ഫേസ് ബുക്ക് ചര്‍ച്ചയിലേക്കൊരു ലിങ്ക് ! |
രണ്ടു വഞ്ചിയില്‍ സഞ്ചരിക്കുക എന്ന ചൊല്ല് കേരളത്തിലെ ക്രൈസ്തവ സഭക്ക് ഏറ്റവും നന്നായി ചേരും. കാരണം ഏറ്റവും കൂടുതല്‍ മദ്യം ഉപഭോഗിക്കുന്നവരും മദ്യം കച്ചവടം നടത്തി കൊള്ള ലാഭം ഉണ്ടാക്കുന്ന അബ്കാരികളും കുഞ്ഞാടുകളായുള്ള സഭ തന്നെ മദ്യം നിരോധിക്കാന്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്ത സര്‍ക്കാരുകളെ ചീത്ത വിളിക്കുകയും ചെയ്യുന്നതിനെ എന്ത് പറയണം??
രാജാക്കന്മാരുടെ മുഖത്ത് നോക്കി 'നിങ്ങള്‍ക്ക് മദ്യ സല്‍ക്കാരമുള്ള വീടുകളില്‍ വെഞ്ചരിപ്പ് എന്നറിയപ്പെടുന്ന ആശീര്‍വാദകര്‍മവും മറ്റു കൂദാശകളും ചെയ്തു കൊടുക്കാതിരിക്കാന്‍ തയ്യാറുണ്ടോ' എന്ന് മന്ത്രി ബാബു അവസാനം മുഖത്ത് നോക്കി ചോദിച്ചു.
അത് തന്നെ സഭയുടെ മദ്യവിരുദ്ധ സമ്മേളനത്തിനിടക്ക് !!
എന്തായിരിക്കും മറുപടി എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിക്കല്‍ ഒച്ചപ്പാടും ഇതേ ചോദ്യം കത്തോലിക്കാ സഭയിലെ പ്രമുഖ യുവജന സംഘടനാ ഭാരവാഹികളോട് ചോദിച്ചു- മദ്യം നിരോധിക്കണം എന്ന് പറയുന്ന നിങ്ങള്‍ അബ്കാരികളെ നിയന്ത്രിക്കാനും അവരില്‍ നിന്ന് വാങ്ങുന്ന ദശാംശം വേണ്ടെന്നു വക്കാനും സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമോ- എന്ന ചോദ്യത്തിന് തിരികെ കുറെ ചീത്ത വിളികളും കൊഞ്ഞനം കുത്തലുകളുമാണ് മറുപടി കിട്ടിയത് .
എന്തായിരിക്കും മറുപടി എന്നാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്. ഒരിക്കല്‍ ഒച്ചപ്പാടും ഇതേ ചോദ്യം കത്തോലിക്കാ സഭയിലെ പ്രമുഖ യുവജന സംഘടനാ ഭാരവാഹികളോട് ചോദിച്ചു- മദ്യം നിരോധിക്കണം എന്ന് പറയുന്ന നിങ്ങള്‍ അബ്കാരികളെ നിയന്ത്രിക്കാനും അവരില്‍ നിന്ന് വാങ്ങുന്ന ദശാംശം വേണ്ടെന്നു വക്കാനും സഭയില്‍ സമ്മര്‍ദ്ദം ചെലുത്തുമോ- എന്ന ചോദ്യത്തിന് തിരികെ കുറെ ചീത്ത വിളികളും കൊഞ്ഞനം കുത്തലുകളുമാണ് മറുപടി കിട്ടിയത് .
സഭക്ക് തീരുമാനിക്കാം. ....
മദ്യനിരോധനം പ്രായോഗികമാണോ?
മറുപടിഇല്ലാതാക്കൂAdyam ellaroopathayilleyum achanmar kalladi nirthatee
മറുപടിഇല്ലാതാക്കൂഅബ്കരിയില് നിന്നുള്ള ദശാംശം വേണ്ടെന്നു വക്കാനു ള്ള ധൈര്യം കാട്ടുമോ ? സാധ്യത ഇല്ല
മറുപടിഇല്ലാതാക്കൂIf you have prohibition, the de-addiction centres will be filled with Priests! Min Babu has asked the right question. when the Church dont mind taking tithes from those selling spirit, then what right do they have to question?
മറുപടിഇല്ലാതാക്കൂPractice what you preach!
ഏതോ ചില മാത്തനും പാപ്പനും തോമയും ഒക്കെ മദ്യ വ്യവസായം നടത്തുന്നു എന്നു വെച്ച് അതു കത്തോലിക്കാ സഭയുടെ കുറ്റം കൊണ്ടാണെന്ന് പറയുന്നതിന്റെ യുക്തി എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. സഭ ആവശ്യപ്പെട്ടിട്ട് ചെയ്യുന്ന പ്രവര്‍ത്തികളൊന്നും അല്ലല്ലോ അവയൊക്കെ. 'മദ്യം കുടിക്കരുത്,വില്‍ക്കുകയും അരുതു കുഞ്ഞാടെ. അല്ലെങ്കില്‍ നരകത്തില്‍ പോകും' എന്നു ഉപദേശിക്കാനല്ലേ പറ്റൂ. അതു ചെവിക്കൊള്ളാതെ മദ്യ കചവടം നടത്തി പാപ മാര്‍ഗത്തില്‍ നടക്കുന്നവനെ വേറെ എന്തു ചെയ്യാന്‍ സഭക്കു സാധിക്കും. മദ്യ വ്യവസായികളില്‍ നിന്നും യാതൊരു സംഭാവനയും സഭ വാങ്ങാറില്ല. അവരെ ആരെയും സഭാ നേത്രുത്തം പ്രോത്സാഹിപ്പിക്കാറും ഇല്ല. പാപത്തെ ആണ് വെറുക്കെണ്ടത്, പാപിയെ അല്ല. പിന്നെ കത്തോലിക്കാ സഭ എന്നത് ആര്‍ക്കും കേറി കൊട്ടാവുന്ന ചെണ്ടയാണെന്ന തെറ്റായ ധാരണ മറ്റു പലരെയും പോലെ 'ഒച്ചപ്പാടി'നും ഉള്ളതായി തോന്നുന്നു.
മറുപടിഇല്ലാതാക്കൂമദ്യം കഴിക്കുന്ന പുരോഹിതര്‍ - http://home.catholicweb.com/DOSP_OFW/files/Wine_Used_for_Mass_2011.pdf
ഇല്ലാതാക്കൂ
ഇല്ലാതാക്കൂആദ്യം അവനവന്റെ സഭ ക്കുള്ളിലെ കുഞ്ഞാടുകളെ നിലക്ക് നിറുത്തുക. അതിനു സഭക്ക് ഇച്ചാശക്തി ഉണ്ടെന്നാണ് എന്റെ തോന്നല്‍. ഇനിയഥ വ ഇല്ലാത്തതു കൊണ്ടാണോ സഭ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ??
മദ്യരാജാക്കന്മാരില്‍ നിന്ന് പണം വാങ്ങുകയും വില്‍പ്പന നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന ഇരട്ട താപ്പാണ് ചോദ്യം ചെയ്യുന്നത്. അവനവന്റെ കണ്ണിലെ കരട് എടുത്തിട്ട് പോരെ, സഭയുടെ നാടകം??? അവരില്‍ നിന്ന് പണം വാങ്ങാതെയും അവരെ ഒറ്റപ്പെടുത്തി യും നിലപാട് എടുത്ത ശേഷം മദ്യം നിരോധിക്കാന്‍ പറയുന്നതില്‍ ഒരു മാന്യത ഉണ്ട്.
കല്ലെറിയാന്‍ ഇട വരുത്തുന്ന വിധം അബ്കാരികളില്‍ നിന്ന് ദശാംശം വാങ്ങുന്ന ഏര്‍പ്പാട് എന്ത് കൊണ്ട് സഭക്ക് നിറുത്തി ക്കൂടാ?? മദ്യപിക്കുന്നവരെ മഹറോന്‍ ചൊല്ലി പുറതാക്കട്ടെ !! പണം വാങ്ങുകയും അവരെ സപ്പോര്‍ത്റ്റ് ചെയ്യുകയും മറു വശത്ത് കുന്തമെടുക്കുകയും ചെയ്യുന്നത് ആര്‍ക്കു വേണ്ടി??? ഞങ്ങള്‍ക്ക് ആള്‍ബലം ഉണ്ടെന്നു കാണിക്കാനും മറ്റും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനുമോ ??