2013, മേയ് 2, വ്യാഴാഴ്‌ച

വിവരാവകാശ നിയമം 2005

ഫേസ് ബുക്ക്‌ ലിങ്ക് 


വിവരാവകാശ നിയമം നമ്മള്‍ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ??  ഈ നിയമം അഴിമതിക്കാരെയും അധികാരം ദുര്‍വിനിയോഗം ചെയ്യുന്നവരെയും കുടുക്കാന്‍ സാധാരണക്കാരനെ സഹായിക്കുന്നതാണ്


വിവരാവകാശം
ഒരു ഇന്ത്യന്‍ പൗരന് ഇന്ത്യയിലെ ഏത് പബ്ളിക് അതോറിറ്റിയുടെയും കൈവശത്തിലോ നിയന്ത്രണത്തിലോ ഉളളതും  “വിവരം” എന്ന വിഭാഗത്തില്‍ വരുന്നതുമായ കാര്യങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന
4 വിധത്തില്‍ ലഭിക്കാനുളള അവകാശമാണ് വിവരാവകാശം
(1) പ്രമാണങ്ങളും രേഖകളും പ്രവര്‍ത്തിയും പരിശോധിയ്ക്കാനുളള അവകാശം
(2) പ്രമാണങ്ങളില്‍ നിന്നും രേഖകളില്‍ നിന്നും കുറിപ്പുകള്‍ എടുക്കുന്നതിനും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ എടുക്കുന്നതിനും ഭാഗങ്ങള്‍മാത്രം എടുക്കുന്നതിനുമുളള അവകാശം
(3) ഏത് പദാര്‍ത്ഥത്തിന്‍്റേയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കുന്നതിനുളള അവകാശം
(4) കമ്പ്യൂട്ടറിലോ  അതുപോലുള്ള മറ്റു സംവിധാനങ്ങളിലോ ഇലക്ട്രോണിക് രീതിയില്‍ ശേഖരിച്ച് വച്ചിട്ടുള്ള വിവരങ്ങള്‍ ഡിസ്കുകള്‍, ഫ്ളോപ്പികള്‍, തുടങ്ങിയവയില്‍ പകര്‍ത്തിയോ, അല്ളെങ്കില്‍ മറ്റേതെങ്കിലും ഇലക്ട്രോണിക്ക് രൂപത്തിലോ, പ്രിന്‍്റ് ഒൗട്ടുകള്‍ വഴിയോ എടുക്കുന്നതിനുമുളള അവകാശം . ഇതാണ് വിവരാവകാശം


“വിവരം” എന്നാല്‍
ഒരു പബ്ളിക് അതോറിറ്റിയുടെ (പൊതു സ്ഥാപനങ്ങള്‍) കൈവശത്തിലോ നിയന്ത്രണത്തിലോ ഉളള രേഖകള്‍, പ്രമാണങ്ങള്‍, കുറിപ്പുകള്‍, സര്‍ക്കുലറുകള്‍, ഉത്തരവുകള്‍ ലോഗ് ബുക്കുകള്‍് കരാറുകള്‍, റിപ്പോര്‍ട്ടുകള്‍, പേപ്പറുകള്‍, ഇ-മെയിലുകള്‍,അഭിപ്രായങ്ങള്‍, ഉപദേശങ്ങള്‍, പത്രക്കുറിപ്പുകള്‍, പേപ്പറുകള്‍, സാമ്പിളുകള്‍, മാതൃകകള്‍ തുടങ്ങിയവയും ഇലക്ട്രോണിക് രൂപത്തില്‍ ശേഖരിച്ചിട്ടുള്ള കാര്യങ്ങളും ഉള്‍പ്പെടുന്നു.



ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്‌ വിവരാവകാശനിയമം 2005



അപേക്ഷാഫീസ് - 10 രൂപ
ഉത്തരം ലഭിക്കുന്നതിന്:
ഒരു സാധാരണ പേജിന്‌ (എ 4 സൈസ്)- 2 രൂപ
വലിയ പേജുകൾ - യഥാർത്ഥ ചെലവ്
വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്‌) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)




അപേക്ഷിച്ച വിവരം നൽകാൻ: അപേക്ഷ നൽകിയ തീയതി മുതൽ 30 ദിവസം
അപേക്ഷ മറ്റൊരു വിവരാധികാരിക്കു കൈമാറാൻ : 5 ദിവസം
അപേക്ഷ നിരസിക്കാൻ : 5 ദിവസം
ചെലവുതുക അടക്കാനാവശ്യപ്പെട്ടതു മുതൽ പണമടക്കുന്നതു വരെയുള്ള സമയം കണക്കിലെടുക്കില്ല.
മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ: 40 ദിവസം
മൂന്നാംകക്ഷിയോട് അഭിപ്രായമാരായാൻ: 5 ദിവസം
മൂന്നാംകക്ഷിയ്ക്ക് മറുപടിയ്ക്ക്: 10 ദിവസം.
ഒന്നാം അപ്പീലിന് : 30 ദിവസം
ഒന്നാം അപ്പീൽ തീർപ്പാക്കുന്നതിന് : 30 ദിവസം / 45 ദിവസം (മതിയായ കാരണം രേഖപ്പെടുത്തണം)
രണ്ടാം അപ്പീലിന് : 90 ദിവസം



അപേക്ഷകൾ സ്വീകരികാതിരിക്കുകയോ,
നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാതിരിക്കുകയോ,
മനപ്പൂർവ്വം വിവരം നിരസിക്കുകയോ,
അറിഞ്ഞുകൊണ്ട് തെറ്റായതോ, അപൂർണ്ണമായതോ ആയ വിവരം നൽകുകയോ,
വിവരരേഖകൾ നശിപ്പിക്കുകയോ,
വിവരം നൽകുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ,
പ്രതിദിനം 250 രൂപാ നിരക്കിൽ, പരമാവധി 25000 രൂപാ വരെ പിഴശിക്ഷ ലഭിക്കും. കൂടാതെ, വകുപ്പുതലത്തിൽ അച്ചടക്കനടപടിയും ഉണ്ടായേക്കാം. ശിക്ഷാധികാരം കമ്മീഷനാണ്. വിവരാധികാരി, വിവരം നൽകുന്നതിന് ആവശ്യപ്പെട്ട, മറ്റേതൊരു ഉദ്യോഗസ്ഥനും ഇവ ബാധകമാണ്.


നിയമം വിശദമായി വിക്കിപീഡിയയില്‍ വായിക്കാം
 


വിവരാവകാശ നിയമം ഉപയോഗിക്കുന്ന ബുദ്ധിമാന്മാരായ വ്യക്തി ആകാന്‍ താല്പര്യമുള്ളയാളാണോ താങ്കള്‍ ? എങ്കില്‍ താങ്കള്‍ക്കൊപ്പം നില്‍ക്കാനും സഹായങ്ങള്‍ നല്‍കാനും ഒരുപാട് പേരുണ്ട്. വന്നാലും !
വിവരാവകാശികള്‍ എന്ന ഗ്രൂപ്പിലേക്ക് സ്വാഗതം !

വിവരാവകാശം വഴി നേടിയ വിവരങ്ങളും അനുബന്ധ വാര്‍ത്തകളും ഇവിടെ പോസ്റ്റ് ചെയ്യാം !


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...