അതിവൈകാരികത നിറഞ്ഞ ബ്ലെസി ചിത്രങ്ങള് എനിക്ക് ഇഷ്ടമേയല്ല. പക്ഷെ, ബ്ലെസ്സി ഒരുക്കുന്ന ഒട്ടുമിക്ക ചിത്രങ്ങളും മാറുന്നു. നമ്മുടെ നാട്ടുകാള്
ഇടിച്ചു കയറുകയും പുകഴ്ത്തി പറയുകയും ചെയ്യുന്നത്
കേള്ക്കാറുണ്ട്. പുറത്തിറങ്ങാന് പോകുന്ന കളിമണ്ണ് എന്ന
ചിത്രത്തിനും ഇതേ രാജയോഗം ഉറപ്പാണ് . പക്ഷെ, പെണ്ണിന്റെ പ്രസവം
ഉള്പ്പെടുത്തിയെന്ന പ്രചാരണങ്ങള് ഏറെ വിവാദങ്ങളുണ്ടാക്കി. വീണ്ടും അവസാന
ലാപ്പിലും വിവാദങ്ങൾ കൊഴുപ്പിക്കാന് വിലക്കുമായി ഫിലിം എക്സിബിറ്റേഴ്സ്
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ലിബര്‍ട്ടി ബഷീറും ഹരജിയുമായി പീരുമേട്
സ്വദേശിയായ ഗിന്നസ് മാടസ്വാമിയും രംഗത്തെത്തിയിരുന്നു. പ്രസവ രംഗങ്ങള്‍
ഉള്‍പ്പെട്ട
ചിത്രം അവ നീക്കം ചെയ്യാതെ പ്രദര്‍ശിപ്പിക്കില്ലെന്ന നിലപാടെടുത്ത
തിയേറ്റര്‍ ഉടമകള്‍ ,മുമ്പ് ഇക്കാര്യത്തില്‍
വിമര്‍ശനമുന്നയിച്ച രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഉള്‍പ്പെടുത്തി
ചിത്രത്തിന്റെ പ്രിവ്യു നടത്തണമെന്നും ഇവ നീക്കം ചെയ്യാതെ
പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പറയുകയും ചെയ്തു . എന്നാല്
മാടസ്വാമി നല്കിയ ബ്ലസി ചിത്രമായ കളിമണ്ണ് പ്രദര്‍ശിപ്പിക്കുന്നതിന്
തടസമില്ലെന്ന്
ഹൈക്കോടതി ഉത്തരവ് ഇറക്കിയിരിക്കുന്നു. ചിത്രത്തിലെ രംഗങ്ങള്‍ ഏതെങ്കിലും
മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും ശ്വേതാ
മേനോന്റെ അനുമതിയുടെയാണ് പ്രസവരംഗങ്ങള്‍ ചിത്രീകരിച്ചതെന്നും വനിതകളടങ്ങിയ
അഞ്ചംഗ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ പ്രത്യേകം കണ്ടിട്ടാണ് അനുമതി
കൊടുത്തതെന്നുംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്തേലും ആകട്ടെ തലയില
മുണ്ടിട്ടു എല്ലാ കള്ളത്തരവും ചെയ്യുന്ന പക്കാ ടിപ്പിക്കല് മലയാളി അടുത്ത
വിഷയത്തിനായി കാത്തിരിക്കുന്നു
സൈഡ് ഡിഷ് - അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും
സൈഡ് ഡിഷ് - അഞ്ച് ഗര്‍ഭിണികളും അവരുടെ ഡോക്ടറായ ഗൈനക്കോളജിസ്റ്റിന്റെയും കഥ പറയുന്ന സഖറിയയുടെ ഗര്‍ഭിണികള്‍ ആഗസ്ത് 23 ന് റിലീസ് ചെയ്യും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!