2013, ഏപ്രിൽ 10, ബുധനാഴ്‌ച

നാവിക ആസ്ഥാനത്തെ ലൈംഗിക വിവാദം



Face book link 


ഉന്നതര്‍ക്ക് ഏപ്രില്‍ മാസം കണ്ടക ശനിയാണെന്നു വാരഫലം.

 ഉമ്മ ചോദിക്കുന്ന മൊബൈല്‍ മെസേജുകളും ഇടി കിട്ടി ചീര്‍ത്ത് വീര്‍ത്ത മുഖത്തിന്റെ ഫോട്ടോകളും പാറി നടന്നിട്ടും  ആദ്യം വിട്ടു കൊടുക്കാതെയും പിന്നീട് വിതുമ്പലോടെ മാപ്പ് പറഞ്ഞും നാണംകെട്ട മിടുക്കനായ വനം മന്ത്രി ഗണേഷ്‌ കുമാര്‍ മന്ത്രി പദവിയില്‍ നിന്ന് പുറത്തായ കഥകള്‍ എല്ലാവരും കൊണ്ടാടി. അത് ഒന്നടങ്ങി വരികയായിരുന്നു. അപ്പോഴുണ്ട് തൊട്ടു പുറകെ മറ്റൊരു ലൈംഗിക വിവാദം കത്തിതുടങ്ങിയിരിക്കുന്നു.

 ഇത്തവണ കഥ കേള്‍ക്കുന്നത് കൊച്ചിയിലെ ദക്ഷിണമേഖല നാവികസേനാ ആസ്ഥാനത്ത് നിന്നാണ്  . ഭര്‍ത്താവ്  പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ചവച്ചതായി ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യ ഹാര്‍ബര്‍ പൊലീസിനു പരാതി നല്‍കിയത് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട് . പരാതിയുടെ അടിസ്ഥാനത്തില്‍ കമഡോര്‍ ഉള്‍പ്പെടെ പത്ത് നാവികസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ്  കേസെടുത്തു.  ലഫ്.കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാര്യ പരാതി നല്‍കിയത് കുടുംബവഴക്കിനെ തുടര്‍ന്നാണെന്നാണു നാവികസേനയുടെ വിശദീകരണവും പിന്നാലെ വന്നിട്ടുണ്ട്.

എന്തായാലും മന്ത്രി പിടിച്ച പുലിവാല്‍ പോലെയൊന്നും കാര്യങ്ങള്‍ മുന്നോട്ടു പോകില്ല.  ഈ മതിലില്‍ ഇടിച്ചാല്‍ എന്ത് പറ്റും? കൈ വേദനിക്കും. അത്ര തന്നെ !

1 അഭിപ്രായം:

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...