|
Streaking by a low Graduate Student
in Kochi on 2012 Dec 17 |
സത്യത്തില്‍ നമ്മളാരെയാണ് പഴിക്കേണ്ടത്?? ഉടന്‍ മറുപടി കിട്ടും- പെണ്ണുങ്ങള്‍ മാനം മര്യാദക്കു വസ്ത്രം ധരിക്കാത്തത് കൊണ്ടാണെന്ന് !!! അതെയോ ? നമ്മുടെ നാട്ടില്‍ നടക്കുന്ന മാനഭംഗങ്ങള്‍ നടക്കുന്നത് വസ്ത്ര ധാരണത്തിലെ പിഴവ് കൊണ്ടാണോ?? എന്നാല്‍ തിരിച്ചൊരു ചോദ്യം ചോദിക്കാം- വസ്ത്ര ധാരണം ശരിയല്ലേല്‍ മാനഭംഗം ചെയ്യണമെന്നു എവിടെ എഴുതി വച്ചിരിക്കുന്നു?? ഏതെങ്കിലും മത - ശരീര ശാസ് ത്ര - രാജ്യ നിയമങ്ങളില്‍ ഉണ്ടോ അത്തരം ഒന്ന്??
ദല്‍ഹിയിലെ ബസിലും ഇതാണോ നടന്നത്? അപ്പോള്‍ മറുപടി ഇതാകും- ''പെണ്ണുങ്ങളായാല്‍ പാതിരാക്കണോ നഗരത്തില്‍ ഇറങ്ങി നടക്കുന്നത് ?? വീട്ടിലെങ്ങാനും ഇരുന്നാല്‍ പോരെ ?? ആരാ അവളുടെ കൂടെ ഉണ്ടായിരുന്നത് ?? അവന്റെ കൂടെ എന്തിനാ അവള് പോയത് ?'' - എന്നൊക്കെ.,,
ഇതൊക്കെ അവളെ മാനഭംഗം ചെയ്യാനുള്ള കാരണങ്ങളാണോ???
മേലപ്പറഞ്ഞ ചോദ്യങ്ങള്‍ ഒക്കെ ന്യായമാണെങ്കില്‍ കൊച്ചിയില്‍ കഴിഞ്ഞ ദിവസം തുണിയുരിഞ്ഞു തിരക്കേറിയ എം ജി റോഡിലൂടെ ഓടിയ നിയമ വിദ്യാര്‍ഥിയായ ആ പുരുഷനെ എത്ര പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യണം??
ഓ ഓ മറന്നു- പണ്ട് ഇതേ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍- '" പുരുഷന്മാരുടെ ഹൈപോതലാമസില് ഒരു പ്രത്യേക ഹോര്‍ന്മോന്‍ ഉണ്ടെന്നും അതാണ് പെണ്ണുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതെന്നും " ഒരു മെഡിക്കല്‍ (?) വിദ്യാര്‍ഥി പറഞ്ഞിരുന്നു. (ഒരു ഡോക്ടര്‍ അത് ശരിയല്ലെന്ന് പിന്നീട് പറഞ്ഞു. ) ഏതോ മതവിശാരദന്‍ അങ്ങനെ ഏതോ പുസ്തകത്തില്‍ എഴുതിയെന്നാണു ആ വിദ്യാര്‍ഥി പറഞ്ഞത്. സത്യത്തില്‍ ആര്‍ക്കാ കുഴപ്പം??
അതിനാല്‍
*പത്തു മണി കഴിഞ്ഞാല്‍ റോഡിലൂടെ നടക്കുന്ന എല്ലാ പെണ്ണുങ്ങളെയും ബലാല്‍സംഘം ചെയ്യാമെന്ന് നിയമ ഭേദഗതി വരുത്തണം
* പെണ്ണുങ്ങള്‍ ആര്‍ക്കൊപ്പവും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് നിരോധിക്കണം (അസുഖം വന്നാല്‍ ഡോക്ടറെ കാണാന്‍ കൂടി സമ്മതിക്കരുത് )
* നിരോധനം തെറ്റിക്കുന്ന പെണ്ണുങ്ങളെ മുസ്ലി പവര്‍ കഴിപ്പിച്ച പുരുഷനൊപ്പം ലോക്കപ്പില്‍
കുറഞ്ഞത് ഒരു രാത്രിയെങ്കിലും താമസിപ്പിക്കണം
* കര്‍ശന നിയമ പാലനത്തിന് കുറച്ച് സദാചാര [പോലീസുകാര്‍ക്ക് മദ്യം വേണ്ടുവോളം കൊടുക്കണം
രാജ്യം നന്നാകട്ടെ!! പ്രതീക്ഷയോടെ !