ഫേസ് ബുക്കിലേക്കൊരു ലിങ്ക് |
സ്ഥിതി, സമത്വം എന്ന തത്വ ചിന്തയില്‍ അധിഷ്ടിതമായ കമ്മ്യൂണിസം മാറ്റത്തിന്റെ വഴിത്തിരിവിലാണത്രേ! പറയുന്നത് സാക്ഷാല്‍ ഡബിള്‍ ശ്രീ രവിശങ്കറുടെ പ്രസ്ഥാനമായ ആര്‍ട്ട് ഓഫ് ലിവിംഗ് - വ്യക്തി വികാസ് കേന്ദ്ര.
കമ്മ്യൂണിസ്റ്റ് ദാര്‍ശനികന്മാര്‍ വിഭാവനം ചെയ്തതു പോലെയോ അവയെ സാധൂകരിക്കാന്‍ കഴിയുന്ന തരത്തിലോ കമ്മ്യൂണിസം വിജയിച്ചില്ല എന്നും അത് കൊണ്ട് തന്നെ ആത്മീയതയിലേക്ക് തിരിഞ്ഞെന്നുമാണ് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനക്കാര്‍ പറയുന്നത് ( അടുത്തിടെ നടന്ന പൊങ്കാല കണ്ടിട്ടാണോ , എന്തോ). "തന്റെ കഴിവനുസരിച്ച് ജോലി ചെയ്യുകയും തനിക്കു ആവശ്യത്തിനു മാത്രമുള്ളത് സ്വീകരിക്കുകയും ചെയ്യുക '' എന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി ഫലിചില്ലെന്നും പ്രകൃതി നിശ്ചയത്തോട് അനാദരവ് കാട്ടിയതു കൊണ്ടാണ് ഇത് സംഭവിച്ചതെന്നുമാണ് പുതിയ ആര്‍ട്ട് ഓഫ് ലിവിംഗ് തത്വം. പ്രകൃതി നിയമങ്ങളെ ആദരിച്ചു കൊണ്ട് തങ്ങള്‍ക്കു യോഗ്യമായത് സ്വീകരിക്കുകയും ബാക്കി പ്രകൃതിക്ക് അല്ലെങ്കില്‍ ഈശ്വരന് സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് ധര്‍മ്മ ചിന്തയാണ് ആത്മീയതുയുടെ അന്ത:സത്ത എന്നും ഈ തത്വഞാനികള്‍ ഉത്ഘോഷിക്കുന്നുണ്ട്. ( ഈശ്വരന്‍ എന്നാല്‍ ആള്‍ ദൈവങ്ങള്‍ക് ഡാര്‍ബാറടിക്കാനോ അതോ ആരാധനാലയങ്ങള്‍ക്ക് പത്മനാഭ സ്വാമി ക്ഷേത്രത്തിലേതു പോലെ 'ചത്ത പണം" ആയി സൂക്ഷിക്കാന്‍ കൊടുത്തേല്‍പ്പിക്കുന്നതോ ? ) . എല്ലാം പ്രക്രുതിയുടെതായതിനാല്‍ അവ അനുഭവിക്കാന്‍ എല്ലാവര്ക്കും അവകാശം ഉണ്ടെന്നും അവ ധര്‍മ വിരുദ്ധമായി അപഹരികുന്നതും കണ്ടു കെട്ടുന്നതും ഉപനിഷത്തി നു ( ഈശാവാസോപനിഷത് ) എതിരാണെന്നും കമ്മ്യൂണിസം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.
ഇങ്ങനെ തിരിച്ചറിഞ്ഞ ഏഴു വലിയ കമ്മ്യൂണിസ്റ്റുകള്‍ വ്യാഴാഴ്ച കേരളത്തിലെത്തി സാക്ഷ്യം നല്കുമത്രെ! ( കേരള കമ്മ്യൂണിസ്റ്റുകളുടെ ഒരു ഭാഗ്യമേ! ) . കമ്മ്യൂണിസ്റ്റ് റഷ്യക്കാരാണ് അവര്‍. അലക്സാണ്ടര്‍ സ്റ്റോളിറോവ്, യുരി കാല്ചെങ്കോ , അല്കസാന്ദര്‍ മോയ്സീവ്, അലക്സീ മോരോസോവ്, പെദ്രെ ലിയോണ്‍ റെയെസ്, ഓലേഗ് കോവല്‍, ഡോ .മിഖൈല്‍ ഗ്രൈന്‍ , ആന്ദ്രേ മസ്ലോവ് എന്നിവരാണ് ആ റഷ്യക്കാര്‍. ഒപ്പം കേരളത്തില്‍ നിന്നും വി.ബി ചെറിയാന്‍, എസ് രമേശ് എന്നിവരും ഉണ്ട്.
നവലിബറല്‍ ചിന്താധാര- കമ്മ്യൂണിസം നേരായ പാതയിലേക്ക് എത്തി കൊണ്ടിരിക്കുകയാണെന്ന പുതിയ കണ്ടു പിടുത്തിനു ചിലപ്പോള്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം കിട്ടിയേക്കും . പക്ഷെ ആര്‍ട്ട് ഓഫ് ലിവിംഗ് പ്രോഗ്രാമിന്റെ ഒന്നോ രണ്ടോ കോഴ്സ് കൂടാതെ ചിലപ്പോള്‍ നല്ല കമ്മ്യൂണിസ്റ്റ് ആകാന്‍ പറ്റില്ലെന്ന് തോന്നുന്നു !! :D
അതാണ് “ആര്‍ട്ട്”
മറുപടിഇല്ലാതാക്കൂആര്ട് ഓഫ് 'ആള്‍ ദൈവ'ങ്ങള്!!!!!!!!............. ...
മറുപടിഇല്ലാതാക്കൂആളെ കൂട്ടാനുള്ള വഴികള്‍..................
മറുപടിഇല്ലാതാക്കൂ