ഫേസ് ബുക്ക് ലിങ്ക് |
ഞാന്‍ സൈക്കിളില്‍ നിന്ന് പധക്കോം എന്ന ശബ്ദത്തോടെ കവലയില്‍ നിലത്ത് വീണ ഉടനെ സൈക്കിളിന് മുന്നില്‍ സഡന്‍ ബ്രേക്കിട്ട വെളുത്ത ഹോണ്ട ആക്ടീവ മുതലാളി പയ്യന്‍ 'അയ്യേ'എന്ന് ചിരിച്ചു. പബ്ലിക് ലൈബ്രറി ജംഗഷനില്‍ ചായക്കട നടത്തുന്ന കുട്ടിച്ചേട്ടന്‍ ഞെട്ടിത്തരിച്ച് ചായ ആററ്ല്‍ പെട്ടെന്ന് നിറുത്തി '...ഔ....'ന്ന് ശബ്ദമുണ്ടാകി.
പ്ലീ എന്നായിരുന്നു അപ്പോള്‍ എന്‍റെ മുഖഭാവം . പാതി വായ പിളര്‍ന്ന പോലെ ബക്കിള്‍ ഇളകിയ ഇടതു കാലിലെ ചെരുപ്പ് ദൂരെ മാറി തെറിച്ചു വീണു. ഇടതു കൈ കുത്തി വീണത് കൊണ്ട് ഉള്ളം കയ്യിലെ തൊലി ഇളകി മാറി. അപ്പോഴും സൈക്കിള്‍ ഉരഞ്ഞ് സ്കൂട്ടരിന്റെ മഡ് ഗാര്‍ഡ്‌ന്റെയോ സൈക്കിളിന്റെയോ പെയിന്‍റ് ഇളകിയോ എന്നാണു പിടഞ്ഞു നോക്കിയത്. പെയിന്‍റ് പോയാല്‍ അവന്റെ ചിരി പോകുമെന്ന് എനിക്ക് തോന്നി. പക്ഷെ ഇല്ല. കുഴപ്പമില്ല.
അപ്പുറത്തെ അലുമിനിയം കടയിലെ ചേട്ടന്‍ ഓടി വന്നു സൈക്കിള്‍ എന്‍റെ മേല്‍ നിന്ന് പൊക്കി മാറ്റി വച്ചപ്പോഴേ ഞാന്‍ സമാധാനിപ്പിച്ചു- ഹേയ് ഒറ്റ കുഴപ്പവുമില്ല.
അപ്പോഴും മുഖം '...പ്ലീ ....'
, ഓട്ടോ സ്റാന്‍ഡ് , മാര്‍ജിന്‍ ഫ്രീ ഷോപ്പിലെ സെക്യൂരിറ്റി, റെഡി മെയ്ഡ് ഷോപ്പിലെ ആന്റി, എന്നും ചായ കഴിക്കുന്ന കടയിലെ അനോഷേട്ടന്‍ അടക്കം പത്തു മുപ്പതു പേര്‍ ഈ വീഴ്ചക്ക് ദൃക്സാക്ഷികളായി.
(ഇത് രണ്ടാം വീഴ്ച ..ആദ്യ വീഴ്ച നാട്ടുകാര്‍ കണ്ടില്ല. അതും റോഡിന്റെ ഒത്തനടുക്ക് !! അത് കൊണ്ട് ചമ്മലുമില്ല. )
സൈക്കിള്‍ ഉണ്ടല്ലോ, ഉടനെ ചെരിപ്പെടുത്തു കാലില്‍ ഇട്ടു ഒറ്റ ചവിട്ടിനു രംഗത്ത് നിന്നും ഓടി രക്ഷപ്പെട്ടു. നേരെ ജനയുഗം ബ്യൂറോയുടെ വഴിയിലേക്ക് സൈക്കിള്‍ കടത്തി. കൂട്ടുകാരിയെ വിളിച്ചു അവിടെയുള മറ്റൊരു ചങ്ങാതിയോട് സൈക്കിള്‍ ഹോസ്റ്റ്ലിലെത്തിക്കാന്‍ പറഞ്ഞിട്ട് തിരിയുന്നതിനിടെ അങ്ങേ അറ്റത്തു ഓട്ടോ ഓടിച്ചു വന്ന ചേട്ടന്‍ വക ഒരു കമന്റ് - ''ഹി ഹി ഹി ...വീഴല്ലേ വീഴല്ലേ .....''
പിന്നേം ....പ്ലീ.....
അങ്ങനങ്ങ് ചമ്മിക്കാണിക്കാന്‍ പറ്റുമോ- '' ഇടക്കൊക്കെ ഒന്ന് വീഴണ്ടേ ചേട്ടാ .. അതല്ലേ ഒരു സുഖം. ..''
അതെ ..അതാണ് അതിന്‍റെയൊരു സുഖം....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!