2018, മാർച്ച് 9, വെള്ളിയാഴ്‌ച

ലോക​വേദിയിലേക്ക് കടൽകരുത്തോടെ ഒരു പെൺപോരാളി

 #press for progress ഉൗ​ന്നു​ക, ഉ​യ​ർ​ച്ച​ക്ക്...
ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള​ ആ​ഗോ​ള​പോ​രാ​ട്ട​ത്തി​ൽ ഒാ​രോ സ്​​ത്രീ​യെ​യും ചേ​ർ​ത്തു​നി​ർ​ത്താ​നു​ള്ള ആ​ഹ്വാ​ന​വു​മാ​യി അ​ന്താ​രാ​ഷ്​​ട്ര വ​നി​ത ദി​നം. സ​മൂ​ഹ​ത്തി​െൻറ​യും സം​സ്​​കാ​ര​ത്തി​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​െൻറ​യും സ​മ്പ​ത്തി​െൻറ​യും പ്ര​തി​നി​ധി​ക​ളാ​യി സ്​​ത്രീ​ക​ൾ സ്വ​യം അ​ട​യാ​ള​പ്പെ​ടു​ത്ത​െ​ട്ട, സ്​​ത്രീ​ത്വം ആ​ഘോ​ഷി​ക്ക​പ്പെ​ട​െ​ട്ട...



തിരുവനന്തപുരം: അവഗണനയുടെ തീരാക്കെടുതികൾ ആഞ്ഞടിക്കുന്ന ഇന്ത്യൻ കടലോരഗ്രാമങ്ങൾക്ക്​ അഭിമാനിക്കാൻ കേരളത്തി​െൻറ തെക്കേഅറ്റത്തുനിന്ന്​ ​ഒരു പെൺപോരാളി ലോകവേദിയിലേക്ക്​. ​തിരുവനന്തപുരം പുതിയതുറ കുരിശ്ശടിക്ക്​ സമീപം വാർതട്ട്​ പുരയിട​ത്തിൽ ജിമ റോസാണ്​ നാടിന്​ അഭിമാനവും യുവജനങ്ങൾക്ക്​ മാതൃകയുമായി ലോക യുവനേതൃപട്ടികയിൽ ഇടംപിടിച്ചത്​. ഇതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്​ത്രീകളു​െട വിദ്യാഭ്യാസം, രാഷ്​ട്രീയ പങ്കാളിത്തം എന്നിവയിൽ ജിമക്ക്​ വിദഗ്​ധപരിശീലനം ലഭിക്കും.

 സ്​ത്രീകളുടെയും കുട്ടികളു​ടെയും ക്ഷേമത്തിനും അവകാശസംരക്ഷണത്തിനുമായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ‘വിമൻ ഡെലിവർ’ എന്ന ആഗോള ഉപദേശകസംഘടന പരിശീലനത്തിന്​ 300 പേരെ തെരഞ്ഞെടുത്തപ്പോൾ ദക്ഷിണേന്ത്യയിൽനിന്ന്​ ഇൗ 21കാരി മാത്രം. െഎക്യരാഷ്​ട്ര സഭ, ക​നേഡിയൻ സർക്കാർ, ബിൽഗേറ്റ്​സ്​ ഫൗണ്ടേഷൻ, നെതർലാൻഡ് ^ ഡെൻമാർക്ക്​ വിദേശകാര്യ മന്ത്രാലയങ്ങൾ, ​ലോക ഡയബറ്റിസ്​ ഫൗണ്ടേഷൻ എന്നിവയുടെ സഹകര​ണത്തോടെ രണ്ടുവർഷം നീളുന്നതാണ്​ ‘യങ്​ ലീഡേഴ്​സ്​ പ്രോഗ്രാം’. ഇന്ത്യയിൽനിന്ന്​ 13 പേരാണ്​ തെരഞ്ഞെടുക്കപ്പെ​ട്ടത്​. 3000പേരിൽനിന്നാണ്​ ഇൗ മിടുക്കി തെരഞ്ഞെടുക്കപ്പെട്ടത്​ എന്നത്​ നേട്ടത്തി​െൻറ തിളക്കംകൂട്ടുന്നു. ഡിജിറ്റൽ സർവകലാശാല വ​ഴി വിദഗ്​ധരുടെ നേതൃപഠന ക്ലാസുകൾ, നിശ്​ചയിക്കപ്പെട്ട ഇടങ്ങളിൽ പ്രഭാഷണത്തിന്​ അവസരം, 2019ൽ കാനഡയിലെ വാൻകൂവറിൽ നടക്കുന്ന ആഗോള കോൺഫറൻസിലെ പങ്കാളിത്തം തുടങ്ങി കഴിവുകൾ മൂർച്ചകൂട്ടാനുള്ള വലിയസാധ്യതകളാണ്​ ഇൗ ​േനട്ടത്തിലൂ​െട ജിമക്ക്​ ​ൈകവരുന്നത്​. ലൈംഗികാരോഗ്യ^പ്രത്യുൽപാദന വിഷയങ്ങളിൽ മത്സ്യത്താഴിലാളി സമൂഹത്തിൽ നിലനിൽക്കുന്ന അജ്​ഞത തുടച്ചുമാറ്റാനും ബോധവത്​കരണത്തിനും തുടർവിദ്യാഭ്യാസത്തിനും മാനസികപിന്തുണക്കും കൗൺസലിങ്ങിനും പുതിയതുറയിൽ ഒരു കേന്ദ്രം സ്​ഥാപിക്കുകയെന്ന ലക്ഷ്യവുമുണ്ട്​. ഭാവിയിൽ തീര​പ്രദേശത്തെ എല്ലാ വില്ലേജുകളിലും ഇത്തരം കേന്ദ്രങ്ങൾ സ്​ഥാപിക്കാനും ജിമക്ക്​​ ആഗ്രഹമുണ്ട്​. നിലവിൽ കോസ്​റ്റൽ  സ്​റ്റുഡൻറ്​സ് കൾചറൽ​ ഫോറത്തി​െൻറ നേതൃനിരയിലുള്ള ജിമ ഇൗ സമൂഹത്തിലെ ആളുകളിൽ വർധിച്ചുവരുന്ന അർബുദ^ഗർഭാശയ രോഗങ്ങളുടെ വർധനവിനെ ക​ുറിച്ച്​ പഠനംനടത്തുകയും ചെയ്യുന്നു.

സ്​ത്രീകൾ നേതൃനിരയിലേക്ക്​ വരു​േമ്പാൾ ക്രിയാത്​മകമായ മാറ്റത്തി​െൻറ തോത്​ വർധിക്കുമെന്നാണ്​ ജിമയുടെ അഭിപ്രായം. ജിമയുടെ നേട്ടം നിരവധിേപരിലൂടെ സമൂഹത്തിന്​ പകർന്നുനൽകാൻ ഇടയാകു​െമന്ന്​ മാർഗദർശികളും തീരദേശത്തെ ആക്​ടിവിസ്​റ്റ്​ ദമ്പതികളുമായ ജോൺസൺ ​െജമൻറ്​^ ലിസ്​ബ എന്നിവർ ‘മാധ്യമ’ത്തോട്​ പറഞ്ഞു. തുമ്പ സെൻറ്​ സേവ്യേഴ്​സിൽനിന്ന്​ രണ്ടാം റാ​േങ്കാടെ മലയാളം ആൻഡ്​ മാസ്​ കമ്യൂണിക്കേഷനിൽ ബിരുദംനേടിയ ജിമ പുതിയതുറയിലെ ​മത്സ്യത്തൊഴിലാളിയായ ജയിംസ്​ മുനിയാസി​െൻറയും വീട്ടമ്മയായ ​മേരി പുഷ്​പത്തി​​െൻറയും മൂന്നുമക്കളിൽ മൂത്തവളാണ്​.

ഇളയ സഹോദരി ​െജസ്​ക്ലിനും സഹോദരൻ റൊണാൾഡും സന്യാസ വിദ്യാർഥികളാണ്​. ഇവർ മൂന്നുപേരും പഠനാവശ്യങ്ങൾക്കായി ഹോസ്​റ്റലിൽ താമസിച്ചുവര​േവയാണ്​ മാതാവിന്​ സ്​തനാർബുദം സ്​ഥിരീകരിച്ചത്​. രോഗബാധയുടെ നാലാമത്തെയും അതിഗുരുതരവുമായ അവസ്​ഥയിലാണ്​ രോഗനിർണയം. എങ്കിലും മനക്കരുത്തുകൊണ്ട്​ ജീവിതത്തിലേക്ക്​  തിരിച്ചെത്തിയ മാതാവി​െൻറയ​ും ഇതേഅസുഖം ബാധിച്ച്​​ മരിച്ച അയൽവാസിയായ ചേച്ചിയുടെയും ജീവിതാനുഭവങ്ങളെ മുൻനിർത്തിയാണ്​ ജിമ സാമൂഹികസേവനരംഗത്തിറങ്ങിയത്​.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ചങ്ങാതിമാരെ, അസഭ്യവും വിഷയത്തില്‍ നിന്നു മാറിപ്പോകുന്നതുമായ കമ്മന്റുകള്‍ ഒഴിവാക്കുക!

ശരണബാല്യം പദ്ധതി ഇഴയുന്നു; ബാലഭിക്ഷാടനം നിയന്ത്രിക്കാനാകാതെ കേരളം

നഗരത്തിലെ ഹോട്ടലിനുമുന്നിൽ സവാള ചാക്കുകൾക്കിടയിൽ കുഞ്ഞിനെ മടിയിലിരുത്തി ഭിക്ഷാടനം നടത്തിവന്ന യുവതി തിരുവനന്തപുരം: ബാലവേല, ബാലഭിക്ഷാടനം, തെര...