ഏഴു വയസില്‍ തുടങ്ങിയതാണ് ജെസ്സിയുടെ പാട്ട്. ഇപ്പോള്‍ വയസ്സ് പതിനൊന്നേ ആയുള്ളൂ. പക്ഷെ, ആരും കൊതിച്ചു പോകുന്ന വമ്പന്‍ അവസരമാണ് ജെസ്സി ഹില്ളേല്‍ എന്ന മലയാളി പെണ്‍കിടാവിനെ തേടിയത്തെിയത്. സോണി മ്യൂസിക്സിന്‍്റെ 'വിത്ത് ലവ്' എന്ന ആല്‍ബത്തില്‍ 11 പാട്ടുകള്‍ പാടിയ ഈ കൊച്ചു മിടുക്കി ലോകമൊട്ടുക്കുമുളള സംഗീതാസ്വാദകരുടെ കണ്ണിലുണ്ണിയാണ്. ‘പച്ച പനം തത്തെ’ എന്ന മലയാളം പാട്ട് ഏറെ ഇഷ്ടപ്പെടുന്ന ഈ ആറാം ക്ളാസുകാരി മലയാളി പെണ്‍കുട്ടി അങ്ങനെ സംഗീത ലോകത്തിന്‍്റെ നെറുകയിലത്തെിയിരിക്കുന്നു. ന്യൂസിലാന്‍ഡ്സ് ഗോട്ട് ടാലന്‍ഡ് എന്ന പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ജെസ്സി. പരിപാടിയില്‍ പാട്ട് പാടി പ്രേക്ഷക മനസ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ മല്‍സരാര്‍ത്ഥിയെ കണ്ടപ്പോള്‍ സോണി മ്യൂസിക്ക് മറ്റൊന്നും ആലോചിക്കാന്‍ നിന്നില്ല, കൊത്തിക്കൊണ്ടു പോയി കൂട്ടത്തില്‍ കൂട്ടി.

നഴ്സറി ക്ളാസില്‍ പഠിക്കുന്ന പ്രായത്തില്‍ കാറിലെ സ്റ്റീരിയോയില്‍ നിന്നും കേള്‍ക്കുന്ന പാട്ടുകള്‍ അതേപടി പാടി ജെസ്സി ആദ്യം മാതാപിതാക്കളെ ഞെട്ടിച്ചു. വലുതായാപ്പോള്‍ ലോകത്തെ മുഴുവനും കയ്യലെടുക്കാന്‍ അവളുടെ ശബ്ദത്തിനു കഴിഞ്ഞു. രണ്ടു സഹോദരിമാരും ചേര്‍ന്ന് നടത്തുന്ന ഷോകള്‍ക്ക് ആരാധകര്‍ ഏറെയുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡ് പാര്‍ലിമെന്‍റ് സംഘടിപ്പിച്ച കാരളില്‍ പാടാന്‍ ജെസ്സിക്ക് അവസരം കിട്ടി.ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന വലിയ പാട്ടുകാരും സംഗീത സംവിധായകരും രാഷ്ട്ര തലവന്മാരും പങ്കെടുത്ത പരിപാടിയിലാണ് അവസരം ഒരുങ്ങിയത്. പാട്ട് കഴിഞ്ഞതും ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജെസിക്ക് അടുക്കല്‍ ഓടിയത്തെിയാണ് അത്ഭുതവും അഭിനന്ദനവും അറിയിച്ചത്.
ലോസാഞ്ചല്‍സില്‍ നടന്ന കലകളുടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലാന്‍ഡിനെ പ്രധിനിധീകരിച്ചത് ഈ മലയാളിക്കുട്ടിയാണ്. അന്ന് അവിടെയത്തെിയ വലിയൊരു ഗുരുവിന്‍്റെ ചെറിയ ശിഷ്യ ആകാന്‍ കഴിഞ്ഞതാണ് തന്‍െറ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നു ഈ മിടുക്കി പറയുന്നു. മൈക്കിള്‍ ജാക്സണ്‍ , ഹിറ്റ്നി ഹൂസ്ററണ്‍ , ജോണ്‍ കൊര്‍ബല്‍ എന്നിവരുടെ പരിശീലകന്‍ ആയ സേത്റിംഗ്സ് ആണ് ആ ഗുരുവെന്നു കൂടി ഓര്‍ക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!