2013, മേയ് 21, ചൊവ്വാഴ്ച

My Great Father!



പള്ളിയില്‍ പോകുന്നത് അവസാനിപ്പിച്ചിട്ട് നാളേക്ക് (മെയ്‌ 22 )എട്ട് കൊല്ലം തികയുന്നു. അപ്പനെ കൊന്നവര്‍ പള്ളിയുടെ ഉന്നത സ്ഥാനത്ത്.

ആരെ കൊന്നാലും വ്യഭിച്ചരിചാലും പണം ഉള്ളവന്‍ പള്ളിയില്‍ വലിയവന്‍. .,.
കുഞ്ഞേ, ക്ഷമിക്കാനാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളത് എന്ന് ഇടയന്മാരും കന്യാസ്ത്രീമാരും. കണ്ണടച്ചാല്‍, ക്ഷമിച്ചാല്‍ , കൊല്ലപ്പെട്ടയാള്‍ തിരികെ വരുമെങ്കില്‍ സന്തോഷം. അതില്ലാത്തിടത്തോളം എന്തിനു ക്ഷമിക്കണം ??

എല്ലാവര്‍ക്കും  അറിയുന്നത് പാടത്ത് താമസിക്കുന്നവര്‍ക്ക് റോഡ് എത്തിക്കാനുള്ള ശ്രമത്തിനിടെ ഗുണ്ടകള്‍ തല്ലിക്കൊന്നെന്നു !

എന്നാല്‍ ആരും ചിന്തിക്കാത്ത മറ്റൊന്നുണ്ട് വടക്കാഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിക്കടുത്ത് സ്ഥാപിച്ച മദ്യശാലക്കെതിരെ ഒറ്റയാള്‍ സമരം പല തവണ നടത്തിയിരുന്നു. മദ്യശാലക്കും ആശുപത്രിക്കും പണം മുടക്കിയത് ഒരാള്‍. ,. . ആ മദ്യശാല മുതലാളിയുടെ വലം കൈ തന്നെയാണ് അപ്പനെ തല്ലികൊന്നത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തി വിഷം കഴിച്ചു മരിച്ചു എന്നാക്കാന്‍ അവര്‍ക്ക് വലിയ പ്രയാസം ഉണ്ടായിക്കാണില്ല. അല്ലെ ???

ഒരമ്മയും മൂന്നു കുഞ്ഞുങ്ങളും വഴിയാധരമായപ്പോഴാണ് കൂടെ നിന്ന് ചതിക്കുന്ന ചിലരെയും ശത്രുക്കളെന്നു തെറ്റിദ്ധരിച്ച ചില നല്ല മനുഷ്യരെയും തിരിച്ചറിഞ്ഞത്.
ഫേസ് ബുക്ക്‌ ലിങ്ക്

പക.അതുണ്ട് മനസില്‍ ഇപ്പോഴും. അപ്പോഴെങ്ങനെയാണ് കണ്ണടച്ചാല്‍ മാപ്പ് മനസ്സില്‍ കിളിര്‍ക്കുക???

പകയാണ് ചില സമയത്ത് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് .

മതമല്ല മാനവികതയാണ് മനുഷ്യന് വേണ്ടത് എന്ന് മനസിലാക്കിയതും അന്നാണ് !!!
അപ്പച്ചന്റെ എട്ടാം ചരമ  വാര്‍ഷികം നാളെ  ബുധനാഴ്ച !

പലപ്പോഴും , വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഉണ്ടാകുന്ന പല പ്രശ്‌നങ്ങളിലും, കൂടെ നില്‍ക്കുന്നു എന്ന് കാണിച്ചു പുറകില്‍ നിന്ന് കുത്തുന്ന വ്യക്തികള്‍ നമ്മളെ പിന്നോക്കം വലിക്കാന്‍ നോക്കുമ്പോള്‍ പോരാടാനും വിജയിക്കാനും ഊര്‍ജ്ജം പകരുന്നത് ഈ പകയുടെ ചെറു തരികള്‍ ആണ് !!

2013, മേയ് 18, ശനിയാഴ്‌ച

സൈക്കിള്‍ രണ്ടാം വീഴ്ച


 
ഫേസ് ബുക്ക്‌ ലിങ്ക്



ഞാന്‍ സൈക്കിളില്‍ നിന്ന് പധക്കോം എന്ന ശബ്ദത്തോടെ കവലയില്‍ നിലത്ത് വീണ ഉടനെ സൈക്കിളിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട വെളുത്ത ഹോണ്ട ആക്ടീവ മുതലാളി പയ്യന്‍ 'അയ്യേ'എന്ന് ചിരിച്ചു.  പബ്ലിക്‌ ലൈബ്രറി ജംഗഷനില്‍ ചായക്കട നടത്തുന്ന കുട്ടിച്ചേട്ടന്‍ ഞെട്ടിത്തരിച്ച്  ചായ ആററ്ല്‍ പെട്ടെന്ന് നിറുത്തി '...ഔ....'ന്ന് ശബ്ദമുണ്ടാകി.

പ്ലീ എന്നായിരുന്നു അപ്പോള്‍ എന്‍റെ മുഖഭാവം . പാതി വായ പിളര്‍ന്ന പോലെ ബക്കിള്‍ ഇളകിയ ഇടതു കാലിലെ ചെരുപ്പ് ദൂരെ മാറി തെറിച്ചു വീണു. ഇടതു കൈ കുത്തി വീണത്‌ കൊണ്ട് ഉള്ളം കയ്യിലെ തൊലി ഇളകി മാറി. അപ്പോഴും സൈക്കിള്‍ ഉരഞ്ഞ് സ്കൂട്ടരിന്റെ മഡ് ഗാര്‍ഡ്‌ന്റെയോ സൈക്കിളിന്റെയോ പെയിന്‍റ് ഇളകിയോ എന്നാണു പിടഞ്ഞു നോക്കിയത്. പെയിന്‍റ് പോയാല്‍ അവന്റെ ചിരി പോകുമെന്ന് എനിക്ക് തോന്നി. പക്ഷെ ഇല്ല. കുഴപ്പമില്ല.

അപ്പുറത്തെ അലുമിനിയം കടയിലെ ചേട്ടന്‍ ഓടി വന്നു സൈക്കിള്‍ എന്‍റെ മേല്‍ നിന്ന് പൊക്കി മാറ്റി വച്ചപ്പോഴേ ഞാന്‍ സമാധാനിപ്പിച്ചു- ഹേയ് ഒറ്റ കുഴപ്പവുമില്ല.

അപ്പോഴും മുഖം '...പ്ലീ ....'
 


, ഓട്ടോ സ്റാന്‍ഡ് , മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി, റെഡി മെയ്ഡ് ഷോപ്പിലെ ആന്റി, എന്നും ചായ കഴിക്കുന്ന കടയിലെ അനോഷേട്ടന്‍ അടക്കം പത്തു മുപ്പതു പേര്‍ ഈ വീഴ്ചക്ക് ദൃക്സാക്ഷികളായി. 


(ഇത് രണ്ടാം വീഴ്ച ..ആദ്യ വീഴ്ച നാട്ടുകാര്‍ കണ്ടില്ല. അതും റോഡിന്റെ ഒത്തനടുക്ക് !! അത് കൊണ്ട്  ചമ്മലുമില്ല. )


സൈക്കിള്‍ ഉണ്ടല്ലോ, ഉടനെ ചെരിപ്പെടുത്തു കാലില്‍ ഇട്ടു ഒറ്റ ചവിട്ടിനു രംഗത്ത്‌ നിന്നും ഓടി രക്ഷപ്പെട്ടു. നേരെ ജനയുഗം ബ്യൂറോയുടെ വഴിയിലേക്ക് സൈക്കിള്‍ കടത്തി. കൂട്ടുകാരിയെ വിളിച്ചു അവിടെയുള മറ്റൊരു ചങ്ങാതിയോട് സൈക്കിള്‍ ഹോസ്റ്റ്ലിലെത്തിക്കാന്‍ പറഞ്ഞിട്ട് തിരിയുന്നതിനിടെ അങ്ങേ അറ്റത്തു ഓട്ടോ ഓടിച്ചു വന്ന ചേട്ടന്‍ വക ഒരു കമന്റ് - ''ഹി ഹി ഹി ...വീഴല്ലേ വീഴല്ലേ .....''

പിന്നേം ....പ്ലീ.....



അങ്ങനങ്ങ് ചമ്മിക്കാണിക്കാന്‍ പറ്റുമോ- '' ഇടക്കൊക്കെ ഒന്ന് വീഴണ്ടേ ചേട്ടാ .. അതല്ലേ ഒരു സുഖം. ..''


അതെ ..അതാണ്‌ അതിന്‍റെയൊരു സുഖം....

2013, മേയ് 12, ഞായറാഴ്‌ച

ആയിഷ

ഫേസ് ബുക്ക്‌ ചര്‍ച്ച 


ആയിഷയെ ഓര്‍മയില്ലേ? മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം മാത്രമായി ടൈം മാഗസിന്റെ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചു വന്ന ആ ആയിഷ തന്നെ ! അഫ്ഗാനിസ്ഥാനില്‍ ഭര്‍ത്താവ് മൂക്കരിഞ്ഞു തള്ളിയ അവളിപ്പോള്‍ വീണ്ടും സുന്ദരിയായി. ആയിഷയുടെ യാത്ര  എന്ന പേരില്‍ ആയിഷയുടെ ചിന്തകള്‍ കുറിച്ചിടാനും ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണം സ്വരൂപിക്കാനും വെബ്സൈറ്റ്‌ തുറന്നിരുന്നു. ഈ ഇരുപത്തിരണ്ടുകാരിക്ക് ലോകമെമ്പാടും നിന്ന് സഹായം ലഭിച്ചു. ഇപ്പോള്‍ അവള്‍ സന്തോഷത്തിലാണ്. ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നു. ചെറിയ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ആയിഷയുടെ ഉമ്മ മരിച്ചു. ചെറിയ പ്രായത്തില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ആയിഷയുടെ അമ്മാവന്‍ അവളെ കൊടുത്തു കടം വീട്ടി.  വിവാഹം കഴിച്ചെത്തിയ വീട്ടില്‍ അവളെ കാത്തിരുന്നത് കൊടും ദുരിതങ്ങളാണ്. ഒടുവില്‍ വീട് വിട്ടു ഓടി പോയന്‍ അവള്‍ തീരുമാനിച്ചു. അതിനു ശിക്ഷയായി അഞ്ചു മാസം ജയിലിലും കഴിയേണ്ടി വന്നു. ജയില്‍ വിമോചിതയായ ശേഷം ആയിഷ സ്വന്തം പിതാവിനരികിലെത്തി. എന്നാല്‍ കടം വീട്ടാന്‍ കൊടുത്ത വസ്തു എന്ന നിലയില്‍ ആയിഷയെ  അവളുടെ ഭര്‍തൃവീട്ടുകാര്‍ ആവശ്യപ്പെട്ടു. മനസില്ല മനസോടെ മകളെ വിട്ടു കൊടുത്ത പിതാവിന് കേള്‍ക്കേണ്ടി വന്നത് - അവള്‍ മൂക്കും ചെവിയും ചെത്തിയ നിലയില്‍ കുന്നിന്‍ ചെരുവില്‍ മരണാസന്നയായി കിടക്കുന്നു എന്നാണു. ഇന്നിപ്പോള്‍ അവള്‍ പഠനം തുടരുന്നു, ജീവിക്കുന്നു.  ആയിഷയെ കുറിച്ചുള്ള വീഡിയോ കാണാം - ഇവിടെ 

2013, മേയ് 10, വെള്ളിയാഴ്‌ച

ഉമ്മേ സലാം ! ( വന്ദേ മാതരം- നാടന്‍ വേര്‍ഷന്‍ )

മാ തുജെ സലാം - എന്ന് എ.ആര്‍ റഹ്മാന്‍ 
ഫേസ് ബുക്ക്‌ ചര്‍ച്ച വായിക്കാം -

ഉമ്മേ സലാം 

ഉമ്മേ സലാം 
നല്ല ജലം തരുന്നോളെ , നല്ല ഫലം തരുന്നോളെ 
ശീതള കാറ്റ് ഉള്ളവളെ 
സസ്യം നിറഞ്ഞവളെ 
ഉമ്മേ സലാം 


(  താളം -ഫേസ് ബുക്ക്
  രാഗം- 
  വികട സരസ്വതി 
  ഭാവം -
വ്യാഖ്യാനം) 



വന്ദേ മാതരത്തിന്  ഹിന്ദുത്വം കല്‍പ്പിക്കാന്‍ കുറെ പേര്‍, അതില് കുറെ സംസ്കൃത പദങ്ങള്‍ ഉള്ളത്ചൂണ്ടിക്കാണിച്ച് അവകാശം നേടാന്‍ 
 അവര്‍ നടക്കുന്നു . 

അപ്പോള്‍ വേറൊരു കൂട്ടര്‍, അതേ സംസ്കൃത പദങ്ങള്‍ വ്യാഖ്യാനിച്ച് ----''അത് ഹിന്ദുത്വക്കാര്‍  പാടി നടന്നാല്‍ മതി , അങ്ങനെയിപ്പോള്‍ ഞങ്ങളെ പാടിപ്പിച്ചു നരകം വാങ്ങി തരാന്‍ നോക്കണ്ട, വന്ദനം എന്ന് പറഞ്ഞാല്‍ വണക്കം ആണ്. പടച്ചവനെ അല്ലാതെ വേറെ ആരെയും വണങ്ങില്ല ( വണക്കം എന്ന് സ്വന്തം വ്യാഖ്യാനം )  '' എന്ന് കുറെ ഇസ്ലാമിസ്റ്റുകള്‍ .
പടച്ച റബ്ബേ, സൃഷ്ടി കര്‍ത്താവേ, ലോക നിയന്താവേ . ഭാഷക്കും മതമോ ??
പാട്ടിനും ജാതിയോ ?? 

അക്ബര്‍ ആയ 
അള്ളാഹുവേ  , സര്‍വശക്തന്‍ ആയ  ദൈവമേ സര്‍വ്വ്‌ശക്ത് ആയ ഈശ്വര്‍ ,  ഓള്‍മൈറ്റി ആയ ഗോഡ്‌ - നീയിതൊന്നും കാണുന്നില്ലേ ??ഭാഷ മാറിയാല്‍ ജാതി മതം മാറുമോ ??

സാരെ ജഹാംസെ അച്ചാ- എന്നെഴുതിയത് അല്ലാമ മുഹമ്മദ്‌ ഇക്ബാല്‍ ആണ്. എല്ലാ നാടുകളെക്കാളും  നല്ല നാട് എന്ന അര്‍ത്ഥത്തില്‍ എഴുതിയ ഈ ഗാനം മുസ്ലിം ആണ് എഴുതിയത് എന്ന് കരുതി ആരെങ്കിലും ആക്ഷേപിക്കുമോ ? അതല്ല, ഹിന്ദുസ്ഥാന്‍ എന്നത് ഹിന്ദുക്കളുടെ സ്ഥാനം അഥവാ നാട് എന്ന അര്‍ത്ഥത്തില്‍ ആകുമോ ആക്ഷേപം വരാന്‍ പോകുന്നത് ?? കണ്ടറിയാം .



മുകളിലെ നാടന്‍ വേര്‍ഷന്‍ വായിച്ചാലെങ്കിലും വന്ദേ മാതരം സ്വന്തമാക്കാന്‍ നടക്കുന്ന ഹിന്ദുത്വ വാദികള്‍ക്കും  അയിത്തം കല്‍പ്പിക്കുന്ന  മുസ്ലിം മത വാദികള്‍ക്കും കാര്യം മനസിലാകുമോ ആവോ ?? 
വാര്‍ത്ത- ദേശീയഗീതമായ വന്ദേമാരത്തോടുള്ള അനാദരവിന്റെ പേരില്‍ മാപ്പ് പറയില്ലെന്ന് ബിഎസ്പി എംപിയായ ഷഫീക്കുര്‍ റഹ്മാന്‍ ബാര്‍ക്കി.വന്ദേമാതരം ആലപിക്കുമ്പോള്‍ പാര്‍ലമെന്റില്‍ നിന്നും ഇറങ്ങിപ്പോയതിന് അദ്ദേഹത്തെ  സ്പീക്കര്‍ ശാസിച്ചിരുന്നു 
ഫേസ് ബുക്ക്‌ വാര്‍ത്ത - ഇതിന്റെ പേരില്‍ രണ്ടു മത വിഭാഗങ്ങളില്‍ പെട്ടവര്‍ തമ്മില്‍ ചേരി തിരിഞ്ഞ് വാഗ്വാദം.
 ______________________________________






വന്ദേമാതരത്തെ കുറിച്ച് വിക്കിപീഡിയ പറയുന്നത്

ഭാരതത്തിന്റെ ദേശീയഗാനമായ ജനഗണമനയുടെ തുല്യപ്രാധാന്യമുള്ള ദേശീയഗീതമാണ്‌ (National Song) വന്ദേമാതരംഎന്നാൽ ദേശീയഗാനമായ ജനഗണമനയുടെ ഔദ്യോഗികപരിവേഷം ഇതിനില്ല. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെഊർജ്ജ സ്രോതസ്സായിരുന്നു ഈ ഗാനം. പ്രശസ്ത ബംഗാളി കവിയായിരുന്ന ബങ്കിം ചന്ദ്ര ചാറ്റർജി ആണ് ഇതിന്റെ രചയിതാവ്. ബംഗാളിയിലാണ് ഇത് രചിച്ചിരിക്കുന്നതെങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം വേണ്ടുവോളമുണ്ട്.ഭാരതാംബയെ സ്തുതിക്കുന്ന ഗീതമായാണ് ഇതിന്റെ രചന. 

ചരിത്രം


ബങ്കിം ചന്ദ്ര ചാറ്റർജി
1876 ൽ ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കു കീഴിൽ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയത്. 1870-കളിൽ, ബ്രിട്ടീഷ് രാജ്ഞിയെ സ്തുതിക്കുന്ന "ദൈവം രാജ്ഞിയെ രക്ഷിക്കട്ടെ" എന്ന ഗാനം എല്ലാവരും നിർബന്ധമായും ആലപിക്കണമെന്ന ബ്രിട്ടീഷ് നിബന്ധനയോടുള്ള പ്രതിഷേധമായണ് ഈ ഗാനം രചിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്നു. 1882-ൽ പുറത്തുവന്ന ആനന്ദമഠമെന്നപുസ്തകത്തിലാണ് ഈ ഗാനം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നീട്, ജദുനാഥ് ഭട്ടാചാര്യ ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചു.

[തിരുത്തുക]പ്രസക്തി  

സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള തീക്ഷ്ണമായ ശബ്ദമായി വന്ദേമാതരം മാറി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും "വന്ദേമാതരം" മുഴക്കിക്കൊണ്ടാണ് ജനങ്ങൾ ദേശസ്നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യൻ സ്വാതന്ത്രത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതിൽ വിളറി പൂണ്ട ബ്രിട്ടീഷ് ഭരണകൂടം വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ഒരിടയ്ക്ക് നിരോധിച്ചു. നിരവധി സ്വാതന്ത്രസമരസേനാനികൾ ഈ കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനെ 1896-ലെ കൊൽക്കത്ത സമ്മേളനത്തിൽ രവീന്ദ്രനാഥ ടാഗോർ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയിൽ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദർഭമായിരുന്നു ഇത്.

2013, മേയ് 9, വ്യാഴാഴ്‌ച

കന്തൂറ - 2





ഫേസ് ബുക്ക്‌ ചര്‍ച്ച 

ഇത് സയ്ദ് അലി അലിയാര്‍ (42)എന്ന ചങ്ങാതി 
കഴിഞ്ഞ ദിവസത്തെ കന്തൂറ എന്ന എന്റെ ബ്ലോഗ് പോസ്റ്റിലൂടെ പരിചയപ്പെട്ട വ്യക്തി , കൊല്ലം ജില്ലയിലെ കടക്കലില്‍ ദര്പ്പക്കാട് എന്ന സ്ഥലത്ത് താമസക്കാരന്‍ ആണ്.
ആദ്യമേ അഭിനന്ദനങ്ങള്‍ ! 
അദ്ദേഹം പറയുന്നത്  'പുരുഷന്മാരും വസ്ത്ര ധാരണത്തില്‍ മാന്യത കാണിക്കണം എന്ന പക്ഷക്കാരനാണ് ഞാന്‍...കാരണം ഇസ്ലാമില്‍ തുല്യതയാണ് പ്രധാനം.നാട്ടില്‍ പോകുമ്പോള്‍ എനിക്കൊപ്പം മക്കളും കന്തൂറ ഇട്ടു തന്നെയാണ് ഞങ്ങള്‍ ഓരോ സ്ഥലത്തും പോകുന്നത്.
ഞാനും എന്റെ ആണ്മക്കളും കന്തൂറയും ഷിമാഗും തഗിയയും വച്ച് തന്നെയാണ് നല്ല ഡീസന്റ് ആയി നടക്കുന്നത്. രണ്ടു ആണ്‍മക്കളെയും ആ ഒരു സംസ്‌കാരത്തില്‍ ആണ് വളര്‍ത്തുന്നത്. ഏതു സദസ്സിലും ഞങ്ങള്‍ക്ക് നല്ല ആദരവും ബഹുമാനവും മാത്രമേ കിട്ടിയിട്ടുള്ളൂ.''


അപ്പോള്‍ എന്ത് കൊണ്ടാണ് മറ്റു മലയാളി പുരുഷന്മാര്‍ ആ വസ്ത്രം ധരിക്കാത്തത് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്  ഉടനെ തന്നെ എല്ലാരെയും നമുക്ക് അങ്ങനെ ആക്കാന്‍ പറ്റില്ല.ആദ്യം ഞാനും എന്റെ കുടുംബവും നന്നാവുക''എന്ന് 


പക്ഷെ കന്തൂറ എന്ന പോസ്റ്റില്‍ ഇട്ട ചോദ്യത്തിന് ഇപ്പോഴും ആരും മറുപടി തന്നില്ല  

ചോദ്യം വീണ്ടും  'എന്ത് കൊണ്ടാണ് മലയാളിത്തമുള്ള മുണ്ട് വിട്ടുകളഞ്ഞ് മലയാളി പുരുഷന്മാര്‍ പാശ്ചാത്യ വസ്ത്രമായ പാന്റ്‌സ് , ജീനസ്, ടൈ, കോട്ട് , ബനിയന്‍ , ടീ ഷര്‍ട്ട് എന്നിവയിലേക്ക് കളം മാറ്റി ചവിട്ടിയത്?? എന്തുകൊണ്ടാണ് അവര്‍ ശരീര മുഴുപ്പുകളെയും വടിവുകളെയും പ്രദര്‍ശിപ്പിക്കുന്ന വിധം വസ്ത്രം ധരിക്കാന്‍ മുതിര്‍ന്നത് . ദൈവത്തെയും മനുഷ്യനെയും ഭയബഹുമാനമില്ലാതെ വസ്ത്രം ധരിക്കാന്‍ (അത്തരം ആണുങ്ങളോട് മാത്രമാണ് ഈ കമന്റ് ) അവര്‍ സംസ്‌കാരശൂന്യരായത് എന്ന് മുതലാണ്'' 


ഈ പോസ്റ്റില്‍ വ്യക്തിപരമായ അധിക്ഷേപം പ്രോത്സാഹിപ്പിക്കുന്നില്ല



2013, മേയ് 8, ബുധനാഴ്‌ച

കന്തൂറ

face book link 

ഇന്ത്യവിഷൻ  റിപോർടർ ഫൗസിയ യുടെ പുതിയൊരു റിപോർട്ടിന്റെ  വാലിൽ കടിച്ചു തൂങ്ങി കുറെ പേർ  പർദ്ദ എന്ന് നമ്മൾ ഇപ്പോൾ വിവക്ഷിക്കുന്ന ഒരേയൊരു കറുത്ത  ഉടുപ്പിൻറെ  മഹത്വവും അത് ധരിക്കുന്ന സ്ത്രീകളുടെ മാന്യതയും ഘോരഘോരം പ്രഭാഷിക്കുന്നത് എമ്പാടും വായിച്ചു.

തലയിൽ  തട്ടം പോലും ഇല്ലാതെ ഫൗസിയ വാർത്ത  അവതരിപ്പിച്ചതായിരുന്നു ചിഅൽര് കുറ്റമായി കണ്ടു പിടിച്ചത്. വാർത്തയിൽ അവർ മുന്നോട്ടു വച്ച പല ചിന്തകളും അപ്പാടെ അവഗണിച്ച ശേഷം  അവർ പറഞ്ഞ പർദ്ദ പരാമർശത്തെ മാത്രം കേട്ട ശേഷം  "ഭർതൃമതികളായ സ്ത്രീകളെ കാണുമ്പോൾ വെപ്പാട്ടികൾക്കുണ്ടാകുന്ന ഒരു വികാരം മാത്രമാക്കി കാണുക  " എന്ന അടിക്കുറിപ്പോടെ  ഇസ്ലാമിനു നാണക്കേട്‌ ഉണ്ടാക്കുന്ന വിധത്തിൽ  അഭാസകരമായ കമന്റ് എഴുതിയ ആഷിക്, നിങ്ങൾ പടച്ചവനോട്‌ മാപ്പ് പറയേണ്ടി വരും .

പർദ്ദ എന്ന വിഷയത്തിൽ അല്ല ഈ ചർച്ച  തുടരാൻ പോകുന്നത് .അത് കൊണ്ട് തന്നെ പർദ്ദ എന്ന് വിളിക്കുന്ന അബായ, ബുർഖ എന്നിവയെ കുറിച്ചുള്ള ചര്ച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല  . പകരം കന്തൂറ, സ്വവബ,  ബിഷത് തുടങ്ങിയ ആണ്‍ വസ്ത്രങ്ങളെ കുറിച്ച് ചര്ച്ചയാകാം . എന്ത് കൊണ്ടാണ് മലയാളിത്തമുള്ള മുണ്ട് വിട്ടുകളഞ്ഞ്  മലയാളി പുരുഷന്മാർ  പാശ്ചാത്യ വസ്ത്രമായ പാന്റ്സ് , ജീനസ്, ടൈ, കോട്ട് , ബനിയൻ , ടീ ഷർട്ട്  എന്നിവയിലേക്ക് കളം  മാറ്റി ചവിട്ടിയത്?? എന്തുകൊണ്ടാണ് അവർ ശരീര മുഴുപ്പുകളെയും വടിവുകളെയും  പ്രദർശിപ്പിക്കുന്ന  വിധം വസ്ത്രം ധരിക്കാൻ മുതിർന്നത് . ദൈവത്തെയും മനുഷ്യനെയും ഭയബഹുമാനമില്ലാതെ  വസ്ത്രം ധരിക്കാൻ (അത്തരം ആണുങ്ങളോട് മാത്രമാണ് ഈ കമന്റ്  ) അവർ  സംസ്കാരശൂന്യരായത് എന്ന് മുതലാണ്‌


കേരളത്തിൽ തുണിക്കച്ചവടം നടത്തുകയും പുതിയ തരം  പർദ്ദ ഡിസൈനുകൾ  ഉണ്ടാക്കുകയും ചെയ്യുന്ന വലിയ കച്ചവടക്കരോട് ഒരു നിര്ദ്ദേശം - എന്ത് കൊണ്ട് നമുക്ക്  കന്തൂറ, സ്വവബ,  ബിഷത് തുടങ്ങിയ ആണ്‍ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു കൂടാ?? ഒരു വലിയ ഷെയർ ഞാനും എടുത്തേക്കാം

2013, മേയ് 2, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 2005

ഫേസ് ബുക്ക്‌ ലിങ്ക് 


വിവരാവകാശ നിയമം നമ്മള്‍ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ??  ഈ നിയമം അഴിമതിക്കാരെയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരെയും കുടുക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്നതാണ്


വിവരാവകാശം
ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയിലെ ഏത് പബ്ളിക് അതോറിറ്റിയുടെയും കൈവശത്തിലോ നിയന്ത്രണത്തിലോ ഉളളതും  “വിവരം” എന്ന വിഭാഗത്തില്‍ വരുന്നതുമായ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന
4 വിധത്തില്‍ ലഭിക്കാനുളള അവകാശമാണ് വിവരാവകാശം
(1) പ്രമാണങ്ങളും രേഖകളും പ്രവര്‍ത്തിയും പരിശോധിയ്ക്കാനുളള അവകാശം
(2) പ്രമാണങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും കുറിപ്പുകള്‍ എടുക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനും ഭാഗങ്ങള്‍മാത്രം എടുക്കുന്നതിനുമുളള അവകാശം
(3) ഏത് പദാര്‍ത്ഥത്തിന്‍്റേയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കുന്നതിനുളള അവകാശം
(4) കമ്പ്യൂട്ടറിലോ  അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ഇലക്ട്രോണിക് രീതിയില്‍ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങള്‍ ഡിസ്കുകള്‍, ഫ്ളോപ്പികള്‍, തുടങ്ങിയവയില്‍ പകര്‍ത്തിയോ, അല്ളെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്ക് രൂപത്തിലോ, പ്രിന്‍്റ് ഒൗട്ടുകള്‍ വഴിയോ എടുക്കുന്നതിനുമുളള അവകാശം . ഇതാണ് വിവരാവകാശം


“വിവരം” എന്നാല്‍
ഒരു പബ്ളിക് അതോറിറ്റിയുടെ (പൊതു സ്ഥാപനങ്ങള്‍) കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള രേഖകള്‍, പ്രമാണങ്ങള്‍, കുറിപ്പുകള്‍, സര്‍ക്കുലറുകള്‍, ഉത്തരവുകള്‍ ലോഗ് ബുക്കുകള്‍് കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പേപ്പറുകള്‍, ഇ-മെയിലുകള്‍,അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍, പത്രക്കുറിപ്പുകള്‍, പേപ്പറുകള്‍, സാമ്പിളുകള്‍, മാതൃകകള്‍ തുടങ്ങിയവയും ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിച്ചിട്ടുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നു.



ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005



അപേക്ഷാഫീസ് - 10 രൂപ
ഉത്തരം ലഭിക്കുന്നതിന്:
ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 2 രൂപ
വലിയ പേജുകൾ - യഥാർത്ഥ ചെലവ്
വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)




അപേക്ഷിച്ച വിവരം നൽകാൻ: അപേക്ഷ നൽകിയ തീയതി മുതൽ 30 ദിവസം
അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാൻ : 5 ദിവസം
അപേക്ഷ നിരസിക്കാൻ : 5 ദിവസം
ചെലവുതുക അടക്കാനാവശ്യപ്പെട്ടതു മുതൽ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.
മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ: 40 ദിവസം
മൂന്നാംകക്ഷിയോട് അഭിപ്രായമാരായാൻ: 5 ദിവസം
മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്ക്: 10 ദിവസം.
ഒന്നാം അപ്പീലിന് : 30 ദിവസം
ഒന്നാം അപ്പീൽ തീർപ്പാക്കുന്നതിന് : 30 ദിവസം / 45 ദിവസം (മതിയായ കാരണം രേഖപ്പെടുത്തണം)
രണ്ടാം അപ്പീലിന് : 90 ദിവസം



അപേക്ഷകൾ സ്വീകരികാതിരിക്കുകയോ,
നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ,
മനപ്പൂർവ്വം വിവരം നിരസിക്കുകയോ,
അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ,
വിവരരേഖകൾ നശിപ്പിക്കുകയോ,
വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ,
പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.


നിയമം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം
 


വിവരാവകാശ നിയമം ഉപയോഗിക്കുന്ന ബുദ്ധിമാന്മാരായ വ്യക്തി ആകാന്‍ താല്പര്യമുള്ളയാളാണോ താങ്കള്‍ ? എങ്കില്‍ താങ്കള്‍ക്കൊപ്പം നില്‍ക്കാനും സഹായങ്ങള്‍ നല്‍കാനും ഒരുപാട് പേരുണ്ട്. വന്നാലും !
വിവരാവകാശികള്‍ എന്ന ഗ്രൂപ്പിലേക്ക് സ്വാഗതം !

വിവരാവകാശം വഴി നേടിയ വിവരങ്ങളും അനുബന്ധ വാര്‍ത്തകളും ഇവിടെ പോസ്റ്റ് ചെയ്യാം !


ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...