മഹാരാഷ്ട്രയിൽ നഴ്സിങ്ങ് പഠനം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നഴ്സിംഗ് സ്കൂള്‍ ഡയറക്ടറായ വൈദികന്‍ അന്യായമായി തടഞ്ഞു വെച്ചതായി മാതാപിതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മഹാരാഷ്ട്ര സത്താറ ജില്ലയില്‍ പാഞ്ചാഗനിയില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ എയര്‍ കോളജ് ഓഫ് നഴ്സിങ്ങ് എന്ന സ്ഥാപനത്തില്‍ 2009-2013 വര്‍ഷത്തില്‍ പഠനം നടത്തിയ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഫാ. ടോമി കരിയിലക്കുളമാണ് സ്ഥാപനത്തിന്‍െറ ഡയറക്ടര്‍. കേരളത്തിലെ ബാങ്കുകളില്‍ നിന്നും വിദ്യാഭ്യാസ വായ്പ വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും ഇതു ഒഴിവാക്കി ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ നിന്നും നിര്‍ബന്ധപൂര്‍വം വായ്പയെടുപ്പിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. കോഴ്സ് ഫീസായ നാലു ലക്ഷമാണ് പലിശ രഹിത വായ്പയായി നല്‍കിയത്. കോഴ്സ് പൂര്‍ത്തിയാക്കി 60 മാസങ്ങള്‍ക്കുശേഷം വായ്പ തുക തീര്‍ത്താല്‍ മതിയെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, പഠന ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ 5.35 ലക്ഷം രൂപ നല്‍കി ലോണ്‍ തിരിച്ചടച്ചതിന്‍െറ രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നല്‍കൂവെന്നായിരുന്നു മാനേജ്മെന്‍റിന്‍െറ നിലപാട്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പരാതി നല്‍കി. സംഘടന ഇടപെട്ടതോടെ നാലുലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കി. എന്നാല്‍, പണവുമായി ചെന്നപ്പോള്‍ സബ്സിഡിയായി വിദ്യാര്‍ഥികള്‍ക്കുലഭിക്കേണ്ട 1.35 ലക്ഷം രൂപ നല്‍കണമെന്ന് ഡയറക്ടര്‍ ആവശ്യപ്പെട്ടതായും പരാതിപെടുന്നവര്‍ക്കെതിരെ ഭീഷണി മുഴക്കിയതായും മാതാപിതാക്കള്‍ ആരോപിച്ചു. ബാങ്കുമായുണ്ടാക്കിയ രഹസ്യ ധാരണയില്‍ വാര്‍ഷിക ഗഡുക്കളായി പിന്‍വലിക്കേണ്ട തുക ഡയറക്ടര്‍ കാലാവധിക്കുമുമ്പേ കൈക്കലാക്കിയതായി രേഖകളില്‍ വ്യക്തമാണ്. പഠന ശേഷം മാനേജ്മെന്‍റ് നിര്‍ദേശ പ്രകാരം ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ശമ്പളത്തിന്‍െറ ഭൂരിഭാഗവും ഡയറക്ടര്‍ കൈക്കലാക്കുകയാണ്. സുപ്രീംകോടതി വിധിയിലൂടെ നിറുത്തിവെച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയില്‍ നിര്‍ബന്ധ പൂര്‍വം വിദ്യാര്‍ഥികളെകൊണ്ട് ഒപ്പുവെപ്പിച്ചതായും അവര്‍ കുറ്റപ്പെടുത്തി. ഇക്കാര്യം സഭാ നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂലമായ യാതൊരു നടപടിയും സ്വീകരിച്ചില്ളെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളായ ടി.പി. കുര്യന്‍, ഒ.എം. ജോണ്‍, തോമസ് ആന്‍റണി, കെ.എം. മാത്യു, ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന്‍ ഭാരവാഹികളായ തോമസ് പി. ജോര്‍ജ്, മാത്യു അലക്സാണ്ടര്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
2013, ഒക്‌ടോബർ 13, ഞായറാഴ്‌ച
സര്‍ട്ടിഫിക്കറ്റുകള്‍ കൊടുക്കില്ലെന്ന്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം
നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...
-
കര്ത്താവിന്റെ മണവാട്ടിമാരാണ് കന്യാസ്ത്രീകള്. അതോ കര്ത്താവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരുടെയോ? അത്തരം ഗതികേടുകള് ഉണ്ടാക്...
-
ഫേസ് ബുക്ക് ചര്ച്ചക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ഒടുവില് ശ്വേത പ്രസവിച്ചു . പൊന്ന് പോലൊരു പെണ്കുഞ്ഞ് . മുംബൈയിലെ നാനാവതി ആശുപത്രിയ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!