പ്രണയം എന്ന വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സീറോ മലബാര്‍ സഭ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ചു. ആ സഭയിലെ ഒരംഗം എന്ന നിലയില്‍ ചെറിയ സന്തോഷം തോന്നുന്നുണ്ട്. ചെറിയ സന്തോഷമേ ഉള്ളൂ. അതിനൊപ്പം വലിയ ആശങ്കയും തോന്നുന്നുണ്ട്.
സഭ ഇതെന്തിനുള്ള പുറപ്പാടാകുമെന്നാണ് ആലോചന. പ്രണയിക്കുന്ന ആളെ സഭയിലേക്ക് ചേര്‍ക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്നെങ്ങാനും കൊച്ചിയില്‍ നടക്കുന്ന ചര്‍ച്ചക്ക് ശേഷം പ്രഖ്യാപിക്കുമോ എന്നാണ് ആശങ്ക. സഭയിലെ അംഗമായ വധുവോ വരനോ ആവശ്യപ്പെട്ടാല്‍, പ്രണയ പങ്കാളി മറ്റൊരു മതത്തില്‍ പെട്ടയാളാണെങ്കില്‍ കൂടി പള്ളിയില്‍ കല്യാണം നടത്തിക്കൊടുക്കാമെന്ന കാനോന്‍ നിയമം പാലിക്കാമെന്ന് സഭ തീരുമാനിക്കുമോ? എങ്കില്‍ നന്ന്.
ഇതിനൊപ്പം ഇതുമായി ബന്ധമുള്ള മറ്റൊരു കാര്യം സഭാധികാരികളോട് പറയട്ടെ. വിവാഹത്തിനൊരുക്കമായി സഭ നടത്തുന്ന മുന്നൊരുക്ക ക്ളാസുകള്‍ വളരെ മികച്ചതാണ്. അതത് വിഷയങ്ങളില്‍ ശാസ്ത്രീയ അവബോധം പകരാന്‍ വിദഗ്ദരെ കൊണ്ടുവരുന്നതിലും സന്തോഷമുണ്ട്. എന്നാല്‍, ചില പുരോഹിതര്‍ ക്ളാസെടുക്കുന്നു എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങളും ലൈംഗിക ചേഷ്ടകളും അവസാനിപ്പിക്കാന്‍ പറയുന്നത് നന്നായിരിക്കും. (പ്രത്യേകിച്ചും തൃശൂരില്‍ നടക്കുന്ന ക്ളാസുകള്‍? അവിടെ ക്ളാസ് കൂടിയ വ്യക്തിയെന്ന നിലയിലുള്ള എന്‍െറ തന്നെ അനുഭവം)
മൊബൈല്‍ ഫോണിന് ക്ളാസില്‍ വിലക്കുണ്ട്്. പക്ഷേ, ക്ളാരിറ്റിയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പേന കാമറയും ഉടുപ്പിലെ ബട്ടണ്‍ പോലുള്ള കാമറകളും ധാരാളമാണ്. അവ കണ്ടത്തൊന്‍ എളുപ്പമല്ല. എന്നാല്‍, ഇത്തരം ദൃശ്യങ്ങള്‍ പുറത്തു വന്നാല്‍ സഭ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമെന്നു ഓര്‍ക്കുമല്ളോ! ഈ വിഷയം കൂടി എറണാകുളം അങ്കമാലി അതിരൂപത കുടുംബ പ്രേഷിത കേന്ദ്രത്തിന്‍്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 21, 24 തിയതികളില്‍ നടക്കുന്ന സംവാദത്തില്‍ ചര്‍ച്ച ചെയ്യുമല്ളോ?