ഫേസ് ബുക്ക് ലിങ്ക് |
രണ്ട് കൈയിലും വാരിയെടുത്താണ് അച്ഛന്‍ കാലിന്‍റെ ചലനശക്തി നഷ്ടപ്പെട്ട സാദര്‍ശിനെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലത്തെിച്ചത്. അച്ഛന്‍ മോന്‍സിയുടെ കഴുത്തില്‍ ചുറ്റിപിടിക്കണമെന്നുണ്ടെങ്കിലും കൈകള്‍ക്കും ചലനശക്തിയില്ല. ചികിത്സ പിഴവുമൂലം ജീവിതം നിശ്ചലാവസ്ഥയിലായ ഈ പതിനൊന്നുകാരനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അമ്മ സാനിമോള്‍ക്ക് കരച്ചിലടക്കാനായില്ല. നെഞ്ച് തകര്‍ന്ന് രണ്ട് തുള്ളി കണ്ണുനീര്‍ അച്ഛന്‍െറ കണ്ണില്‍ നിന്നും വീണത് കണ്ടുനിന്നവരുടെ കണ്ണുകള്‍ കൂടി നനയിച്ചു.
എല്ലാത്തിനും സാക്ഷിയായി സാദര്‍ശിന്‍െറ അനുജന്‍ അഭിനന്ദ് നിശബ്ദനായി നിന്നു. ചൊവ്വാഴ്ച കച്ചേരിപ്പടി ഗാന്ധിഭവനില്‍ ജനാരോഗ്യ പ്രസ്ഥാനം സംഘടിപ്പിച്ച ചികിത്സാ പിഴവ് മൂലം ദുരന്തമുണ്ടായവരുടെ സംഗമത്തിലാണ് ഹൃദയഭേദകമായ രംഗം അരങ്ങേറിയത്. പള്ളുരുത്തി സ്വദേശകളാണ് പെയിന്‍റ് പണിക്കാരായ മോന്‍സിയും വീട്ടമ്മയായ സാനിമോളും. മകന് ഒന്നേകാല്‍ വയസില്‍ വന്ന പനിയാണ് എല്ലാത്തിനും തുടക്കമിട്ടത്.
നേരിയ പനി കണ്ടപ്പാടെ ആധിപൂണ്ട മാതാപിതാക്കള്‍ മകനെ ഡോക്ടറുടെ അടുത്തത്തെിച്ചു. പനി മാറാത്തതിനാല്‍ നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. അവിടെ 52 ദിവസമാണ് കുഞ്ഞിനെ ഐ.സി.യുവില്‍ കിടത്തിയത്. പനി മാറാത്തതിന്‍െറ കാരണമോ ശരിയായ രോഗവിവരമോ ഡോക്ടര്‍ പറഞ്ഞില്ല. ഇത്രയും ദിവസം ആശുപത്രിയില്‍ കിടന്നിട്ടും കുട്ടിയുടെ പനി മാറിയില്ല. ഇടക്കിടെ പനി വരുമ്പോഴൊക്കെ ഇതേ ഡോക്ടറെ തന്നെയാണ് സമീപിക്കാറുള്ളത്.
ഡോക്ടര്‍ ആശുപത്രി മാറിയപ്പോഴും ഈ മാതാപിതാക്കള്‍ മകനെ കൂട്ടി ആ ആശുപത്രിയിലുമത്തെി. ഒരിക്കല്‍ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് വാങ്ങുന്നതിനിടെയാണ് മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന ഡോസ് കൂടിയ മരുന്നുകളാണ് ഇവയെന്ന് മനസിലായത്. ചികിത്സക്കിടെ സാദര്‍ശിന്‍െറ കവിളുകള്‍ നീരുവന്നു തൂങ്ങി. ഇതിനിടെ കൈകാലുകളുടെ ചലനശേഷി നഷ്ടപെടാന്‍ തുടങ്ങിയിരുന്നു. എട്ടാം വയസില്‍ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടതോടെ നിലവില്‍ ഹോമിയോ ചികിത്സയില്‍ അഭയം തേടിയിരിക്കുകയാണ് ഇവര്‍.
രണ്ടുസെന്‍റ് ഭൂമി മാത്രമുള്ള ഈ കുടുംബം ഇതുവരെ മകന്‍റെ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവാക്കി. ഇനി വീടിരിക്കുന്ന ഈ ഭൂമി മാത്രമാണ് ബാക്കിയുള്ളത്. സ്കൂളില്‍ പോകാന്‍ പറ്റാത്തതിനാല്‍ വീട്ടിലിരുത്തിയാണ് കുഞ്ഞിനെ പഠിപ്പിക്കുന്നത്.
ചികിത്സ പിഴവ് ദുരിതത്തിലായി മുളന്തുരുത്തി സ്വദേശിയും 36 കാരനുമായ ജോര്‍ജ് മറ്റൊരു കഥയാണ് പറഞ്ഞത്. കിഡ്നി സ്റ്റോണ്‍ ചികിത്സക്ക് വന്ന അദ്ദേഹത്തിന് സ്റ്റിയറോയ്ഡ് ഇഞ്ചക്ക്ഷന്‍ നല്‍കിയതോടെ വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ടു. 15 ലക്ഷത്തിലധികം രൂപ ചെലവായി. തിരുവാണിയൂര്‍ സ്വദേശി ടി.വി. ശശി, പൗലോസ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സ്വകാര്യാശുപത്രിയില്‍ പനിക്ക് ചികിത്സതേടി ശരീരം തളര്‍ന്നുപോയ ഫോട്ടോഗ്രാഫര്‍ വിജയകുമാറിന്‍റെ മകന്‍ ഡോ. രാഹുലും സംഗമത്തില്‍ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!