ആരാണ് ഇങ്ങനെ ഒരു ശിപാര്‍ശ കൊടുത്തതെന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യപ്പെട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനും ഷാജി എന്‍ കരുണ്‍ , പന്തളം സുധാകരന്‍,സുരേഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ആയ സമിതിയാണ് സര്‍ക്കാരിനു ഈ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുള്ളത് ത്രേ ! സിനിമക്ക് ഇംഗ്ലീഷ് പേരിടുന്നത് ഒരു ഫാഷന്‍ ആയി മാറി എന്നാണു സമിതിയുടെ വിലയിരുത്തല്‍. മലയാളം ശ്രേഷ്ഠ ഭാഷയായി അംഗീകരിക്കപ്പെട്ടു. ആ ഭാഷയുടെ വിലയിടിക്കുന്ന തരത്തിലാണ് ഇംഗ്ലിഷ് പേരുകളുടെ പ്രവാഹം എന്ന് സമിതി സര്‍ക്കാരിനോട് പറയുന്നുണ്ട്. പ്രമേയത്തിന് ചേരുന്നു എങ്കില്‍ മാത്രം ഇംഗ്ലിഷ് പേര് അനുവദിക്കാം എന്നാണു സമിതി പറയുന്നത് . തമിഴ്നാട്ടിലൊക്കെ തമിഴ് പേരുള്ള സിനിമക്കെ സബ്സിഡി കൊടുക്കുന്നുള്ളൂത്രേ ! തമിഴരുടെ തമിഴ വാക്കുകളും ബദല്‍ പ്രയോഗങ്ങളും എവിടെ കിടക്കുന്നു, മലയാളിയുടേത് എവിടെ നില്‍ക്കുന്നു എന്നാലോചിച്ചിട്ടു ഒച്ചപ്പാടിനു ഒരെത്തും പിടിയും കിട്ടുന്നില്ല.
സമിതിയിലെ അംഗങ്ങളായ കലാകരന്മാരോടുള്ള സകല ആദരവും വച്ച് കൊണ്ട് തന്നെ ഒരു കാര്യം ഒച്ചപ്പാട് പറയട്ടെ - ഈ പ്രസ്താവന നിങ്ങള്‍ എല്ലാവരോടുമുള്ള ആദരവ് കളയാന്‍ പ്രാപ്തമാണ്.
1950 ല്‍ ഇറങ്ങിയ മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് ചിത്രത്തിനു പേര് - ന്യൂസ് പേപ്പര്‍ ബോയ്. അവിടുന്നിങ്ങോട്ടു 1960, 70, 80, 90കളില്‍ ഇംഗ്ലിഷ് പേരുകളില്‍ നിരവധി സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. 2010 വരെയുള്ള കുറെ സിനിമകളുടെ പട്ടികയും ഒച്ചപ്പാട് കണ്ടുപിടിച്ചു. അത് വായിക്കുന്നതിനു മുന്‍പ് ഒരു ചോദ്യം കൂടി - ഇംഗ്ലിഷ് മാത്രമേ നിരോധിക്കൂ ? അതോ നാക്കു പെന്റ നാക്കു ടാക്ക ( സ്വാഹിലി , ആഫ്രിക്ക ) , മേരാ നാം ജോക്കര്‍ (ഹിന്ദി, ഇന്ത്യ) പോലെയുള്ള ഭാഷ പേരുകളില്‍ ഇറങ്ങുന്നവക്കും സബ്സിഡി കളയുമോ ?
,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!