ജിഷ എലിസബത്ത് ഇന്ത്യവിഷന്‍ - ലോക വനിതാ ദിനത്തില്‍ വെബ് സ്പെഷലില്‍ വന്നത്
കയ്യിടം മാത്രം മതിയായ ഒരു മൊബൈല്‍. അതിലൂടെ ലോകം വിരല്‍ത്തുമ്പിലെത്താന്‍ പാകത്തില്‍ പരുവപ്പെട്ടു കിടക്കുന്നു. അവയുടെ അനന്ത സാധ്യതകള്‍ ഉപയോഗിച്ചാല്‍ മാറ്റാന്‍ കഴിയാത്ത ഒന്നുമില്ല. ആണോ പെണ്ണോ കുട്ടിയോ വൃദ്ധരോ ആരുമാകട്ടെ, ഇന്റര്‍ നെറ്റില്‍ സംവാദങ്ങള്‍ക്കും ആശയ വിനിമയത്തിനും വേദികള്‍ പലതാണ്. സംവാദങ്ങള്‍ അറിവുണ്ടാക്കും. ശരിയായ അറിവിന്റെ പ്രയോഗം സമൂഹത്തിന്റെ നന്മക്ക് ഉപകാരപ്രദമാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉപയോഗവും പ്രയോഗവും ഇത്തരത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.
മലയാളിയുടെ ഉപയോഗ ക്രമം വളരെ ദുഷിച്ചതാണ്. അശ്ലീലവും പഞ്ചാരയും ആവോളം ചൊരിയുന്ന ഒരിടം മാത്രമായി പലപ്പോഴും സൗഹൃദ കൂട്ടായ്മകള്‍ ദുഷിക്കുന്നു. നല്ല രീതിയില്‍ ഉപയോഗിക്കുന്ന ചെറിയൊരു കൂട്ടം മാത്രമാണ് ഇതിനു അപവാദമായി പറയാനുള്ളത്. കമ്പ്യൂട്ടറിന് മുന്നില്‍ മുഖമില്ലാതെ തെറി പറഞ്ഞും അശ്ലീലം പറഞ്ഞും ഞരമ്പ് കളിക്കാനുള്ള ഇടങ്ങളാണെന്ന പൊതു ധാരണയില്‍ പെണ്ണും പെണ്ണിന്റെ മുഖം ചേര്‍ത്ത ആണും രണ്ടു തരത്തില്‍ സ്വീകരിക്കപ്പെടുന്നു. പെണ്ണ് പറയുന്നത് പഞ്ചാര മാത്രമാകണം എന്ന അലിഖിത നിയമം അടിച്ചേല്‍പ്പിക്കാന്‍ സൗഹൃദ കൂട്ടായ്മകളില്‍ ഉള്ളവര്‍ക്ക് പ്രത്യേക താല്‍പ്പര്യം കൂടുതലാണ്.
ഫേസ് ബുക്ക് ലിങ്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!