ഫേസ് ബുക്ക് ലിങ്ക് |
തദ്ദേശ സ്വയംഭരണ വകുപ്പിന്‍്റെ കീഴില്‍ വരുന്ന കുടുംബശ്രീയിലെ പ്രോജക്ററ് കോഡിനേററര്‍ എന്‍്റര്‍പ്രൈസസ് എന്ന കരാര്‍ തസ്തികയിലേക്ക് നടന്ന നിയമനത്തിലാണ് ക്രമക്കേടുണ്ടെന്ന ആരോപണം ഉയരുന്നത്. അഭിമുഖത്തിനായി ആദ്യം നിശ്ചയിച്ച തിയതി മാറ്റി വച്ചന്നെു അറിയിക്കുകയും പിന്നീട് ആരെയും അറിയിക്കാതെ അഭിമുഖം നടത്തി തെരഞ്ഞെടുക്കുകയും ചെയ്തതാണ് ആക്ഷേപത്തിന് ഇടയാക്കിയിട്ടുള്ളത് . കുടുംബശ്രീയില്‍ നിലവില്‍ ജോലി ചെയ്യുന്നവരെ അനധികൃതമായി കുത്തിത്തിരുകാന്‍ ആദ്യം ഷോര്‍ട്ലിസ്റ്റ് ചെയ്യപ്പട്ട 27 പേരിലെ മിക്കവരെയും മനപ്പൂര്‍വ്വം ഒഴിവാക്കുകയായിരുന്നു. . ഇക്കഴിഞ്ഞ മാര്‍ച്ച് 23 നാണ് ഗ്രൂപ് ചര്‍ച്ചയും അഭിമുഖവും നടത്താന്‍ ആദ്യം നിശ്ചയിച്ചത്. ഷോര്ട്ട് ലിസ്റ്റ് ചെയ്യപ്പട്ട 27 പേരെയും അഭിമുഖത്തിന് ഹാജരാകാന്‍ മാര്‍ച്ച് 21 ന് രേഖാ മൂലം അറിയിച്ചിരുന്നു. പിന്നീട് മാര്‍ച്ച് 22 ന് മിക്കവരെയും അഭിമുഖം മാറ്റി വച്ചെന്നു ഫോണില്‍ വിളിച്ചു അറിയിച്ചു. ഏപ്രില്‍ ആറിന് തെരഞ്ഞെടുപ്പ് നടത്തിയെന്നും എട്ടു പേരെ തെരെഞ്ഞെടുതെന്നുമുള്ള അറിയിപ്പാണ് പിന്നീട് നല്‍കിയത്. ശരിയായ രീതിയില്‍ അല്ല അപേക്ഷ നല്‍കിയതെന്ന ഒഴിവു കഴിവ് വിശദീകരണമായി പിന്നീട് ഇമെയില്‍ വഴി അയച്ചു കൊടുക്കുകയായിരുന്നു. അപേക്ഷയില്‍ ഒപ്പ് വച്ചില്ളെന്നും അക്കാദമിക യോഗ്യതകള്‍ ഇല്ലന്നെും ചൂണ്ടിക്കാണിച്ചാണ് ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പട്ടവരെ കൂടി പട്ടികയില്‍ നിന്നും പുറത്താക്കിയത് . ഒരു കൊല്ലം ദൈര്‍ഘ്യമുള്ള തസ്തികയിലെ ജോലി ലഭിക്കുന്നവര്‍ക്ക് പ്രതിമാസം അമ്പതിനായിരം രൂപ വരെയാണ് വേതനം ലഭിക്കുന്നത്. വകുപ്പിന് ആവശ്യമെങ്കില്‍ തസ്തിക കാലാവധി പുതുക്കി കൊടുക്കാന്‍ കഴിയും. അത് കൊണ്ട് സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് തസ്തിക പക്ഷപാതപരമായി ചിലര്‍ക്ക് അനുവദിച്ചു നല്‍കിയതെന്നും ആരോപണം ഉണ്ട്. വിഷയത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഉദ്യോഗാര്‍ഥികള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!