ഫേസ് ബുക്ക് ലിങ്ക് |
പനി ബാധിതനായ പിതാവിനെ ബല പ്രയോഗത്തിലൂടെ കിടത്തിചികിത്സക്ക് വിധേയനാക്കുകയും മാനസിക രോഗിയാക്കാന്‍ മരുന്ന് നല്‍കുകയും അനുവാദമില്ലാതെ മരുന്ന് പരീക്ഷണം നടത്തുകയും ചെയ്ത നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി ഡോക്ടറായ മകന്‍ രംഗത്തത്തെി.
ആശുപത്രികള്‍ക്കെതിരെ നിയമനടപടികള്‍ക്കൊരുങ്ങുകയാണ് ഈ യുവാവ്.
അനാവശ്യ ചികിത്സകളെ കുറിച്ചാരാഞ്ഞപ്പോള്‍ പിതാവിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തുമെന്ന് ഡോക്ടര്‍ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
കേരള ടൈംസില്‍ ഫോട്ടോ ജേണലിസ്റ്റ് ആയിരുന്ന എറണാകുളം പച്ചാളം ആതിരയില്‍ ആര്‍. വിജയകുമാര്‍ (51) ഇപ്പോള്‍ എഴുന്നേല്‍ക്കാനാകാതെ വീല്‍ചെയറിലാണ് കഴിയുന്നത്. 15 ലക്ഷത്തിലധികം രൂപ ചെലവഴിച്ച ശേഷം ഇനി ചികിത്സക്ക് പണമില്ളെന്ന് അറിയിക്കുന്നത് വരെ ആശുപത്രിയില്‍ നിന്നും വിജയകുമാറിനെ വിട്ടുനല്‍കിയില്ലെന്ന് മകനായ ഡോ. രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരിയിലാണ് വിജയകുമാറിനെ നിര്‍ബന്ധപൂര്‍വം ചികിത്സക്ക് പ്രവേശിപ്പിച്ചത്. തലയിടിച്ച് വീണ ഡോ. രാഹുല്‍ ഇതേ ആശുപത്രിയില്‍ കിടത്തി ചികിത്സയില്‍ കഴിയുന്നതിനിടെ പരിചരിക്കാന്‍ വന്നപ്പോഴാണ് സംഭവം. മകനെ പരിചരിക്കാന്‍ നിന്നിരുന്ന വിജയകുമാറിനെ ബലം പ്രയോഗിച്ച് സ്ട്രക്ചറില്‍ കിടത്തി ഡോക്ടറുടെ പക്കലത്തെിച്ചു. മയക്കുന്നതിനുള്ള കുത്തിവെപ്പ് നല്‍കിയ വിജയകുമാറിനെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റി. സാധാരണ പനി മാത്രമുള്ള വിജയകുമാറിന് മാനസിക വിഭ്രാന്തി ബാധിച്ചവര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കുത്തിവെച്ചതായി ഡോ. രാഹുല്‍ പിന്നീട് കണ്ടത്തെിയിരുന്നു. വിജയകുമാര്‍ മയക്കം വിട്ടുണരുന്ന എല്ലാ സമയത്തും ഈ മരുന്ന് കുത്തിവെക്കും. 11 ദിവസം ഈ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞതോടെ കോമ അവസ്ഥയിലേക്കത്തെി.
തലക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിനോട് മനോവിഷമം ഉണ്ടാകരുതെന്ന് കരുതി വീട്ടുകാര്‍ വിവരമറിയിച്ചിരുന്നില്ല. മാനസിക രോഗമാണ് വിജയകുമാറിനെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ വീട്ടുകാര്‍ വിജയകുമാറിനെ മാനസിക രോഗാശുപത്രിയിലത്തെിച്ചു. എന്നാല്‍, അദ്ദേഹം മാനസിക രോഗിയല്ളെന്നും ഞരമ്പുകള്‍ക്കുണ്ടായ ബലക്കുറവ് മൂലമാണ് അസുഖം വഷളായതെന്നും അവിടെയുള്ള ഡോക്ടര്‍ വ്യക്തമാക്കിയതത്രെ.
പിന്നീട് തുടര്‍ചികിത്സകള്‍ക്കായി വിജയകുമാറിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലത്തെിച്ചു. അവിടെ അപൂര്‍വം ചിലരില്‍ കാണുന്ന പ്രത്യേകതരം അസുഖമാണെന്ന് പറഞ്ഞ ഡോക്ടര്‍ ന്യൂറോ സര്‍ജിക്കല്‍ വിഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് അനുമതി വാങ്ങാതെ തുടക്കം കുറിച്ചു. ഉയര്‍ന്ന ഡോസിലുള്ള സ്റ്റിയറോയ്ഡുകള്‍ നല്‍കിയ ഡോക്ടര്‍ പെട്ടെന്നൊരുദിവസം എല്ലാം നിര്‍ത്തിവെച്ചു. പതിയെ ഡോസ് കുറച്ച് കൊണ്ട് വരേണ്ട ഇത്തരം മരുന്നുകള്‍ പെട്ടെന്ന് നിര്‍ത്തലാക്കുന്നത് രോഗിയെ ദോഷകരമായി ബാധിക്കും. മുഴുവന്‍ ശരീരവും സ്കാന്‍ ചെയ്ത് ഫലം വരുന്നതുവരെ കാത്തിരിക്കാതെ വീണ്ടും ഉയര്‍ന്ന ഡോസിലുള്ള മരുന്നുകള്‍ നല്‍കി.
തീര്‍ത്തും അവശനായ രോഗിയെ ആദ്യം ചികിത്സിച്ച് ആശുപത്രിയിലേക്ക് വീട്ടുകാരുടെ സമ്മതമില്ലാതെ കൊണ്ടുപോവുകയും വെന്‍റിലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കാന്‍സര്‍ രോഗികള്‍ക്ക് ചെയ്യുന്ന വിധം കഴുത്തില്‍ ദ്വാരമിടുന്ന ശസ്ത്രക്രിയ നടത്തി. ഈ സമയത്താണ് മരുന്നുകളുടെ വിവരമാരാഞ്ഞ ഡോക്ടര്‍ രാഹുലിനെ പിതാവിന്‍റെ ജീവന്‍െറ പേരില്‍ ഭീഷണിപ്പെടുത്തിയതെന്നും രാഹുല്‍ പറഞ്ഞു. 32 ദിവസമായി ഐ.സി.യുവില്‍ കഴിയുന്നതിനിടെ പണം തീര്‍ന്നെന്ന് അറിയിച്ച ശേഷം വിട്ടുകിട്ടിയ പിതാവിനെ കഴിഞ്ഞ ഒരു മാസമായി ആയുര്‍വേദ ചികിത്സക്ക് പ്രവേശിപ്പിച്ചു. രോഗി ഇപ്പോള്‍ എഴുന്നേറ്റിരിക്കാന്‍ പ്രാപ്തനാണ്.
ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ ജീവനക്കാരനായി പ്രവേശിക്കാന്‍ അഭിമുഖം കഴിഞ്ഞിരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടായത്. ജോലി വേണ്ടെന്ന് വെച്ച രാഹുലിന് തുടര്‍ പഠനത്തിന് പോകാന്‍ അവസരം കിട്ടിയെങ്കിലും പിതാവിന്‍റെ ദാരുണാവസ്ഥ മൂലം കഴിഞ്ഞില്ല. പിതാവിന്‍റെ ഫോട്ടോ സ്റ്റുഡിയോ നോക്കി നടത്തുന്ന അമ്മ ബിന്ദു ഇപ്പോള്‍ മാനസികമായി തകര്‍ന്നു. അനുജനും ഇന്‍ഫോപാര്‍ക്കില്‍ എന്‍ജിനീയറുമായ റൂബനും ഇപ്പോള്‍ ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പിതാവിന്‍റെ പരിചരണത്തിലാണ്.
ഒട്ടുമിക്ക രോഗികള്‍ക്കും ഇതേ അവസ്ഥ തന്നെയാണെന്നും കൂടുതല്‍ പേരെ രക്ഷിക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോക്ടര്‍ രാഹുലിനൊപ്പമത്തെിയ ജനാരോഗ്യ പ്രസ്ഥാന പ്രവര്‍ത്തകര്‍ കെ.വി. സുധന്‍ വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!