അല്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വിജേഷിനെയും സിന്‍സിയെയും കുറിച്ച് കേട്ടത് ! ഞെട്ടിപ്പോയി... ഞെട്ടാനൊന്നുമില്ല എന്ന് വായിച്ചു കഴിയുമ്പോള്‍ പലരും കമന്റടിചേക്കാമെങ്കിലും സത്യത്തില്‍ ഞെട്ടിയതിന്‍റെ മറ പിടിക്കാന്‍ മാത്രമാകും അതെന്നു നമുക്ക് സുന്ദരമായി ഊഹിക്കാം. ലളിതമായി വസ്ത്രധാരണം നടത്തി ചടങ്ങുകള്‍ക്കെത്തുമ്പോള്‍ അയ്യേ പട്ടു സാരീ ഇല്ലേ എന്ന് കേട്ടിട്ടുള്ള പെണ്ണുങ്ങള്‍ക്കും 'പെണ്ണിന് പട്ടു വാങ്ങാതിരിക്കാന്‍ മാത്രം നീ ഇത്ര പിശുക്കനായോടാ ചെറുക്കാ' എന്ന് കേട്ടിട്ടുള്ള പുരുഷന്മാര്‍ക്കും സ്വിജേഷ്- -ഷിന്‍സിമാരെ കണ്ടാല്‍ ശരിക്കും ഞെട്ടല്‍ അനുഭവപ്പെടും. കാരണം കല്യാണം പോലൊരു ചടങ്ങില്‍ ചട്ടയും മുണ്ടും ചിരട്ട ആഭരണങ്ങളും അണിഞ്ഞു വരിക എന്നത് അസാമാന്യ ചങ്കുറപ്പുള്ളവര്‍ക്കെ പറ്റൂ.. അതും വധു ! അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ക്രിസ്റ്റ്യന്‍ ആചാര പ്രകാരമാണ് സ്വിജേഷിന്റെയും സിന്‍സിയുടെയും വിവാഹം മാപ്രാണം ഹോളിക്രോസ്സ് ദേവാലയത്തില്‍ നടന്നത്. .
ഫേസ് ബുക്കിലേക്കുള്ള ലിങ്ക് |
പതിനായിരങ്ങള്‍ മുടക്കി ബ്യൂട്ടിഷനെ ഏര്‍പ്പടാക്കുന്നതിനു പകരം ബന്ധുവായ വിളയനാട് പാലത്തിങ്കല്‍ വീട്ടില്‍ വെറോനിക്ക അമ്മൂമ്മയാണ് വധുവിനെ ഒരുക്കി യത്.. .,. ബ്രൈഡ്സ് മെയ്ഡ് ആയി കൂടെ നടന്ന പെണ്‍കുട്ടികളും ചട്ടയും മുണ്ടുമനിഞ്ഞാണ് എത്തിയത്. മാപ്രാണം നായങ്കര ചിന്നന്‍ വീട്ടില്‍ സി.ജെ.പോളിന്റെയും ഓമന പോളിന്‍റെയും മകനാണ് സ്വിജേഷ്, ഐക്കരക്കുന്ന് പാറക്കല്‍ സണ്ണിയുടെയും ഡെയ്‌സിയുടെയും മകളാണ് സിന്‍സി.
വര്‍ണക്കുട- സ്ത്രീധനം എന്ന പേരില്‍ പെണ്ണിന് കിട്ടാനുള്ള ഷെയറും അതില്‍ കൂടുതലും വാങ്ങിചെടുത്ത് സ്വന്തം വീട്ടിലെ കല്യാണ ചിലവ് കൂടി നടത്തുകയും ഒടുക്കം വണ്‍ ഗ്രാം ഗോള്‍ഡിന്‍റെയും റോള്‍ഡ് ഗോള്‍ഡിന്‍റെയും ഷോ മാലകള്‍ ആവശ്യത്തിന് അണിഞ്ഞോളൂ എന്ന് നിര്‍ദ്ദേശിക്കുന്ന ചെക്കന്മാര്‍ക്കും നെറ്റിപ്പട്ടം കെട്ടിയ പോലുള്ള ആഭരണം തെരഞ്ഞെടുത്തു കൂടുതല്‍ സ്വര്‍ണാഭരണ പണിക്കൂലി കൊടുപ്പിക്കുന്ന പെണ്ണുങ്ങള്‍ക്കും ഇവര്‍ മാതൃകയാകട്ടെ!
______________________________________________________________________________________
2012 നവംബര്‍ 11 ന് ഈ പോസ്ട്ടിട്ട ശേഷം വിവിധ ഇന്‍റര്‍നെറ്റ് കൂട്ടായ്മകളില്‍ ചൂടേറിയ വാഗ്വാദം നടന്നു- ഫ്ലവര്‍ ഗേള്‍സ്/ ബോയ്സ് ഒരേ പോലെ വസ്ത്രം ധരിച്ചത് ആര്‍ഭാടം ആണെന്നും അവര് വലിയ സ്ത്രീധനം കൊടുത്തു കെട്ടിയ ശേഷം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ഇത്തരം 'പണി' ചെയ്തതെന്നും ഇവന്‍റ് മാനേജ്മെന്റ് ടീമിനെ കൊണ്ട് വന്നു നടത്തിയതാണെന്നും പത്രക്കാരിയായ ജിഷ അവരുടെ കാട്ടയത്തില്‍ വീണു പോയെന്നും പലരും ആരോപിച്ചു. തുടര്‍ന്ന് ഇതിന്റെ ശരിയായ വശം എന്താണെന്ന് അറിയാന്‍ നേരെ മാപ്രാണത്തുള്ള സ്വിജേഷിന്റെ നായങ്കര ചിന്നന്‍ വീട്ടിലേക്കു വിളിച്ചു. സ്വിജേഷിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. , കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇങ്ങനെ മാതൃക ആകാന്‍ മകനും മോള്‍ക്കും കഴിഞ്ഞതില്‍ കുടുംബം മൊത്തം അഭിമാനിക്കുന്നെന്നു ആ അമ്മ . പിന്നെ സിന്‍സിയുമായി സംസാരിച്ചു . അതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ
സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു. എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു. സ്വന്തം വീട്ടുകാരും എതിര്‍ത്തു. പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു. അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട് ബൊക്കെയും തീര്‍ത്തത്.
ജിഷ: ആട്ടെ, ചിരട്ട മാല എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍ട്ടഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !
സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. ആദ്യം കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ. കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്. മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍ എല്ലാം ഒരുക്കാന്‍ കഴിഞ്ഞില്ല.
സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു. എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു. സ്വന്തം വീട്ടുകാരും എതിര്‍ത്തു. പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു. അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട് ബൊക്കെയും തീര്‍ത്തത്.
ജിഷ: ആട്ടെ, ചിരട്ട മാല എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍ട്ടഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !
സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. ആദ്യം കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ. കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്. മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍ എല്ലാം ഒരുക്കാന്‍ കഴിഞ്ഞില്ല.
ജിഷ : ചിരട്ട ആണെങ്കിലും സ്ത്രീധനം എന്നത് എത്ര കൊടുത്തു.
സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍
ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും ! 12/11/12
_____________________________________________________________________________________
സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍
ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും ! 12/11/12
_____________________________________________________________________________________
നേരത്തെ സ്ത്രീധന വിഷയത്തില്‍ എഴുതിയ പൂയ് ചേട്ടോ എന്ന ലേഖനം കൂടി വായിക്കുമല്ലോ!
ഈ ലളിത ആര്ഭാടരഹിത വിവാഹം മാതൃകയാക്കാന്‍ അധികപേരു കാന്നില്ലായിരിക്കാം പക്ഷെ ഇങ്ങിനെ ചിന്തിക്കുന്ന യുവ സമൂഹവും ഇവിടെ ഉണ്ടെന്നു നമുക്ക് ആശ്വസിക്കാമല്ലോ നവ ദമ്പതികള്‍ക്ക് ആശംസകള്‍ സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതം നേരുന്നു
മറുപടിഇല്ലാതാക്കൂസുഹൃത്തേ.. ആർഭാട രഹിതമന്നു അവകാശപ്പെടുന്ന ആ ചിരട്ട ആഭരണങ്ങൾ ഉണ്ടാക്കാൻ ചിലവക്കിയത് 50000 രൂപ എന്നാണ് ഈ ഉള്ളവൻ കേട്ടത്. മാധ്യമങ്ങളിൽ കാണിക്കാൻ വേണ്ടിയുള്ള ഈ നാടകങ്ങൾക്ക് നാം കുടപിടിക്കണോ. കൈമാറിയ സ്വത്തിന്റെ കണക്കോ സ്ത്രീധനത്തിന്റെ കണക്കോ ആരും വെളിപ്പെടുത്തിയില്ലല്ലോ..!!
മറുപടിഇല്ലാതാക്കൂwe can investigate. Within One or two days.
ഇല്ലാതാക്കൂbt,mr.paraajithan. Frm where did u get the amount details?
ഇല്ലാതാക്കൂമിസ്റ്റര് പരാജിതന്‍- ..., തനക്ളുടെ ചോദ്യത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് സിന്‍സിയുമായി സംസാരിച്ചു--
ഇല്ലാതാക്കൂ2012 നവംബര്‍ 11 ന് ഈ പോസ്ട്ടിട്ട ശേഷം വിവിധ ഇന്‍റര്‍നെറ്റ് കൂട്ടായ്മകളില്‍ ചൂടേറിയ വാഗ്വാദം നടന്നു- ഫ്ലവര്‍ ഗേള്‍സ്/ ബോയ്സ് ഒരേ പോലെ വസ്ത്രം ധരിച്ചത് ആര്‍ഭാടം ആണെന്നും അവര് വലിയ സ്ത്രീധനം കൊടുത്തു കെട്ടിയ ശേഷം വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് ഇത്തരം 'പണി' ചെയ്തതെന്നും ഇവന്‍റ് മാനേജ്മെന്റ് ടീമിനെ കൊണ്ട് വന്നു നടത്തിയതാണെന്നും പത്രക്കാരിരിയായ ജിഷ അവരുടെ കാട്ടയത്തില്‍ വീണു പോയെന്നും പലരും ആരോപിച്ചു. തുടര്‍ന്ന് ഇതിന്റെ ശരിയായ വശം എന്താണെന്ന് അറിയാന്‍ നേരെ മാപ്രാണത്തുള്ള സ്വിജേഷിന്റെ നായങ്കര ചിന്നന്‍ വീട്ടിലേക്കു വിളിച്ചു. സ്വിജേഷിന്റെ അമ്മയാണ് ഫോണ്‍ എടുത്തത്. , കാര്യം പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷം. ഇങ്ങനെ മാതൃക ആകാന്‍ മകനും മോള്‍ക്കും കഴിഞ്ഞതില്‍ കുടുംബം മൊത്തം അഭിമാനിക്കുന്നെന്നു ആ അമ്മ . പിന്നെ സിന്‍സിയുമായി സംസാരിച്ചു . അതിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ
സിന്‍സി:പെട്ടെന്ന് വന്ന വിവാഹ ആലോചന ആയിരുന്നു ഇത്. കുറെ നാള് മുന്നേ വന്നിരുന്നെങ്കില്‍ സാവകാശം പറഞ്ഞു കാര്യങ്ങള്‍ സുഗമമാക്കാമായിരുന്നു. എന്‍റെ ആഗ്രഹമായിരുന്നു ഇങ്ങനെ ചിരട്ട കൊണ്ടുള്ള ആഭരണങ്ങള്‍ വിവാഹ ദിവസം അണിയുക എന്നുള്ളത്. ആദ്യം ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വച്ചപ്പോള്‍ സ്വിജേഷിന്റെ വീട്ടുകാര്‍ കരുതി സിന്‍സിക്ക് എന്തോ കുഴപ്പം ഉണ്ടെന്നു. സ്വന്തം വീട്ടുകാരും എതിര്‍ത്തു. പിന്നീട് എല്ലാവരും സമ്മതിച്ചു .
പതിനൊന്നു ഫ്ലവര്‍ ഗേള്‍സ്/ ബോയ്സ് ഉണ്ടായിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ ചട്ടയും മുണ്ടും തീരുമാനിച്ചിരുന്നു. എങ്കില്‍ പിന്നെ അത് തന്നെ കല്യാണ പെണ്ണായ ഞാനും അണിയണം എന്ന് മോഹം തോന്നി. അതും പറഞ്ഞു. അപ്പോഴും ചെറിയ എതിര്‍പ്പുണ്ടായി. എല്ലാവരും കളിയാകുമെന്നയിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ എല്ലാവരും സമ്മതിച്ചു. അങ്ങനെയാണ് ശതാവരിയും പാലപ്പൂവും കൊണ്ട് ബൊക്കെയും തീര്‍ത്തത്.
ജിഷ: ആട്ടെ, ചിരട്ട മാല എവിടെ നിന്ന് വാങ്ങി? ഇമ്പോര്‍റ്റഡ് ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു !
സിന്‍സി : അയ്യോ! അതിവിടെ നിന്ന്, ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെയാണ് വാങ്ങിയത്. ആദ്യം തീരുമാനിച്ച പ്രകാരം കൊച്ചി മട്ടാഞ്ചേരിയിലെ ജൂത തെരുവില്‍ നിന്ന് വാങ്ങാനാണ് തീരുമാനിച്ചത്. ഇവിടെ നിന്നും കിട്ടില്ലെന്ന ധാരണ ഉണ്ടായിരുന്നു. എന്നാല്‍ ഇരിഞ്ഞാലക്കുടയില്‍ നിന്ന് തന്നെ കിട്ടി. ഇരുന്നൂററ്മ്പത് രൂപ. കമ്മല്‍ മൂന്നാറില്‍ ഒരിക്കല്‍ ടൂര്‍ പോയപ്പോള്‍ വാങ്ങിയതാണ്. നാല്പതു രൂപക്കാണ് അത് വാങ്ങിയത്. മേക്കമോതിരം കൂടി അണിയണം എന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള വിവാഹമായാതിനാല്‍ എല്ലാം ഒരുക്കാന്‍ കഴിഞ്ഞില്ല.
ജിഷ : ചിരട്ട ആണെങ്കിലും സ്ത്രീധനം എന്നത് എത്ര കൊടുത്തു.
സിന്‍സി: ചെറുപ്പം മുതലേ എനിക്ക് വേണ്ടി അപ്പച്ചനും അമ്മയും സ്വരുക്കൂട്ടി വച്ചിരുന്ന 20 പവന്‍
ജിഷ : അപ്പോള്‍ ശരി, എല്ലാ വിധ മംഗളാശംസകളും !
ഇരുപതു പവന് പണിക്കൂലി അടക്കം അഞ്ചു ലക്ഷം എന്ന് പറയാം. അപ്പോള്‍ അഞ്ചു ലക്ഷം കൊടുത്തിട്ടാണ് ഈ 'ലാളിത്യം ' പറയുന്നതെന്നും നമ്മുക്ക് കുറ്റം പറയാം. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇരുപതു പവന് ( ഒരു പവന് മൂവായിരം വച്ച്) അറുപതിനായിരമേ ഉണ്ടായിരുന്നുള്ളൂ എന്നും സിന്സിയുടെ അപ്പനും അമ്മയും കുറെ കൊല്ലങ്ങള്‍ക്ക് മുന്നേ എടുത്തു വച്ച ഈ തുക വലിയ സ്ത്രീധന കണക്കായി ദോഷൈക ദൃക്കുകള്‍ പറയില്ലെന്നും കരുതാം , അല്ലെ?
ഇല്ലാതാക്കൂmukalil paranjapole ee aabharanangal undaakkan oru paadu kashu chilavayitundaakum. aarbhadangalkku valiya kuravu vannathaayittu thonunilla.varietykku vendy cheytha oru paripady enne enikku thonunullu..
മറുപടിഇല്ലാതാക്കൂജിഷേ......
മറുപടിഇല്ലാതാക്കൂവെറൈറ്റി
കവറേജ്
ആദ്യം ഉദ്ദേശശുദ്ധിയെന്നായിരുന്നു തോന്നിയത്
എന്നാല്‍ ആകുട്ടികളെ അണിയിച്ചൊരുക്കിയിരിക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുന്നു
കല്യാണം കടലിന്നടിയില്‍, വിമാനത്തില്‍, ആല്പ്സ് പര്‍വതത്തിന്റെ മഞ്ഞുമൂടിയ ശിഖരത്തില്‍....അതുപോലെ ഇതും
കഴിഞ്ഞമാസം അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ എന്റെ കാര്‍ കുറച്ച് യൂണിഫോം ഇട്ട സെക്യൂരിറ്റിക്കാര്‍ വന്ന് നിറുത്തിയിട്ട് പറഞ്ഞു “ഒരു രണ്ടുമിനിറ്റ് ക്ഷമിയ്ക്കണേ” എന്ന്. ഒന്നും മനസ്സിലായില്ല. അപ്പോഴാണ് രണ്ടു കുതിരയെ പൂട്ടിയ പളപള മിന്നുന്ന രഥത്തില്‍ നവദമ്പതികള്‍ എഴുന്നള്ളുന്നത്. ഞാന്‍ അത്ഭുതപ്പെട്ടുപോയി. ഇപ്പോള്‍ ഇവന്റ് മാനേജ് മെന്റ് വന്നതില്‍ പിന്നെ ഇങ്ങനെയൊക്കെയാ എന്ന് അടുത്ത് നിന്ന ഒരു കാരണവര്‍ പറഞ്ഞുതന്നു.
ജിഷയും കെണിയില്‍ വീണുപോയല്ലോ
കെണിയില്‍ വീഴാന്‍ ഒന്നുമില്ല, അജിതേട്ടാ .. വെറൈറ്റി ആകാന്‍ താങ്കള്‍ പോലും ഇങ്ങനെ ചിരട്ട അണിഞ്ഞു വരുമോ?
ഇല്ലാതാക്കൂമാത്രമല്ല!! ആ കുട്ടികളുടെ ഡ്രെസ്സും പട്ടു കുപ്പയമല്ല! അത്രേം കുഞ്ഞുങ്ങള്‍ ആ വീട്ടില്‍ കാണും. അവര്‍ക്കും ചട്ടയും മുണ്ടും തന്നെയല്ലേ ???
ഇല്ലാതാക്കൂഇത് കണ്ടപ്പോള്‍ ഓര്മ വന്നത് ഈയിടെ ഫേസ് ബുക്കില്‍ ഒരു ഫോട്ടോ പ്രജരിചിട്ടുണ്ടാരുന്നു ,ജോയ് ആലുക്കാസിന്റെ മകളുടെ കല്യാണത്തിന്റെ സിംഗിള്‍ ഫോട്ടോ ,എന്നിട്ട് അതിന്റെ അടിയില്‍ ഒരു കംമെന്റും ,,നമ്മുടെ നാട്ടിലെ സ്ത്രീകള്‍ ഇത് കണ്ടു പഠിക്കണം എന്ന് ,സ്വര്‍ണം വില്‍ക്കുന്നവന്റെ മകള്‍ ധരിച്ചിരിക്കുന്നത് ഒരു സിംഗിള്‍ ഡയമണ്ട് മാല മാത്രം ,,പക്ഷെ പിന്നേം കുറച്ചു ദിവസം കഴിഞ്ഞപ്പോയാണ് ഫോട്ടോയുടെ പിന്നിലെ കഥ മനസിലായത് ,,ഏതോ സഹൃദയ അതിന്റെ വിശദ വിവര്നഗല്‍ സഹിതം ഒരു പോസ്റ്റ് ഇട്ടു,അത് വായിക്കുകയും അതില്‍ കൊടുത്തിരിക്കുന്ന വീഡിയോയും കണ്ടു കയിഞ്ഞപ്പോള്‍ ദൈവമേ ഇതൊന്നും നമ്മുടെ സ്ത്രീകള്‍ കാണല്ലേ എന്നാ മനസില്‍ തോന്നിയെ!!
മറുപടിഇല്ലാതാക്കൂhttp://www.youtube.com/watch?v=FTUkM0THFhM
Ajitthettaa...100 mark!!
ഇല്ലാതാക്കൂഅസ് ലുവേ ..... താങ്കള്‍ പറഞ്ഞ വിശദ വിവരങ്ങള്‍ അടങ്ങിയ പോസ്റ്റ് ഒച്ചപ്പടിന്റെ തന്നെയാണ് ..... ഈ പോസ്റ്റില്‍ തന്നെ ആ പോസ്റ്റിലേക്ക് ഒരു ലിങ്ക് ഉണ്ട്
ഇല്ലാതാക്കൂഅജിതെട്ടന് പറഞ്ഞത് തന്നെ എനിക്കും തോന്നി ആ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍...
മറുപടിഇല്ലാതാക്കൂഇന്നത്തെ കാലത്ത് എന്തൊക്കെ കാണുകയും കേള്‍ക്കുകയും വേണം ..വിവാഹം ഒന്നേ ഉള്ളൂ എന്ന് പറയുന്നവരെ സംബന്ധിച്ച് അത് അല്‍പ്പം വരൈട്ടിയില്‍ നടത്തിയാല്‍ കൊള്ളാം എന്ന ആഗ്രഹം കാണും..സ്വാഭാവികം. പക്ഷെ അതൊരുമാതിരി ഏര്‍പ്പാടാകുന്നത് ഭൂമിയിലെ മറ്റു സഹജീവികളെ നോക്കി കൊഞ്ഞലം കൊത്തുമ്പോള്‍ ആണ്...
മറുപടിഇല്ലാതാക്കൂഇവിടെ ഈ ചടങ്ങുകള്‍ ലളിതമായി നടത്തി എന്നത് പ്രശംസനീയം തന്നെയാണ്..സംശയമില്ല....പക്ഷെ ചിലവിന്റെ കാര്യത്തില്‍ എന്തുണ്ടായെന്ന് അവരോടു ചോദിച്ചാലെ അറിയൂ...അറിയാതെ പറയുന്നത് ശരിയല്ല ല്ലോ...അത് കൊണ്ട് ഞാന്‍ സ്കൂട്ട് ആയി ട്ടാ..
ഹോ വിവാഹമായാല്‍ ഇങ്ങനെ വേണം .എനിക്കിഷ്ടമായി.ഭാവിയില്‍ എല്ലാ വിവാഹങ്ങളും ഇങ്ങനെ ആയി തീരാന്‍ ഞാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നു .എനിക്ക് രണ്ടു പെണ്‍കുട്ടികള്‍ ആണേ.........ഹി ഹി
മറുപടിഇല്ലാതാക്കൂമറ്റു ആർഭാടങ്ങൾ ഒഴിവാക്കാതെയുള്ള പുറം മേനിയോട് യോജിക്കാനാവുന്നില്ലാ..
മറുപടിഇല്ലാതാക്കൂവാർത്താ പ്രാധാന്യം കിട്ടാനുള്ള കാട്ടികൂട്ടലുകൾ മാത്രം,...!
ഒരു വെറൈറ്റി വിവാഹം. എല്ലാവരും ശ്രദ്ധിക്കണം. അത്രയേ അവര് ഉദ്ദേശിച്ചിട്ടുണ്ടാവുളളൂ... പിന്നെ ആ ചിരട്ടമാലക്ക് 50000 ആയി എന്നത് വിശ്വാസയോഗ്യമല്ല. നല്ല കടകളില്‍ പോയാല്‍ കുറഞ്ഞ വിലയ്ക്ക് ഇതു പോലത്തെ എത്രയെണ്ണം വേണമെങ്കിലും കിട്ടും... പിന്നെ എന്തു ചെയ്താലും അതില്‍ കുറ്റം കണ്ടു പിടിക്കാനായി കുറേ പേരുണ്ടാവുമല്ലോ...
മറുപടിഇല്ലാതാക്കൂഅജിത്തേട്ടന്റെ ഒലക്കമേല്‍ തൂങ്ങിയാ ഇവിടെ എത്തിയത്.
മറുപടിഇല്ലാതാക്കൂബ്ലോഗില് എന്ത് പോസ്റ്റിടണം എന്ന് ബ്ലോഗര്‍ ചിന്തിക്കും പോലെ വിവാഹം എങ്ങനെ നടത്തണമെന്നു തീരുമാനിക്കുന്നത് വീട്ടുകാരാണ്. ചില കല്യാണം കണ്ടാല്‍ അനോണി ബ്ലോഗറുടെ കിടിലന്‍ പോസ്റ്റ് കണ്ടു ഞെട്ടിയ സനോണിയെപ്പോലെ നമ്മളൊന്ന് ഞെട്ടും. (പിന്നെ ഞൊട്ടും)
ശവം ദഹിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ട കൊണ്ട് ഇങ്ങനെയൊരുപകാരം ഉണ്ടെന്നു കാണിച്ചുതന്ന യേശു-മിശിഹായിക്ക് സ്ത്രോത്രം!
അജിയേട്ടന്റെ തലയില്‍ സൂര്യനുദിക്കട്ടെ - ആമേന്‍!!
ഉദേശ്യ ശുദ്ധി അനുസരിച്ചിരിക്കും കാര്യങ്ങള്‍ , മാധ്യമ പ്രാധാന്യം നേടാന്‍ അല്ലാത്ത ഒരു ശ്രമം ആയിരുനെങ്കില്‍ ഒരു പക്ഷെ ഫ്ലവര്‍ ഗെര്‍ല്സും അതുപോലുള്ള ബാക്കി അര്‍ബടങ്ങളും ഒഴിവക്കിയേനെ ...............ക്ഷമിക്കണം ജിഷ കഥ മുഴുവന്‍ അറിയാതെ ആട്ടം ആടിയതാണോ എന്ന് സംശയിക്കുന്നു, ആശംസകള്‍ !!!!
മറുപടിഇല്ലാതാക്കൂഫ്ലവര് ഗേള്‍സും ചട്ടയും മുണ്ടുമല്ലേ അണിഞ്ഞത് ജോമോന്‍?? അതോ സ്വര്‍ണം പൊതിഞ്ഞ കുപ്പയമോന്നുമാല്ലല്ലോ !! :D
ഇല്ലാതാക്കൂഅവരെ വാടകക്ക് കൊണ്ട് വന്നതാണെങ്കില്‍ ആര്‍ഭാടവും കാശുചിലവും ആരോപിക്കമായിരുന്നു!
ഇത് പക്ഷെ സ്വന്തക്കാര്‍ തന്നെയല്ലേ??
കഥയറിയാതെ ആട്ടം കാണുക എന്ന പഴഞ്ചൊല്ലിന് ഇവിടെ ഈ പോസ്റ്റില്‍ ഒരു ചേരായ്ക ഇല്ലെന്നൊരു സംശയം! കാരണം - ചിരട്ട സ്വര്‍ണം അല്ലെന്നും ചട്ടക്കും മുണ്ടിനും കൂടി വന്നാല്‍ ആയിരം രൂപയെ വരൂ എന്നും കല്യാണ സരീക്ക് കുറഞ്ഞത് പതിനായിരം വരുമെന്നും നമ്മള്‍ ഓര്‍ക്കണം!
അജിത്തേട്ടന്റെ ഉലക്കയില്‍ തൂങ്ങി ഇവിടെത്തിയ കണ്ണൂരാന്‍ പറഞ്ഞപോലെ, കണ്ണൂരാന്റെ ഉലക്കയില്‍ തൂങ്ങി ഞാനും ഇവിടെത്തി. ഒടുവില്‍ സംഭവം വെറും ഒരു പ്രഹസനം പോലെ തോന്നി.
മറുപടിഇല്ലാതാക്കൂജോമോന് പറഞ്ഞതുപോലെ ജിഷയെന്ന പത്രക്കാരി 'കഥ മുഴുവന്‍ അറിയാതെ ആട്ടം ആടിയതു പോലെ'
നമ്മുടെ പത്രക്കാരല്ലേ പിന്നെ കഥ പറയുകയും വേണ്ടല്ലോ, തുമ്പു കിട്ടാന്‍ നോക്കിയിരിക്കുകയല്ലേ :-)
പിന്നെ കണ്ണൂരാന്റെ ആ ചിരട്ട പ്രയോഗം നന്നേ പിടിച്ചു. പക്ഷെ അതിനിടയില്‍ യേശു മിശിഹായെ കയറ്റിയത് ഏതായാലും ശരിയായില്ല! അദ്ദേഹം എന്തു പിഴച്ചു!!! അല്ലെങ്കിലും പണ്ടേ നമ്മള്‍ അദ്ദേഹത്തിന് കുരിശാണല്ലോ നല്കിയതും ഇന്നും ചിലര്‍ അത് നല്‍കിക്കൊണ്ടിരിക്കുന്നു അല്ലെ കണ്ണൂരാനെ!!!
ഈ പോസ്റ്റ് വായിച്ചിട്ട് താങ്കള്‍ക്ക് എന്തേലും മെസ്സേജ് കിട്ട്യോ മിസ്റ്റര്‍ P V Ariel??
ഇല്ലാതാക്കൂഇല്ലേല് എങ്ങനെ അവതരിപ്പിക്കണം എന്ന് കൂടി നിര്‍ദേശിക്കണേ/
ഒപ്പം താങ്കളുടെ മകന്റെയോ മകളുടെയോ കല്യാണം ഇങ്ങനെ ചിരട്ടയിട്ടു നടത്തുമോ എന്ന് കൂടി അറിഞ്ഞാല്‍ കൊള്ളാം. അങ്ങനെ നടത്തണം എന്ന് പറയുകയല്ല, അങ്ങനെ ഒരാലോചന കൂടി ഇഷ്ടപെടുമോ എന്ന് പറയാമോ ???
സോദരി ജിഷയുടെ ഉദ്ദേശ ശുദ്ധിയെയല്ല ഞാന്‍ ഇവിടെ വിമര്‍ശിച്ചത്.
ഇല്ലാതാക്കൂഅതിനെ ഞാന്‍ മാനിക്കുന്നു. ഒടുവിലെ വരികളില്‍ ഉള്‍ക്കൊള്ളാന്‍ ചിലതുണ്ട് കേട്ടോ!
പിന്നെ എന്റെ മക്കളുടെ കല്യാണം! സ്വര്‍ണ്ണമോ ആഭരണങ്ങളോ ഒട്ടുമേ ഉപയോഗിക്കാത്ത
എനിക്കും കുടുംബത്തിനും പിന്നെ ചിരട്ടയുടെ ആവശ്യം ഒട്ടുമേ വരുത്തില്ലല്ലോ സോദരീ!!!:-)
എങ്കില്‍ താങ്കളും കുടുംബവും സ്വര്‍ണം ഉപയോഗിക്കാത്ത പ്രോട്ടസ്ടന്റ്റ് വിഭാഗത്തില്‍ പെട്ടയാളാണ് എന്ന് കരുതേണ്ടി വരും.
ഇല്ലാതാക്കൂ( അങ്ങനെയാണെങ്കില്‍ - ആ വിഭാഗവും പട്ടുസാരിക്ക് പതിനായിരവും സ്വര്‍ണ നിറമുള്ള വാച്ചിന് മറ്റൊരു പതിനായിരവും ചിലവാക്കുന്നവരാണ് എന്നോര്‍ക്കണെ...)
ഉള്കൂലാന്‍ കഴിയുന്നത് ഉള്‍ക്കൊള്ളുകയും അല്ലാത്തത് തള്ളുകയും ചെയ്‌താല്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒഴിവാക്കാം!
ആകെ ഒരു കല്യാണം അല്ലെ ഉള്ളു...
മറുപടിഇല്ലാതാക്കൂഅതു നാല് പേരെ അറിയിക്കാന്‍....ഓരോ വഴികള്‍...
പറ്റിയാല്‍ ഇത്തിരി ചിലവു കുറയ്ക്കുകയും ആവാം....
ഇതിന്റെ പിന്നിലും ഇവന്റ് മാനേജ്മെന്റ് ഉണ്ടോന്നു സംശയിക്കേണ്ടി ഇരിക്കുന്നു...
((അവര്‍ക്ക് കൊടുക്കുന്ന ഫീസിന്റെ കാര്യോം...ഇവിടെ പറഞ്ഞിട്ടില്ല))..
എന്തായാലും....ആശംസകള്‍....വധൂവരന്മാര്‍ക്ക്!!!! :)
ഇക്കാലത്ത് ഈ സംഗതി പുതുമ തന്നെ.
മറുപടിഇല്ലാതാക്കൂഅതിൽക്കവിഞ്ഞ് ഗുണമോ ദോഷമോ പറയാനില്ല.
അവരുടെ കല്യാണം അവർക്കിഷ്ടമുള്ള രീതിയിൽ നടത്തി.
അതിന് അഭിനന്ദനങ്ങൾ!
(അല്ലെങ്കിലും കൃസ്ത്യൻ കല്യാണങ്ങളിൽ അമിത ആഭരണപ്രദർശനം ഉണ്ടാകാറില്ല.)
നല്ല ഒന്നാന്തരം റോമന്‍ കത്തോലിക വിഭാഗമായ എനിക്ക് കൃത്യമായ് പറയാനാകും - താങ്കളുടെ പ്രസ്താവന താങ്കളുടെ തെറ്റിദ്ധാരണയില്‍ നിന്ന് ഉണ്ടായതാണ് എന്ന് . അമിത ആഭരണ പ്രദര്‍ശനം ഇല്ലെന്നു താങ്കള്‍ക്ക് തോന്നിയതാകാം.
ഇല്ലാതാക്കൂവ്യത്യസ്തമായ ഒരു കല്യാണം, കണ്ടപ്പോഴേ ഇഷ്ടം തോന്നി, പക്ഷെ അതില്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആളല്ല!
മറുപടിഇല്ലാതാക്കൂഞങ്ങളുടെ നാട്ടില്‍, സൈക്കിള്‍, ഓട്ടോ, എന്തിനേറെ ജെ സിബി വറെ ഉപയോഗിച്ച് വധൂവരന്മാരെ കണ്ടിട്ടുണ്ട്, ഇതിനു സിമ്പിള്‍ എന്ന് ഞാന്‍ പറയില്ല കാരണം എല്ലായ്പ്പോഴും പണം മാത്രമല്ല ധനം, പേരും പ്രശസ്തിയും അങ്ങനെ തന്നെ. ആ നാട് മുഴുവന്‍ ഈ കല്യാണം പാടിനടക്കും, ജിഷയെ പോലുള്ള പാവങ്ങള്‍ കരുക്കലാകുകയും ചെയ്യും!
പാടി നടക്കണമല്ലോ സ്വം ! കാരണം നമ്മളെ പോലെ ഇത്തിരി പൈസ ഉള്ളവന്‍ ആര്ബാടമാക്കും. ഒത്തിരി ഉള്ളവന്‍ പൊടിപൊടിക്കും. ഇച്ചിരി കൂടെ ഇല്ലാത്തവനോ!!
ഇല്ലാതാക്കൂഈ പോസ്റ്റില്‍ അവരുടെ ചങ്കൂറ്റമാണ് വിഷയം. സ്ത്രീധനമോ ആര്ബാടമോ ആണെങ്കില്‍ " പൂയ് ചേട്ടോ ' എന്നാ വേറൊരു പോസ്റ്റ് ഈ ബ്ലോഗിലുണ്ട്. വായിച്ചു നോക്കാം. കമന്റിടാം....
നവ വധൂ വരന്മാര്‍ക്ക് ഭാവിയില്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാനുതകുന്ന ചെറിയ സാമ്പത്തിക സഹായം രണ്ടു കൂട്ടരുടേയും മാതാ പിതാക്കളുടെ വരുമാന പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യുന്നതിനോട് ഞാന്‍ അനുകൂലിക്കുന്നു. എങ്കിലും 'സ്ത്രീധനം'എന്ന ദുര്‍ഭൂതത്തെ എന്നത്തെക്കുമായി നമ്മുടെ നാട്ടില്‍ നിന്നും കെട്ടു കെട്ടിക്കണമെങ്കില്‍ ഇതു പൊലത്തെ ആര്‍ഭാട രഹിതമായ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടി ഇരിക്കുന്നു. സ്വര്‍ണാഭരണങ്ങള്‍ വൃത്തി കെട്ട വസ്തുക്കളാണെന്നും സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നത് status നു ചേരാത്ത നാണം കെട്ട പ്രവര്‍ത്തി ആണെന്നും ആളുകളെ ബോധവല്‍ക്കരിക്കാന്‍ ഇതു പോലുള്ള കല്യാണങ്ങള്‍ മുഖാന്തിരം സാധിച്ചാല്‍ അത് സമൂഹത്തോട് ചെയ്യുന്ന ഒരു സല്‍പ്രവര്‍ത്തി ആയിരിക്കും. കല്യാണ സമയത്ത് സ്വര്‍ണതോട് കാട്ടുന്ന അമിതാസക്തി ഉപേക്ഷിക്കാന്‍ നമ്മള്‍ തയാറാകേണ്ടേ? സ്വര്‍ണമില്ലാതെ എന്തു ആഭരണം, ആഭരണം ഇല്ലാതെ എന്ത് വിവാഹം എന്ന ചിന്ത മാറ്റിയേ തീരു. നവ വധൂവരന്മാര്‍ക്ക് എന്റെ എല്ലാ മംഗളങ്ങളും.
മറുപടിഇല്ലാതാക്കൂ