madhyamam Online
സംസ്ഥാനത്ത് ഫിഷറീസ് സ്കൂളുകൾ ധാരാളമുണ്ട്. എന്നാൽ, കടലിനെ തൊട്ടറിഞ്ഞുള്ള പഠനം
എവിടെയുമില്ല. പാഠപുസ്തകങ്ങൾ തൽക്കാലത്തേക്ക് അടച്ചുെവച്ച്, തിരുവനന്തപുരത്തെ തീരദേശ
മേഖലയിൽനിന്നുള്ള രണ്ട് പ്ലസ് ടു വിദ്യാർഥികൾ കടലിലിറങ്ങി കടലിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചു.
കടലുമായി ബന്ധപ്പെട്ടുള്ള പഠനമാണെങ്കിലും കടൽവെള്ളത്തിൽ കാലു നനക്കാൻ പോലും
അവസരംകിട്ടാത്ത കേരളത്തിലെ മുഴുവൻ ഫിഷറീസ് ഹയർ സെക്കൻഡറി വിദ്യാർഥി സമൂഹത്തിനും
ഇവരുടെ നേട്ടം മാതൃകയും അഭിമാനവുമാണ്. തീർച്ചയായും, ഇതൊരു അതിജീവനത്തിെൻറ കഥയാണ്
നീലപ്പൊന്മാനെ പോലെ, തോണിയിൽനിന്ന് കടലിലേക്ക് ഒരൊറ്റ ചാട്ടം. കരകാണാ നീലപ്പരപ്പും മേഘക്കൂട്ടങ്ങൾ ഒഴുകി നടക്കുന്ന നീലാകാശവും ഒരു നൊടിയിട കൊണ്ട് കണ്ണിൽനിന്നും മറഞ്ഞു. തലക്ക് മുകളിൽ ജലോപരിതലത്തി ലൂടെ സൂര്യപ്രകാശം അരിച്ചിറങ്ങുന് നു. കടലമ്മ തിരകൊണ്ട് തൊട്ടിലാട്ടുന്നു ണ്ട്. ഒരു ൈക അകലത്തിൽ മാത്രം കാഴ്ചകൾ കാണാം. അതിനപ്പുറം കടലായ കടലിെൻറ ജലച്ചുമർ മാത്രം. സചിൻ കൂട്ടുകാരനായ കിരണിെൻറ കൈത്തലത്തിൽ അമർത്തിപ്പിടി ച്ചു, അല്ല, ഇതൊന്നും സ്വപ്നമല്ല. എല്ലാം കടൽപോലെ സത്യം. പിന്നെ, അവർ പതുക്കെ പത്തുനില കെട്ടിടത്തിെൻറ താഴ്ചയുള്ള കടലാഴത്തിലേ ക്കു മുങ്ങാങ്കുഴിയിട് ടു.
സചിൻ ഹാംലെറ്റും (18) കിരൺ ഡെൻസണും (17) തിരുവനന്തപു രം വലിയതുറ ഗവ. വി.എച്ച്.എസ്.ഇ യിലെ പ്ലസ്ടു രണ്ടാംവർഷ വിദ്യാർഥികളാണ് . ഇപ്പോൾ സഹപാഠികൾക്കി ടയിലെ ഹീറോകളാണ് ഇരുവരും. കാരണം, ഈ ചെറിയ പ്രായത്തിൽതന്നെ സ്കൂബ ഡൈവിങ് കോഴ്സിലെ അന്താരാഷ്ട്ര ലൈസൻസ് ആണ് ഇവർ സ്വന്തമാക്കിയത് . മാത്രമല്ല, വിവിധ ഇടവേളകളിൽ അവർ കടലിൽ മുങ്ങിത്തപ്പി അടിത്തട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം പെറുക്കി കരയിലെത്തിക്കു ന്ന സംഘത്തിലെ അംഗങ്ങളുമാണ്. ഓഖി ചുഴലിക്കാറ്റിൽ കടലിൽ മരിച്ചവർക്കും കാണാതായവർക് കും വേണ്ടി കടലിനടിയിൽ മുട്ടുകുത്തി പ്രാർഥന നടത്തിയ സംഘത്തിലും അവരുണ്ടായിരു ന്നു.
പനിയമ്മയുടെ മകൻ സചിൻ
മത്സ്യത്തൊഴിലാളി യുടെ മകനാണ് സചിൻ. മകൻ പഠിച്ചു വലിയ ആളാകണം എന്നായിരുന്നു അമ്മ പനിയമ്മയുടെ ആശ. എപ്പോഴെങ്കിലും കടലിൽ പോയാൽ എന്നും കടൽപ്പണിക്കി റങ്ങേണ്ടിവരുമെ ന്ന് ആ അമ്മ ആശങ്കപ്പെട്ടു. വറുതിയുടെ ദുരിതങ്ങളിൽനി ന്നും മികച്ച വിദ്യാഭ്യാസത്തി ലൂടെ മകനെ രക്ഷിക്കാമെന്ന് ആ അമ്മ കിനാവ് കണ്ടിരുന്നു. എന്നാൽ, ആ മകൻ അൽപം വൈകിയാണെങ്കിലും കടലമ്മയുടെ മടിത്തട്ടിലേക് കു തന്നെ തിരികെയെത്തി. അത് കാണാൻ പനിയമ്മ ഇല്ല. ഹൃദയസംബന്ധമാ യ അസുഖംമൂലം 2010ൽ അവർ മരിച്ചു. അന്ന് സചിന് പ്രായം 10. അനുജൻ സ്റ്റീവോക്ക് ഏഴു വയസ്സ്. എങ്കിലും വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിദ്യാഭവൻ വീട്ടിൽ ഹാംലെറ്റ് ആൽബിയെന്ന മത്സ്യത്തൊഴിലാളി മക്കളെ അല്ലലും അലട്ടലും ഇല്ലാതെ വളർത്തി. മുണ്ട് മുറുക്കിയുടുത് തും കഠിനമായി അധ്വാനിച്ചും മക്കൾക്ക് മികച്ച വിദ്യാഭ്യാസത്തി ന് അവസരമൊരുക്കി . ഏതൊരു വിദ്യാർഥിയെയും പോലെ അവർ പഠനം തുടർന്നു. അതിനിടയിലാണ് സ്കൂൾ പ്രിൻസിപ്പൽ അരുൺ അലോഷ്യസ് സചിെൻറ ജീവിതം മാറ്റിമറിക്കാൻ പ്രാപ്തമായ ഒരു ഓഫർ മുന്നിൽ കൊണ്ടുവന്നു വെച്ചത്, സ്കൂബ ഡൈവിങ്. എന്നാൽ, അമ്മയുടെ ഇഷ്ടങ്ങളെ ജീവിതലക്ഷ്യമാ യി കാണുന്ന സചിൻ ആദ്യം ആ ഓഫർ മുൻപിൻ നോക്കാതെ തള്ളിക്കളഞ്ഞു. പിന്നീട് കിരൺ ആണ് സചിന് പ്രചോദനം പകർന്നത്.
കിരണംപോലെ ചിരിക്കുന്നവൻ
ഒഴിവു കാലങ്ങളിൽ കടൽപണിക്കു പോയിട്ടുണ്ട് കിരൺ. പിതാവ് ഡെൻസൺ പനിയടിമക്കൊ പ്പമാണ് ആ കടൽ യാത്രകൾ നടത്തിയത്. വലിയ ദൂരങ്ങളല്ല, എങ്കിലും പൊങ്ങിയും താണും കലങ്ങിമറിഞ്ഞും തിരയടിക്കുന്ന കടലിനെ തൊട്ടറിഞ്ഞിട്ടു ണ്ട്. അതുകൊണ്ടു അരുൺ മാഷ് കടലിൽ മുങ്ങാങ്കുഴിയിടാ നുള്ള അവസരം മുന്നിൽവെച്ചപ്പോ ൾ കൂടുതലൊന്നും ആലോചിച്ചില്ല. വിഴിഞ്ഞം കോട്ടപ്പുറം പിറവിളാകം കരയടിവിളയി ലെ ഡെൻസൺ-മേരി ദമ്പതികൾ മകെൻറ ആശക്കു പിന്തുണ പ്രഖ്യാപിക്കുക യും ചെയ്തു.
കടലിനടിയിലെ വിസ്മയങ്ങൾ
ഫുട്ബാൾ മൈതാനം പോലെ നിരപ്പുള്ളതും വിശാലവുമാണ് കടലിെൻറ അടിത്തട്ട്. നല്ല മണൽ. ഇൻസ്ട്രക്ടർമാരു ടെ നിർദേശം അനുസരിച്ചുള്ള പഠനപ്രവൃത്തിക ൾക്ക് ശേഷം ഓടിക്കളിക്കുക യായിരുന്നു പ്രധാന പരിപാടി. ആ വഴി കടന്നുപോകുന്ന മീൻകൂട്ടങ്ങൾ ഇവരുടെ വസ്ത്രത്തിൽ പറ്റിച്ചേർന്നു കൂടെക്കളിച്ചു. കരയിലായിരിക് കുമ്പോൾ കേൾക്കുന്ന ശബ്ദം കടലിനടിയിൽ അഞ്ചു മടങ്ങു ഉച്ചത്തിലാണ് അനുഭവപ്പെടു ക. മുകൾ പരപ്പിലൂടെ ബോട്ടുകൾ പോകുന്ന ശബ്ദം കേട്ട് പലപ്പോഴും ഞെട്ടിത്തരിച്ചു. വായ വഴിയാണ് ശ്വസിക്കുന്നത്. തുടക്കത്തിൽ അതൊരു ബുദ്ധിമുട്ട് ആയിരുന്നു. വടക്കുനോക്കി യന്ത്രമില്ലാതെ ദിശ അറിയുക എളുപ്പമല്ല. നല്ല സൂര്യപ്രകാശമു ള്ള സമയം ആണെങ്കിൽ, ഒപ്പം തെളിഞ്ഞ വെള്ളം ആണെങ്കിൽ കുറച്ചു ദൂരം വരെ കാഴ്ചകൾ കാണാം. അല്ലെങ്കിൽ ഇരുട്ട് ആയിരിക്കും. ഓക്സിജൻ തീർന്നാൽ ആംഗ്യങ്ങളിലൂടെ ബഡിയെ അറിയിക്കണം. ശാരീരികാസ്വാസ് ഥ്യം ഉണ്ടായാലോ മുറിവ് പറ്റിയാലോ ഒക്കെ ആംഗ്യമാണ് നിയമം. ഓക്സിജൻ സിലിണ്ടറിൽനിന് നും ശ്വസിക്കുമ്പോൾ നൈട്രജൻ അകത്തുചെല്ലും, ഇത് ബോധക്ഷയത്തിനു ഇടയാക്കിയേക്കും . അപ്പോൾ ബഡി ആണ് സഹായം ചെയ്യേണ്ടത്. മുങ്ങൽ നിയമം അനുസരിച്ചു കടലിനടിയിലേ ക്കുള്ള സഞ്ചാരത്തിന് ബഡി എന്ന് ഓമനപ്പേരുള്ള നീന്തൽ പങ്കാളി വേണം. ഓപൺ വാട്ടർ വിഭാഗത്തിലും അഡ്വാൻസ്ഡ് വിഭാഗത്തിലും പരിശീലനം പൂർത്തിയാക്കിയ ഇവരുടെ സംഘത്തിൽ തിരുവനന്തപു രത്തുനിന്നുള്ള പരമ്പരാഗത മുങ്ങലുകാരും സിറ്റിസൺ സയൻറിസ്റ്റു കളും ഉൾപ്പെട്ടിരുന് നു.
ആശങ്കകൾ അനവധി ആയിരുന്നു. സചി െൻറ പപ്പ ഒഴികെയുള്ള ബന്ധുക്കളെല്ലാം ഈ തീരുമാനത്തെ എതിർത്തു. വേണ്ടാ മോനെയെന്നു പറഞ്ഞ് മുത്തശ്ശി കരഞ്ഞു. പിന്നീട് സചിന് വേണ്ട ഫീസിെൻറ ഒരുപങ്ക് തന്നത് ഇൗ മുത്തശ്ശിയാണ്. കടലാഴം കുറഞ്ഞ സ്ഥലങ്ങളിൽ ആയിരുന്നു ആദ്യഘട്ട പരിശീലനം. അവസാനഘട്ടത്തി ൽ മര്യനാട് എന്ന പ്രദേശത്തെ ആഴംകൂടിയ കടലിൽ ഇറങ്ങി. കരയിൽനിന്നും രണ്ടു കി.മീറ്റർ ദൂരെ ചെന്നാണ് വെള്ളത്തിലേക്ക് ചാടിയത്. ആഴമുള്ള ഭാഗത്തു ചാടുമ്പോൾ സ്രാവ് കടിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു -സചിനും കിരണും ഓർത്തു ചിരിച്ചു. പവിഴപ്പുറ്റുക ൾ കാണാമെന്നും കരുതി. എന്നാൽ, തോണിയിൽനിന്നും ചാടി ആഴത്തിലേക്ക് ഊളിയിട്ട സംഘം കണ്ടത് അടിത്തട്ടിൽ കൂമ്പാരമായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഓഖി ചുഴലിക്കാറ്റിന് ശേഷമുള്ള ഒരു ദിവസമായിരുന് നു അവസാനഘട്ട പരിശീലനം. ഓഖി കടലിൽ നിക്ഷേപിച്ച മാലിന്യത്തിെൻറ അളവ് ഭീകരമാണ് എന്ന് ഇവരുടെ ഇൻസ്ട്രക്ടറും മറൈൻ ബയോളജിസ്റ്റും ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ ആദ്യ വനിത സ്കൂബ ഡൈവറുമായ അനീഷ അനി ബെനഡിക്ട് സാക്ഷ്യപ്പെടുത്തു ന്നു.
ബോട്ട് കാണാനില്ല
താഴ്ചയിൽനിന്നും മടങ്ങിവരുന്നതി നിടെ സേഫ്റ്റി സ്റ്റോപ് എടുത്തിരുന്നു. മുകൾപ്പരപ്പി ലെത്താൻ അഞ്ചു മീറ്ററുള്ളപ്പോ ൾ മൂന്നു മിനിറ്റ് നീന്തൽ നിർത്തി അനങ്ങാതെ നിന്നു. കടലിെൻറ മധ്യഭാഗത്തുള്ള ഒഴുക്ക് അതിശക്തമായി രുന്നു. ഉയർന്നു പൊങ്ങിവന്നു മുഖത്തെ മാസ്ക് മാറ്റി നോക്കിയപ്പോൾ കരയിൽനിന്നും വന്ന ബോട്ട് കാണാനില്ല. ഏഴുപേരിൽ നാലുപേരും പരിസരത്തെങ്ങും ഇല്ല. പിന്നീട്, ഒരു കി.മീറ്ററോളം നീന്തിയാണു ബോട്ട് കണ്ടെത്തിയത്. മറ്റുള്ളവരെ പിന്നെയും കുറെ ദൂരെനിന്നാണ് കണ്ടുകിട്ടിയത്. അടുത്ത ഘട്ടത്തിൽ റെസ്ക്യൂ ഡൈവിങ് പഠിക്കണം എന്നാണ് ഇരുവരുടെയും ആഗ്രഹം. അതിനു പണച്ചെലവുണ്ട്. ആ തുകയിലെ വലിയൊരു ഭാഗം ഏറ്റെടുത്തിരിക് കുന്നത് ഫ്രൻഡ്സ് ഓഫ് മറൈൻ ലൈഫ് എന്ന സംഘടനയാണ്.
മാർഗനിർദേശങ് ങൾ നൽകാൻ ഈ സംഘടനയുടെ 2009 മുതലുള്ള വളൻറിയറും നിലവിൽ പ്രോഗ്രാം ടീം മെംബറുമായ അനീഷയുണ്ട്.
വലിയതുറയുടെ സ്വന്തം അനീഷ
രൂപംകൊണ്ട് ആരെയും അളക്കരുത് എന്നൊരു പഴമൊഴിയുണ്ട്. അനീഷയുടെ കാര്യത്തിൽ ഏറെ സത്യമാണിത്. കാഴ്ചയിൽ, അനീഷ സ്വയം പറയുന്ന പോലെ ‘വെറും നത്തോലി’. എന്നാൽ, അനീഷ വലിയൊരു തിമിംഗലം ആണെന്ന് പരിചയപ്പെട്ട വർക്കൊക്കെ മനസ്സിലാകും. അത്രക്കും നേട്ടങ്ങളുമായാ ണ് ഈ പെൺകുട്ടി സ്വന്തം സ്ഥാനം ചരിത്രത്തിൽ രേഖപ്പെ
ടുത്തി വെച്ചിട്ടുള്ളത്. തിരുവനന്തപു രം വള്ളക്കടവ് വലിയതുറ TC71/369(1) അനി ഹൗസിൽ മത്സ്യത്തൊഴിലാളി യായ അനി ബെനഡിക്ടിെൻറ യും എസ്. റീനയുടെയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് ഈ 26കാരി.
മത്സ്യത്തൊഴിലാ ളികളുടെ വിശ്വാസപ്രകാരം ഋതുമതിയായ സ്ത്രീകൾ വള്ളത്തിലോ മത്സ്യബന്ധന ഉപകരണങ്ങളി ലോ സ്പർശിക്കാൻ പാടില്ല. ഈ വിലക്കുള്ളതുകൊ ണ്ടു കടലുമായുള്ള വലിയബന്ധം മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീകൾക്കില്ല. കടലിൽ പോയി വീട്ടിലെ പുരുഷന്മാർ കൊണ്ടുവരുന്ന മീൻ കറി വെക്കുകയോ അവ ചന്തയിൽ വിൽക്കുകയോ മാത്രമാണ് സ്ത്രീകൾക്ക് അനുവദിക്കപ്പെ ട്ട കാര്യങ്ങൾ. പഠനംപോലും അതിവിദൂര സ്വപ്നമാണ്. പരമാവധി പ്ലസ്ടു വരെ പഠനം, ശേഷം വിവാഹം. കൺമുന്നിലുള്ള സ്കൂളിൽ പഠനം നടത്താമെങ്കിൽ മാത്രമേ പ്ലസ് ടു വരെയെങ്കിലും പോകാൻ കഴിയൂ. അത്തരമൊരു സമൂഹത്തിൽനിന് നാണ് വിലക്കുകളോട് പടപൊരുതി ഒരു മത്സ്യത്തൊഴിലാളി പെൺകുട്ടി പഠനത്തിന് ബ്രിട്ടൻ വരെയെത്തുന്നത്. ഈ സമൂഹത്തിൽനി ന്നും ആദ്യമായി സ്കൂബ ഡൈവിങ് നടത്തുന്ന സ്ത്രീ എന്ന നിലയിലേക്ക് വളർന്ന അനീഷ ഇന്ന് ആ സമൂഹത്തിലെ നിരവധിപേർക്ക് മാർഗദർശിയും പ്രചോദനം നൽകുന്ന ജീവിതത്തിന് ഉടമയുമാണ്.
പ്ലസ് ടുവിൽ അവസാനിക്കുമാ യിരുന്ന സ്വപ്നം
പ്ലസ് ടു കഴിഞ്ഞാൽ കെട്ടിച്ചുവിടാനാ ണ് ആദ്യം അനീഷയുടെ വീട്ടുകാരും താൽപര്യപ്പെട്ട ത്. പഠനത്തിനുള്ള പണവും ഏറെ പ്രധാനപ്പെട്ട സംഗതിയായിരുന്നു. എന്നാൽ, പണം സ്വയം സ്വരൂപിക്കാൻ വഴികൾ കണ്ടെത്തി. എങ്കിലും തുമ്പ സെൻറ് സേവ്യേഴ്സിലേക്കു ള്ള ‘വലിയ’ദൂരം തടസ്സമുണ്ടാക്കി. സത്യത്തിൽ വീട്ടുകാർക്ക് വലിയ പേടിയായിരുന്നു. എന്നാൽ, ജീവിതത്തിലെ സുതാര്യതകൊണ്ടാ ണ് അനീഷ ഈ പ്രശ്നത്തെ മറികടന്നത്. തുമ്പയിൽനിന്ന് ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി ചെയ്തു. പിന്നീട് പോണ്ടിച്ചേരി സർവകലാശാല യിൽ എം.എസ്സി മറൈൻ ബയോളജി ആൻഡ് ഓഷ്യൻ സ്റ്റഡിസിന് അപേക്ഷിച്ചു. സർവകലാശാല യുടെ അന്തമാൻ കാമ്പസിൽ മെറിറ്റിൽതന്നെ പ്രവേശനം ലഭിച്ചു. 2015 ജൂലൈയിൽ പഠനം ആരംഭിച്ച അനീഷ 2017 മേയിൽ പുറത്തിറങ്ങി.
അന്തമാനിൽതന്നെ ഒരുമാസം നീളുന്ന അഡ്വാൻസ് സ്കൂബ ഡൈവിങ് കോഴ്സിന് ചേർന്നു. 40 മീറ്റർ ആഴംവരെ ഡൈവ് ചെയ്യാനുള്ള ലൈസൻസ് നേടി.
ഇതിനിടെ 2016ൽ ചാൾസ് ഡാർവിെൻറ പേരിൽ ബ്രിട്ടീഷ് സർക്കാർ നൽകുന്ന സ്കോളർഷിപ്പി ന് അർഹയായി. ലോകമൊട്ടാകെയു ള്ള 25 പേരിൽനിന്നും ഒരാൾ, മത്സ്യത്തൊഴിലാ ളി സമൂഹത്തിൽനിന് നുള്ള രണ്ടുപേരിൽ ഒരാൾ എന്നിങ്ങനെ ഏറെ പ്രധാനപ്പെട്ട ഒരു നേട്ടമായിരുന്നു അത്. ഒരുമാസം ബ്രിട്ടനിൽ പഠനം നടത്തി. മത്സ്യത്തൊഴിലാ ളികളുടെ പരമ്പരാഗത അറിവുകൾ ശാസ്ത്രവുമായി എത്രത്തോളം ഒത്തുപോകുന്നു എന്നതായിരുന്നു പഠനം.
ഫ്രൻഡ്സ് ഓഫ് മറൈൻ ലൈഫ്
മത്സ്യബന്ധനം മാത്രമല്ല, കടലുമായി ബന്ധപ്പെട്ട തൊഴിൽ എന്ന് മത്സ്യത്തൊഴിലാളി സമൂഹത്തെ അറിയിക്കാൻ സ്വയം ചുമതല ഏറ്റെടുത്ത സംഘടനയാണ് വലിയതുറ കേന്ദ്രമായി പ്രവർത്തിക്കുന് ന ഫ്രൻഡ്സ് ഓഫ് മറൈൻ ലൈഫ് (എഫ്.എം.എൽ). സമുദ്ര സംരക്ഷണവും കടലിെൻറ സുസ്ഥിര ഉപയോഗവും പ്രതിജ്ഞ ആയി ഏറ്റെടുത്ത എഫ്.എം.എൽ ആണ് സചിനും കിരണും അടക്കമുള്ള ആറുപേർക്കു സ്കൂബ ഡൈവിങ്ങിൽ പരിശീലനം നൽകിയത്. സമുദ്ര സാക്ഷരത, നൈപുണ്യ വികസനം, പരമ്പരാഗത കടലറിവുകൾ രേഖപ്പെടുത്തൽ, ഫീൽഡ് പരിചയം എന്നിങ്ങനെയാണ് അവരുടെ പ്രവർത്തനമേഖ ല. ഈ മേഖലയിൽ ഐക്യരാഷ്ട്ര സഭയുടെ അക്രഡിറ്റേഷൻ ഉള്ള ഇന്ത്യയിലെ ഒരേയൊരു ഏജൻസി കൂടിയാണ് ഇത്. കോവളം കേന്ദ്രമായി പ്രവർത്തിക്കുന് ന ഓഷ്യൻ ബോണ്ട് സഫാരിയുടെ സഹകരണത്തോടെ യാണ് ഈ പരിശീലന പദ്ധതി ഒരുക്കിയതെന്നു എഫ്.എം.എൽ ചീഫ് കോഒാഡിനേറ്റർ റോബർട്ട് പനിപ്പിള്ള വ്യക്തമാക്കുന്നു.
തനതു അറിവുകളുള്ള സമൂഹത്തെ ആ അറിവുകളിലേ ക്കു കൂടുതൽ സാങ്കേതികമായി കടത്തിവിടുകയും കൂടുതൽ തൊഴിലവസരങ്ങ ൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന് സർക്കാർ ഒന്നും ചെയ്യുന്നില്ല എന്നയിടത്താണ് സചിനും കിരണും അനീഷയും സ്വയം അതിജീവനത്തിെ ൻറ മാതൃകകൾ സൃഷ്ടിക്കുന്നത്. അത്തരം തുരുത്തുകളെ കൂട്ടിച്ചേർത്ത് പ്രതീക്ഷയുടെ വലിയൊരു കരയാക്കി മാറ്റണമെന്ന് ആ സമൂഹം പ്രതീക്ഷിക്കുന്നു ണ്ട്. അതൊരു സമൂഹത്തിെൻറ നവോത്ഥാനത്തിന് കാരണമാകട്ടെ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില് നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള് ഒഴിവാക്കുക!