പലപ്പോഴും സായം സന്ധ്യകളിലെ കലാവിരുന്നുകളും സംഗീത സന്ധ്യകളും നഷ്ടപെടുന്നതിന്റെ മുഴുവന്‍ സങ്കടവും തീരുന്നത് പലപ്പോഴും പല തരം വാര്‍ത്താ സമ്മേളനങ്ങളും കൊച്ചി കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോഴാണ്. തല തെറിച്ച കോമഡികളും ബ്ലണ്ടറുകളും കേട്ടും കണ്ടും തലയറഞ്ഞ് ചിരിക്കാനുള്ള ഇട കിട്ടും. ഇന്നും ഉണ്ടായി ഒരു തമാശ പരിപാടി. അല്ലെങ്കിലും ഇലക്ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ഒരു കൂട്ടം തമാശക്കാര്‍ നമ്മുടെ മുന്നിലെത്തും. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി എന്ന പേരില്‍ വന്ന കുറച്ചു പേര്‍ ഈ ഇന്ത്യയെ നന്നാക്കാന്‍ തന്നെയാണ് വന്നിട്ടുള്ളത് എന്നതില്‍ സംശയമില്ല. പക്ഷെ, എന്തൊക്കെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതില്‍ അവര്‍ക്ക് ഒന്നും പറയാനൊന്നുമില്ല. പക്ഷെ , ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ 543 മണ്ഡലങ്ങളിലും മല്‍സരിക്കുന്നുണ്ടത്രേ !
നല്ല കാര്യം. പക്ഷെ , ഇത് വരെ ഈ പാര്‍ടിയില്‍ ഈ എണ്ണം മെമ്പര്‍മാര്‍ പോലും തികഞ്ഞിട്ടില്ല. അപ്പോള്‍ എങ്ങനെ ഇത്രയും എണ്ണം സ്ഥാനാര്‍ഥികളെ നിറുത്തും? അവര്‍ക്ക് ആശങ്കയൊന്നുമില്ല, കാരണം സ്ഥാനാര്‍ഥി ആകാന്‍ ആഗ്രഹം ഉള്ളവര്‍ക്ക് പാര്‍ടിയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. 25-35 നും ഇടയില്‍ പ്രായമുള്ളവരെയാണ് പാര്‍ടി പ്രധാനമായും ആഗ്രഹിക്കുന്നത്.
ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടി അധ്യക്ഷന്‍ കെ എം ശിവപ്രസാദും വാരണാസിയില്‍ പാര്‍ട്ടി പ്രവര്‍ത്തക അശ്വതി, ഡല്‍ഹിയില്‍ രതീഷ് സി ആര്‍ എന്നിവരും മത്സരിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പേര് ഇത് വരെ പ്രഖ്യാപിച്ചില്ല. അമേഠിയിലും ദല്‍ഹിയിലും വാരണാസിയിലും സ്ഥാനര്തികളെ പ്രഖ്യാപിക്കുന്നതിനു പിന്നില്‍ വലിയൊരു ദൌത്യം ഈ പാര്‍ടി നിര്‍വഹിക്കുന്നുണ്ട്. മലയാളിയുടെ പേരും പ്രശസ്തിയും ഇന്ത്യയോട്ടാകെ പ്രചരിപ്പിക്കുക എന്നതാണ് ഈ ലക്‌ഷ്യം.
ഒപ്പം ഇന്ത്യക്ക് മൊത്തം പ്രതീക്ഷ നല്‍കുന്ന പ്രകടന പത്രികയും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന വാഗ്ദാനങ്ങള്‍ ഇങ്ങനെ :
1. ആവശ്യമായ ജില്ലകളില്‍ വിമാനത്താവളവും തുറമുഖവും സ്ഥാപിക്കും
2.സ്വകാര്യ കമ്പനികള്‍ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ ആക്കും
3.കള്ളപ്പണം കണ്ടുകെട്ടി ഇന്ത്യയുടെ (43 ലക്ഷം കോടി *) കടം വീട്ടുകയും വികസനത്തിനും പാവപ്പെട്ടവര്‍ക്കും വിതരണം ചെയ്യും. ( ഇതില്‍ കോടി രൂപയുടെ മുകളില്‍ ഒരു സ്റ്റാര്‍ ഇട്ടിട്ടുണ്ട്. നോട്ടീസില്‍ സൂക്ഷമായി പരിശോധിച്ചപ്പോള്‍ conditions apply എന്ന് സ്റ്റാര്‍ ഇട്ടു എഴുതിയിട്ടുണ്ട്. കവി എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല)
4. ഫോര്‍ ലൈന്‍ ഹൈവേ നിര്‍ബന്ധമാക്കും.
5. എല്ലാ ജില്ലയിലും മെഡിക്കല്‍ കോളജ്, അവിടങ്ങളില്‍ വിദേശ രാജ്യങ്ങളിലെ ചികില്‍സാ സൌകര്യവും ലഭ്യമാക്കും.
രാജ്യത്തെ 4120 നിയമ സഭ സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിറുത്തുമെന്നും വ്യക്തമ്മക്കുന്നുണ്ട്. ഉദാരമായ സഹായ സഹകരണങ്ങള്‍ തേടുന്ന പാര്‍ട്ടിക്ക് സ്ഥാനര്തിയാകാന്‍ ആളുകളെയും പ്രവര്‍ത്തനത്തിന് പണവും വേണം. ഒച്ചപ്പടിനു പൊതു ജനത്തോട് പറയാനുള്ളത്- എല്ലാവരും കണ്ടറിഞ്ഞു പാര്‍ട്ടിയെ സഹായിക്കണം.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ കുടിക്കുന്നത് സെവെന്‍ അപ്പ് ആണെങ്കിലും, നല്ല നാളെക്കായി നമുക്ക് ഇവരെ സഹായിക്കാം.
നമ്മുടെ മുദ്രാവാക്യം. - '86 കോടി ദരിദ്രരുടെ രക്ഷക്കും ഇന്ത്യയെ വികസിത രാജ്യമാക്കാനും ഒരു വോട്ട്'
താല്‍പ്പര്യമുള്ള യുവതീയുവാക്കള്‍ക്ക് www.g-d-f.org എന്ന വെബ്്സൈറ്റിലൂടെ അപേക്ഷിക്കാം.
വീഡിയോ കാണാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!