കേരളം 2030ൽ എങ്ങനെയായിരിക്കണം?
അതേക്കുറിച്ചു് നിങ്ങൾക്കുമുണ്ടാവില്ലേ ചില സ്വപ്നങ്ങൾ?
എന്നാല്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വളരെ കുറവാണ്. http://kerala2030.blogspot.in/ എന്ന ബ്ലോഗില്‍ കയറി ഒരു വോട്ടു ചെയ്യുന്നതും കമന്റ് ചെയ്യുന്നതും നമ്മളെ തന്നെ സഹായിക്കലാണ്. നമ്മുടെ നാട് എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇപ്പോഴല്ലാതെ സാധിക്കില്ല. ഇപ്പോള്‍ പറയാന്‍ സമയം തന്നത് വെറും 19 ദിവസം. അത് തീര്‍ന്നു. അത് പോരാ... വേണം എന്ന് പറയാന്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ http://kerala2030.blogspot.in/എന്ന ലിങ്ക് തുറക്കുമല്ലോ. രണ്ടു മിനിറ്റ് ചെലവഴിക്കുക, കേരളത്തെ സഹായിക്കുക
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത കാണാം
അതേക്കുറിച്ചു് നിങ്ങൾക്കുമുണ്ടാവില്ലേ ചില സ്വപ്നങ്ങൾ?
എന്നാല്‍ സ്വപ്‌നങ്ങള്‍ പങ്കു വക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം വളരെ കുറവാണ്. http://kerala2030.blogspot.in/ എന്ന ബ്ലോഗില്‍ കയറി ഒരു വോട്ടു ചെയ്യുന്നതും കമന്റ് ചെയ്യുന്നതും നമ്മളെ തന്നെ സഹായിക്കലാണ്. നമ്മുടെ നാട് എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നതിനുള്ള പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഇപ്പോഴല്ലാതെ സാധിക്കില്ല. ഇപ്പോള്‍ പറയാന്‍ സമയം തന്നത് വെറും 19 ദിവസം. അത് തീര്‍ന്നു. അത് പോരാ... വേണം എന്ന് പറയാന്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ http://kerala2030.blogspot.in/എന്ന ലിങ്ക് തുറക്കുമല്ലോ. രണ്ടു മിനിറ്റ് ചെലവഴിക്കുക, കേരളത്തെ സഹായിക്കുക
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത കാണാം
ഭാവിയിലേക്കുള്ള വികസനത്തിന്‍െറ മാര്‍ഗരേഖ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരടിന്മേല്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ എട്ട് വരെയാണ് സമയം അനുവദിച്ചിരുന്നത്. സംസ്ഥാനത്തിന്‍െറ ഗുണം ലക്ഷ്യമിടുന്ന ഒരു നയം എന്ന നിലയില്‍ പൊതുജനങ്ങള്‍ക്ക വെറും 19 ദിവസം മാത്രം നല്‍കിയത് പരിമിതമാണെന്നും നാലോ അഞ്ചോ മാസം നല്‍കണമെന്നും ആവശ്യപ്പെട്ടു ഇന്‍റര്‍നെറ്റില്‍ സംഘടിച്ച ഒരു കൂട്ടം മലയാളികള്‍ മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കാനുള്ള തയ്യറെടുപ്പിലാണ്. http://kerala2030.blogspot.in/ എന്നതാണ് ഭീമ ഹരജി പ്രസിദ്ധീകരിച്ച ബ്ളോഗിന്‍െറ വിലാസം .
രേഖയുടെ കരടു പതിപ്പ് കേരള സര്‍ക്കാറിന്‍െറ ഒൗദ്യോഗിക പോര്‍ട്ടലിലും അനുബന്ധ വെബ്സൈററുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപ്തിയും ഗൗരവവുമുള്ള വിഷയത്തില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ നിന്നുമുള്ള പൊതുജനങ്ങള്‍ക്ക് വ്യാപകമായി ഇടപെടുന്നതിനും സക്രിയമായി ആശയങ്ങള്‍ പരസ്പരം പങ്കു വയ്ക്കുന്നതിനും സമയം നല്‍കിയില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിനകത്തും പുറത്തും വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന നിരവധി മലയാളികളുണ്ട് .കേരളത്തിന്‍െറ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മലയാളികളില്‍ ഒട്ടനവധി വിദഗ്ദ്ധരും പരിചയസമ്പന്നരും ഉണ്ട്.
ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, വ്യവസായം, പരിസ്ഥിതി, മാലിന്യനിര്‍മ്മാര്‍ജ്ജനം, കൃഷി, വാണിജ്യം, ബാങ്കിങ്ങ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ എല്ലാ വിഷയങ്ങളിലും ആഗോളനിലവാരത്തില്‍ പ്രാഗത്ഭ്യം നേടിയ ആയിരക്കണക്കിന് മലയാളികള്‍ ലോകമൊട്ടാകെയുണ്ട്. കേരളത്തിന്‍െറ ഭരണകൂടം ഇപ്പോള്‍ തയ്യറാക്കിക്കൊണ്ടിരിക്കുന്ന വികസനമാര്‍ഗരേഖയില്‍ സജീവമായി പങ്കാളികളാകാന്‍ അത്തരം പരിചയ സമ്പന്നര്‍ക്ക് ഇടമൊരുക്കണം എന്നാണ് അവരുടെ ആവശ്യം.
പൊതുജനങ്ങള്‍ക്കിടയില്‍ പ്രചാരമാര്‍ജ്ജിച്ച ചര്‍ച്ചയാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്ന് വേണ്ടത്ര മുന്‍കൈയെടുത്തിട്ടില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്ളഡ് ഇക്കണോമിക് റിസര്‍ച്ച് തയ്യറാക്കിയ കരടുരേഖയില്‍ സാംസ്കാരികം പോലുള്ള പല സുപ്രധാനവിഷയങ്ങളും വിട്ടുപോയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി . 20 വര്‍ഷം കൊണ്ട് സംഭവിക്കാവുന്ന ശാസ്ത്രസാങ്കതേികപുരോഗതികളും വിഭവ ലഭ്യതയിലെ മാറ്റങ്ങളും മാര്‍ഗനിര്‍ദ്ദേശ രേഖയില്‍ പരിഗണിക്കണം. ഇത്രയും ദീര്‍ഘദര്‍ശനം ആവശ്യമുള്ള വികസനപരിപ്രേക്ഷ്യം ഉണ്ടാക്കുമ്പോള്‍ കുറഞ്ഞത് ആറു മാസത്തെ സമയമെങ്കിലും അഭിപ്രായരൂപീകരണത്തിനും പൊതു ചര്‍ച്ചകള്‍ക്കും അനുവദിക്കണം .
മലയാളികള്‍ക്കും അനായാസമായി പഠിച്ചെടുക്കാനും പ്രതികരിക്കാനും മാതൃഭാഷ തന്നെയാണ് അഭികാമ്യം എന്നതിനാല്‍ ഭരണഭാഷയായ മലയാളത്തിലേക്കു കൂടി പരിഭാഷപ്പെടുത്തണം. നിലവില്‍ ഇംഗ്ളീഷില്‍ മാത്രമാണ് രേഖ. കേരള പേഴ്സ്പെക്റ്റീവ് പ്ളാന്‍ എന്നാണ് പേരും നല്‍കിയിട്ടുളളത്.
ചര്‍ച്ചക്കായി ഇന്‍റര്‍നെററ് വെബ് സംവിധാനം ഒരുക്കണം. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ കേന്ദ്രീകരിച്ചും സംസ്ഥാനതലത്തിലും ഓരോ വിഷയത്തിലും അധിഷ്ഠിതമായി ചര്‍ച്ചാവേദികള്‍ ഒരുക്കണം. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും ഭീമ ഹരജിയില്‍ പറയുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!