സോഷ്യല്‍ മീഡിയ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ പ്രമുഖ സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക് ലൈക്കുകളുടെമേല്‍ പിടിമുറുക്കുന്നു. വ്യാജമായി അക്കൗണ്ടുകള്‍ നിര്‍മിക്കുകയും അതുപയോഗിച്ച് വ്യാജലൈക്കുകളിലൂടെ പേജിന് വ്യാജ ജനകീയത വരുത്തുകയും ചെയ്യുന്നവരെ നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതിമാസം 93 മില്യന്‍ സജീവ ഉപയോക്താക്കള്‍ ഫേസ് ബുക്കിന് ഇന്ത്യയിലുണ്ട്. ഇവയിലെ വ്യാജ പ്രൊഫൈലുകളും വ്യാജ ലൈക്കുകളും കണ്ടത്തൊന്‍ ഓട്ടോമാറ്റിക് മാനുവല്‍ സംവിധാനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങള്‍ കര്‍ശനമാക്കാനും വെബ്സൈറ്റിന്‍െറ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുമാണ് പദ്ധതി. രാജ്യത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമായി 52,000 പേജുകളുണ്ട്. ഇവയില്‍ വെരിഫൈഡ് പേജായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് 60 എണ്ണം മാത്രം. ഫേസ് ബുക്കിലൂടെ പ്രതിച്ഛായ നിര്‍മിച്ചവരില്‍ നരേന്ദ്രമോദി, അരവിന്ദ് കെജ്രിവാള്‍, മമതാ ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരാണ് മുന്‍പന്തിയില്‍. 1.2 കോടി ലൈക്കുള്ള മോദിയാണ് ഇവയില്‍ ഏറ്റവും മുന്നില്‍. 48 ലക്ഷമുള്ള ആപ് നേതാവ് അരവിന്ദ് കെജ്രിവാളിനാണ് രണ്ടാംസ്ഥാനം.
മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്ത

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!