ഫേസ് ബുക്ക് ലിങ്ക് |
നിര്‍ബന്ധിത പ്രാര്‍ഥനയും അതിനെത്താത്തവരെ അധിക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ചതിന് നഗരത്തിലെ വനിതാഹോസ്റ്റലില്‍ നിന്ന് കൂട്ട കുടിയൊഴിപ്പിക്കല്‍. സി.എസ്.ഐ ഉത്തരകേരള മഹാ ഇടവകയുടെ കീഴില്‍ എറണാകുളം ബ്രോഡ്വേയില്‍ സി.എസ്.ഐ ഇമ്മാനുവല്‍ ചര്‍ച്ച് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.ഐ വര്‍ക്കിങ് വിമന്‍സ്ഹോസ്റ്റലിലെ നൂറില്‍ അധികം വനിതകളോടാണ് വെക്കേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്. നവീകരണത്തിന്‍െറ പേരിലാണ് നോട്ടീസ്.
പ്രതിഷേധിച്ചതിന് പ്രതികാരമായാണ് കുടിയൊഴിപ്പിക്കല്‍ എന്ന് ആരോപിച്ച് ഹോസ്റ്റലിലെ അന്തേവാസികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും കൈമാറിയ പരാതിപ്രകാരം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൊച്ചി നഗരസഭയുടെ മാര്‍ക്കറ്റ് ഹെല്‍ത്ത് സര്‍ക്കിള്‍ പരിധിയില്‍ നിരവധി ഹോസ്റ്റലുകള്‍ ഉണ്ടെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്‍െറ ലൈസന്‍സുള്ള ഒരേയൊരു ഹോസ്റ്റലാണ് ഇത്. ഇവിടെ അഡ്മിഷനായി വരുന്നവര്‍ക്ക് നല്‍കുന്ന പ്രോസ്പെക്ടസിലും ഹോസ്റ്റലിന്‍െറ ചുമരുകളില്‍ പതിച്ച വലിയ ബോര്‍ഡുകളിലും രണ്ടുനേരം പ്രാര്‍ഥനയുണ്ടെന്നും അന്തേവാസികള്‍ പങ്കെടുക്കണമെന്നും എഴുതിയിട്ടുണ്ട്. പ്രവേശനത്തിന് ശേഷം രാവിലെ ഏഴിനും രാത്രി ഏഴരക്കും നടക്കുന്ന ക്രിസ്ത്യന്‍ പ്രാര്‍ഥനയില്‍ ഏതെങ്കിലും കാരണവശാല്‍ പങ്കെടുക്കാനത്തെിയില്ളെങ്കിലോ മിനിറ്റുകള്‍ വൈകി എത്തിയാലോ അധിക്ഷേപം പതിവാണ്. പ്രോസ്പെക്ടസ് വായിച്ച് എഴുതി ഒപ്പിട്ട് നല്‍കിയതുകൊണ്ട് പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തവര്‍ക്ക് വെക്കേറ്റ് ചെയ്യാമെന്നുമാണ് അധികൃതരുടെ നിലപാട്.
ആഗ്രഹമുള്ളവര്‍ പങ്കെടുക്കട്ടെയെന്നും അല്ലാത്തവരെ ജാതി- മത ഭേദമന്യേ നിര്‍ബന്ധിക്കുകയും അധിക്ഷേപിക്കുകയും പിഴ അടപ്പിക്കുകയും ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്നും പലതവണ അന്തേവാസികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. മറ്റ് ജാതി മതസ്ഥര്‍ അവരുടെ മതാചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ ആ സമയത്ത് ചൊല്ലുന്നതിന്‍െറ പേരില്‍ വിളിച്ച് വരുത്തി അധിക്ഷേപിക്കുകയും കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ സ്വമേധയാ ഹോസ്റ്റല്‍ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും വിഷമതകളും ശാരീരിക അവശതകളുമുള്ളപ്പോള്‍ പ്രാര്‍ഥനാമുറയില്‍ എത്താന്‍ കഴിയാത്തവര്‍ അക്കാര്യം അറിയിച്ചാലും പരിഹസിക്കുകയാണ് പതിവ്.
പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥിനികള്‍ പഠനശേഷം രാത്രി ഏറെവൈകി ഉറങ്ങാന്‍ കിടക്കുന്നതിനാല്‍ വൈകി ഏഴുന്നേല്‍ക്കുന്നതും അധിക്ഷേപത്തിന് കാരണമാകാറുണ്ട്. ഇക്കഴിഞ്ഞ മേയ് 27 ന് ഹോസ്റ്റല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനും സി.എസ്.ഐ പള്ളിവികാരിയുമായ ഫാ. ജേക്കബ് ജോണ്‍ വിളിച്ചുകൂട്ടിയ യോഗത്തിലും അന്തേവാസികള്‍ ഇക്കാര്യം പരാതിയായി ഉന്നയിച്ചിരുന്നു. പ്രതിഷേധം ശക്തമാണെന്ന് മനസിലായതിനെതുടര്‍ന്ന് താല്‍പര്യമുള്ളവര്‍ മാത്രം പ്രാര്‍ഥനയില്‍ പങ്കെടുത്താല്‍ മതിയെന്ന് ചെയര്‍മാന്‍ പ്രഖ്യാപിച്ചു.
ഇതിനൊപ്പം ഹോസ്റ്റല്‍ ഫീസ് ഒറ്റയടിക്ക് 1600 രൂപ വര്‍ധിപ്പിച്ചതായും അറിയിപ്പ് നല്‍കി. ബാത്ത്റൂമുകളും ടോയ്ലറ്റുകളും ഓരോന്നും 300 ല്‍ അധികം തവണ ഉപയോഗിച്ചശേഷമാണ് ശുചിയാക്കുന്നതെന്നും വനിതകള്‍ക്ക് പലവിധ പകര്‍ച്ചവ്യാധികളും ഗുഹ്യരോഗങ്ങളും പടര്‍ന്നുപിടിക്കുന്നതായും അന്നത്തെ യോഗത്തില്‍ പരാതി ഉന്നയിച്ചിരുന്നു.
ടോയ്ലറ്റ് നവീകരണം ഉറപ്പ് നല്‍കിയ ചെയര്‍മാന്‍ ജൂലൈ ഒന്നിന് ഫീസ് വര്‍ധിപ്പിച്ച് വാങ്ങുന്നതിന് മുമ്പുതന്നെ അന്തേവാസികളെ ഹോസ്റ്റലില്‍ തന്നെ നിലനിര്‍ത്തി നവീകരണം പൂര്‍ത്തിയാക്കുമെന്നും ഉറപ്പുനല്‍കി. ഇതിന് കടകവിരുദ്ധമായാണ് ജൂലൈ 15 നകം വെക്കേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് പതിച്ചത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ളെന്ന് കുപ്രസിദ്ധിയാര്‍ജിച്ച കൊച്ചിയില്‍ അനധികൃത ഹോസ്റ്റലുകളിലേക്ക് താമസം മാറേണ്ടിവന്ന വനിതകള്‍ ഭീതിയിലാണ്. സി.എസ്.ഐ ഹോസ്റ്റല്‍ വാര്‍ഡന്‍ തന്നെ കൈമാറിയ വിലാസങ്ങളിലെ ഹോസ്റ്റലുകളില്‍ ബുക്കിനത്തെി അശ്ളീലം കേള്‍ക്കേണ്ടിവരികയും പണം നഷ്ടപ്പെടുകയും ചെയ്ത എറണാകുളം ഫോര്‍ഷോര്‍ റോഡിലെ കേന്ദ്രവിദ്യാഭ്യാസ സ്ഥാപനത്തിലെ ഏഴ് വിദ്യാര്‍ഥിനികളും പരാതി നകാനുള്ള ഒരുക്കത്തിലാണ്.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതും ഏപ്രില്‍- മെയ് മാസങ്ങളില്‍ പൊതു- സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്ന ട്രാന്‍സ്ഫറും മൂലം അധികൃതവും അനധികൃതവുമായ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് ഹോമുകളിലും റൂമുകള്‍ ലഭ്യമല്ല. അതിനാല്‍, നവീകരണം അവധിക്കാലത്തേക്ക് നീട്ടിവെക്കുകയോ ബദല്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടര വര്‍ഷം മുമ്പ് സി.എസ്.ഐ സഭയിലെ വനിതകള്‍ക്കായി നടത്തിയ ക്യാമ്പില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിനായി മുന്നറിയിപ്പില്ലാതെ ഹോസ്റ്റലിലെ അന്തേവാസികളോട് നാലുദിവസത്തേക്ക് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ വനിതകള്‍ സ്വയം ഗസ്റ്റ് ഫീ നല്‍കിയാണ് മറ്റ് ഹോസ്റ്റലുകളില്‍ താമസിച്ചത്.
ഒരുമാസം മുമ്പ് നടന്ന യോഗത്തില്‍ പ്രാര്‍ഥനയെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ഹോസ്റ്റല്‍ ചെയര്‍മാന്‍ ഫാ. ജേക്കബ് ജോണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. തുടര്‍ന്ന് ഇഷ്ടമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് പ്രാര്‍ഥന നടത്താതിരിക്കാന്‍ കഴിയില്ല. ആഗസ്റ്റ് ഒന്നുമുതലുള്ള നവീകരണത്തിന്‍റെ ഭാഗമായാണ് ജൂലൈ 15 മുതല്‍ ഹോസ്റ്റല്‍ അടച്ചിടുന്നതെന്നും അദ്ദേഹം പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!