ "എല്ലാം തുറന്നിടുമ്പോള്‍ അതിന്റെ ഇമ്പാക്റ്റ് ഒരു സ്ത്രീ വര്‍ഗത്തെ debase ചെയ്യുന്നു " എന്നാ ചിന്ത എങ്ങനെ വന്നെന്നാണ് മനസിലാകാത്തത് ....
"കരുതിയത്" എന്ന് പറഞ്ഞിടത്ത് തന്നെ എന്റെ പ്രതികരണം ആ അര്‍ത്ഥത്തില്‍ ആണെന്ന് താങ്കള്‍ക്കു മനസ്സിലായല്ലോ...പൊതു സമൂഹത്തില്‍ ആ ചിന്ത വരുത്തിയത് അതിന് പബ്ലിസിറ് നല്‍കിയ പാപ്പരാസി മീഡിയ ജേണലിസം ആണ്....!
"പ്രസവ മുറിയില്‍ കാമെറ വച്ചെന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം അവരുടെ ഉടുപ്പിനടിയില്‍ കുഞ്ഞു പുറത്തേക്കു വരുന്ന ഭാഗത്ത് കാമെറ വചെന്നല്ല"
അങ്ങിനെ ആവാതിരിക്കട്ടെ..പക്ഷെ താങ്കള്‍ നല്‍കിയ യൂടൂബും, ""ലോകത്തു എല്ലാ ഡെലിവറി റൂമിലും വീഡിയോ കാമെറ ഉണ്ട് "" എന്ന് പറഞ്ഞ സ്റെട്മെന്റും പിന്നെ എന്തിനെ ന്യായീകരിക്കാന്‍ ആയിരുന്നു....!
മിസ്സ് ജിഷ...യു ആര്‍ സ്കിപ്പിംഗ് ഫ്രം വണ്‍ ടു അതര്‍.....! ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിത്ത് റീസണ്‍ ഈസ് സൊ സ്പെസിഫിക് ! ഒണ്‍ലി ടു അപ്ഗ്രേഡ് വുമന്‍..നൊ കന്ട്രവേഴ്സി ! ഫീല്‍ സാഡ് അതര്‍വൈസ്...
ഇവിടെ യുറോപ്പില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് ഇത് ഞെട്ടല്‍ വരുത്തി ഇല്ല ..ഇവിടെ പ്രസവ സമയത്ത് 'പങ്കാളി ' കൂടെ വേണം
മറുപടിഇല്ലാതാക്കൂഎന്റെ കുട്ടി പ്രസവിച്ച സമയത്ത് ഞാനും എന്റെ ഭാര്യുടെ കൂടെ ഉണ്ടായിരുന്നു ...അത് കുറവ് ആയി അല്ല ഇവിടെ ഉള്ളവര്‍ കാണുന്നത്
ഞാനും കുറവ് ആയി കരുതുന്നില്ല , ആ സമയത്ത് സ്ത്രീ അനുഭവിക്കുന്ന സമ്മിത്ര വികാരം ...രംഗങ്ങള്‍ ..അത്
എന്തെ ...അതിനെ ചര്‍ച്ച ആക്കുന്നത് ...അതിനെ ലോകത്തെ കാണിച്ചു കൊടുക്കുന്നത് ...?...??
..പ്രസവം ..ഒരു കുഞ്ഞിനു ജെന്മം കൊടുക്കുമ്പോള്‍ ആ നേരത്ത് ആ അമ്മ ..സ്ത്രീ അനുഭവിക്കുന്ന
വേദനകള്‍ അറിയുന്നത് ..( പങ്കാളി ) നല്ലത് തന്നെ ..പക്ഷെ ഭാര്യുടെ പ്രസവം രംഗങ്ങള്‍ ലോകത്തിനു മുന്‍പില്‍ ഇട്ടു കൊടുക്കുന്നത്
എന്ത് ചേതോ വികാരം എന്ന് എനിക്കറിയില്ല ......ഇനി എങ്ങനെ ഈ പ്രസവ പ്രോസേസ്സിംഗ് നു ' മാറ്റ് ' കൂട്ടാന്‍ എങ്ങനെ ഗര്‍ഭിണി ആയി
എന്നത് കൂടി ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ടാകുമോ ബ്ലെസി ?...ഇരട്ട ക്ലൈമാക്സിനായി അതും കൂടി സിനിമയുടെ ഭാഗം ആക്കിയാല്‍
സെന്‍സര്‍ ബോര്‍ഡ് അങ്ങന്ള്‍ക്ക് കുശാല്‍ ...കണ്ടതിനു ശേഷം 'കട്ട് ' പറയാമല്ലോ ....
ദി ബര്‍ത്ത് എന്ന പടം സായിപ്പ് റിലീസ് ചെയ്തപ്പോള്‍ ഈ വികാരം ..സദാചാര ബോധം ഇല്ലായിരുന്നല്ലോ എന്നാണു ചിലരുടെ വാദം ..
എങ്കിലും ശേത യുടെ പ്രസവം എത്ര മനോഹരം ...പണ്ട് ഐശ്വര്യാ റായി 'നോര്‍മല്‍ ' പ്രസവം നടത്തി എന്നത് ആയിരുന്നു ''മാതൃത്വത്തിന്റെ
വലിയ സംരക്ഷക എന്ന് വിളമ്പിയത് ...മറ്റുള്ള സ്ത്രീകള്‍ പ്രസവിച്ചത് 'നോകാതെ ' ആയിരിക്കും ..പ്രസവം നേരില്‍ നോക്കി കാണുമ്പോള്‍
അത്ര സുഖ കരം എന്ന് എനിക്ക് തോന്നുന്നില്ലേ ...
വ്യക്തിയ്ടെ സ്വകാര്യതയില്‍ ഉള്ള കടന്നു കയറ്റം എന്ന് സദാചാര പോലീസ് ' കാര്‍ ആരും ..മാധ്യമ സദാചാര കാറും രംഗത്ത് വരാത്തത്
എന്ത് കൊണ്ട് ?...
ഈ ''ഒച്ചപ്പാടും ' അതിന്റെ ഭാഗം ആണോ ?...പ്രസവ രംഗങ്ങള്‍ ഷൂട്ട് ചെയ്തു പുറം ലോകത്തേക്ക് വിട്ടത് ശരിയായ
പ്രവണത ആണോ ?..ജിഷയുടെ അഭിപ്രായം കണ്ടില്ല ...
അത് തന്നെയാണ് നിങ്ങളെ പോലുള്ളവരുടെ കുഴപ്പം.... നിങ്ങടെയൊക്കെ വിചാരം ശ്വേതയുടെ പ്രസവം ഷൂട്ട് ചെയ്തെന്നു പറഞ്ഞാല്‍ അവരുടെ കുഞ്ഞു പുറത്തു വരുന്നത് ഷൂട്ട് ചെയ്തെന്നാണ്. അത് കൊണ്ടാണ് അമ്മയുടെ മഹത്വം വിറ്റു, കുഞ്ഞിന്‍റെ മാനം വിറ്റു എന്നൊക്കെ പറയുന്നത്.
ഇല്ലാതാക്കൂമന്ദബുദ്ധികള് ആയിട്ടാണോ അതോ കപട സദാചാരം കൊണ്ടാണോ അങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നറിഞ്ഞു കൂടാ...എങ്കിലും സാമാന്യ ബോധമുള്ളവന് കാര്യങ്ങള്‍ മനസിലാകെണ്ടാതാണ്. അതിന്റെ കുറവ് ഉള്ളവരാകണം അവര്‍ക്കെതിരെ സംസാരിക്കുന്നത് എന്ന് വേണം കരുതാന്‍... ...
അപ്പോള്‍....,... വാളെടുക്കുന്നവര്‍ വാളെടുത്തു നടക്കട്ടെ... സിനിമ വരുമ്പോള്‍ ഊഹാപോഹങ്ങള്‍ക്കും അസംബന്ധ പ്രസ്ഥാവനകള്‍ക്കും വിരാമമാകും എന്ന് പ്രതീക്ഷിക്കാം....
പോസ്റ്റ് മൊത്തം വായിച്ചിട്ടും അതിനു താഴെയുള്ള കമന്റുകള്‍ വായിച്ചിട്ടും, സിബി ചേട്ടാ, നിങ്ങള്ക്ക് എന്‍റെ അഭിപ്രായം മനസിലായില്ല അല്ലെ ?